ഹാനോവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജർമ്മനിയിലെ ലോവർ സാക്സണി സംസ്ഥാനത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാനോവർ. ജർമ്മൻ ഭാഷയിൽ ഹനോഫർ എന്നാണ് ഉച്ചാരണം. 535,061 (2017) ജനസംഖ്യയുള്ള ഹാനോവർ ജർമ്മനിയിലെ പതിമൂന്നാമത്തെ വലിയ നഗരമാണ്. ഹാംബുർഗിനും ബ്രമനും ശേഷം വടക്കൻ ജർമ്മനിയിലെ മൂന്നാമത്തെ വലിയ നഗരം കൂടിയാണ് ഇത്. വടക്കൻ ജർമ്മൻ സമതലത്തിന്റെ തെക്ക് ഭാഗത്ത് ലെയിൻ നദിയുടെയും അതിന്റെ കൈവഴിയായ ഇഹ്മെ നദിയുടെയും സംഗമസ്ഥാനത്താണ് ഹാനോവർ സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ഹാനോവർ&oldid=3126090" എന്ന താളിൽനിന്ന് ശേഖരിച്ചത്