ഡൂസൽഡോർഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡൂസൽഡോർഫ്
Top: Düsseldorf-Hafen Bottom row from left: Ständehaus of Kunstsammlung Nordrhein-Westfalen, Königsallee and Stadttor
Top: Düsseldorf-Hafen
Bottom row from left: Ständehaus of Kunstsammlung Nordrhein-Westfalen, Königsallee and Stadttor
Flag of ഡൂസൽഡോർഫ്
Coat of arms of ഡൂസൽഡോർഫ്
ഡൂസൽഡോർഫ് is located in Germany
ഡൂസൽഡോർഫ്
ഡൂസൽഡോർഫ്
Location of ഡൂസൽഡോർഫ് within North Rhine-Westphalia
North rhine w D.svg
Coordinates 51°14′N 6°47′E / 51.233°N 6.783°E / 51.233; 6.783Coordinates: 51°14′N 6°47′E / 51.233°N 6.783°E / 51.233; 6.783
Administration
Country Germany
State North Rhine-Westphalia
Admin. region Düsseldorf
District Urban district
subdivisions 10 districts, 49 boroughs
Lord Mayor Dirk Elbers (CDU)
Governing parties CDUFDP
Basic statistics
Area 217 km2 (84 sq mi)
Elevation 38 m  (125 ft)
Population 5,98,686 (31 ഡിസംബർ 2013)[1]
 - Density 2,759 /km2 (7,146 /sq mi)
 - Urban 12,20,000
 - Metro 1,13,00,000 
Other information
Time zone CET/CEST (UTC+1/+2)
Licence plate D
Postal codes 40001-40629
Area code 0211
Website www.Duesseldorf.de

ഡൂസൽഡോർഫ് ജർമനിയിലെ ഒരു നഗരമാകുന്നു. നോർത്റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തിന്റെ (North Rhine-West Phalia) തലസ്ഥാനം എന്ന നിലയിൽ പ്രസിദ്ധമാണ്. റൈൻ നദിയുടെ കിഴക്കേ തീരത്ത് കൊളോണിന് (cologne) 34 കി. മീ. വടക്കു പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്നു. ജർമനിയിലെ ഒരു പ്രധാന വ്യാവസായിക-വാണിജ്യനഗരമാണ് ഡൂസൽഡോർഫ്. ജനസംഖ്യ: 5,71,200 (1997).

വ്യവസായ മേഖല[തിരുത്തുക]

റൂർ (Ruhr) വ്യാവസായിക മേഖലയുടെ വാണിജ്യ-ബാങ്കിങ് കേന്ദ്രമാണ് ഡൂസൽഡോർഫ്. റൂർ കൽക്കരിപ്പാടത്തിന് തെക്കാണ് നഗരത്തിന്റെ സ്ഥാനം. 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ നഗരത്തിനുണ്ടായ വികസനത്തിൽ റൂർ പ്രദേശത്തിലെ ഘനവ്യവസായങ്ങൾ നിർണായക പങ്കുവഹിച്ചു. മെഷീൻ നിർമ്മാണം, ഫാബ്രിക്കേഷൻ തുടങ്ങിയ വ്യവസായങ്ങൾ ഇവിടെ വളരെയേറെ വികസിച്ചിട്ടുണ്ട്. റൂർ പ്രദേശത്തെ ഇരുമ്പുരുക്ക് നിർമ്മാണകേന്ദ്രങ്ങളെ ആശ്രയിച്ചാണ് ഇവയിൽ പലതും പ്രവർത്തിക്കുന്നത്. ഈ വ്യവസായശാലകൾക്കു വേണ്ടി അസംസ്കൃതപദാർഥങ്ങളുടെ മുഖ്യസ്രോതസ്സും റൂർ പ്രദേശമായിരുന്നു. റൂർ പ്രദേശത്തെ പല വ്യാവസായിക സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങൾ ഡൂസൽഡോർഫിലാണ് പ്രവർത്തിക്കുന്നത്.

നഗരകാഴ്ച്ചകൾ[തിരുത്തുക]

മനോഹരങ്ങളായ പല മന്ദിരങ്ങളും പാർക്കുകളും, ഉദ്യാനങ്ങളും ഡൂസൽഡോർഫ് നഗരത്തിലുണ്ട്. 1200-കളിൽ ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച ദേവാലയം, 1500-കൾ മുതൽക്കുള്ള ടൗൺഹാൾ തുടങ്ങിയവ ഇവിടത്തെ പ്രധാന മന്ദിരങ്ങളാകുന്നു. പ്രശസ്തമായ ഒരു ആർട്ട് അക്കാദമിയും നഗരത്തിലുണ്ട്. റൈൻ, ഡൂസൽ നദികളുടെ സംഗമസ്ഥാനത്തെ ഒരു തുറമുഖം കൂടിയാണ് ഡൂസൽഡോർഫ്. നഗരം ഒരു വാണിജ്യ-ബാങ്കിങ് കേന്ദ്രമായി വികസിക്കുന്നതിന് ഇവിടത്തെ വിശാലമായ ഹാർബർ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഷിപ്പിങ്ങും വിനോദസഞ്ചാര സമുദ്രപര്യടനങ്ങളും ഈ ഹാർബറിനെ ആശ്രയിച്ചു പ്രവർത്തിക്കുന്നു. ജർമനിയിലെ തിരക്കേറിയ ഒരു റെയിൽ-വ്യോമ-ഗതാഗതകേന്ദ്രം കൂടിയാണ് ഡൂസൽഡോർഫ്. വ്യോമഗതാഗതം നഗരത്തെ രാജ്യ-രാജ്യാന്തര നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ജർമനിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്ന് ഡൂസൽഡോർഫിലാണ്. ഒരു സ്റ്റോക് എക്സ്ചേഞ്ചും, സർവകലാശാലയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.

നഗരവികസനം[തിരുത്തുക]

13-ആം നൂറ്റാണ്ടിലാണ് നഗരം സ്ഥാപിതമായത്. വളരെക്കാലം അയൽനഗരമായ കൊളോണിന്റെ വളർച്ചയും പ്രശസ്തിയും ഈ നഗരത്തിന്റെ വികസനത്തിന് വിഘ്നം സൃഷ്ടിച്ചു. 1805-ൽ ബർഗ് പ്രദേശത്തിന്റെ തലസ്ഥാനമായി മാറിയ ഈ നഗരം 1815-ൽ പ്രഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ റൈൻനദിയിലെ ഷിപ്പിങ് സൗകര്യങ്ങൾ വികസിപ്പിച്ചതും, റൂർ മേഖലയുമായി റെയിൽമാർഗ്ഗം ബന്ധിപ്പിച്ചതും നഗരവികസനം ത്വരിതഗതിയിലാക്കി. രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ ബോംബാക്രമണത്തിൽ നഗരത്തിന്റെ പല ഭാഗങ്ങളും നശിച്ചെങ്കിലും ഒട്ടും വൈകാതെ തന്നെ പുനർനിർമ്മാണവും നടന്നു.

ഡൂസൽഡോർഫ് നഗരത്തിൽ ഇന്നും 18-ആം നൂറ്റാണ്ടിലെ സംരക്ഷിത മന്ദിരങ്ങൾ കാണാം. വിശാലമായ പാതകളാലും ഉദ്യാനങ്ങളാലും അനുഗൃഹീതമായിരിക്കുന്ന ഈ ആധുനികനഗരം ഇപ്പോൾ ലോകത്തെ മികച്ച വ്യാവസായിക നഗരങ്ങളിലൊന്നായി വികസിച്ചിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (ഭാഷ: German). 31 December 2013.CS1 maint: Unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൂസൽഡോർഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡൂസൽഡോർഫ്&oldid=3107711" എന്ന താളിൽനിന്നു ശേഖരിച്ചത്