ഡൂസൽഡോർഫ്
ഡ്യൂസ്സൽഡോർഫ് | |||
---|---|---|---|
Top: Düsseldorf-Hafen Bottom row from left: Ständehaus of Kunstsammlung Nordrhein-Westfalen, Königsallee and Stadttor | |||
| |||
Coordinates: 51°14′N 6°47′E / 51.233°N 6.783°E | |||
Country | Germany | ||
State | North Rhine-Westphalia | ||
Admin. region | ഡ്യൂസ്സൽഡോർഫ് | ||
District | Urban district | ||
Subdivisions | 10 districts, 49 boroughs | ||
• Lord Mayor | Thomas Geisel (SPD) | ||
• Governing parties | Greens / FDP | ||
• City | 217 ച.കി.മീ.(84 ച മൈ) | ||
ഉയരം | 38 മീ(125 അടി) | ||
(2013-12-31)[1] | |||
• City | 5,98,686 | ||
• ജനസാന്ദ്രത | 2,800/ച.കി.മീ.(7,100/ച മൈ) | ||
• നഗരപ്രദേശം | 1,220,000 | ||
• മെട്രോപ്രദേശം | 11,300,000 (Rhein-Ruhr) | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Postal codes | 40001-40629 | ||
Dialling codes | 0211 | ||
വാഹന റെജിസ്ട്രേഷൻ | D | ||
വെബ്സൈറ്റ് | www.Duesseldorf.de |
ഡൂസൽഡോർഫ് അഥവാ ഡ്യൂസ്സൽഡോർഫ് ജർമനിയിലെ ഒരു പ്രധാന നഗരമാകുന്നു. ജർമ്മനിയിലെ ഏഴാമത്തെ വലിയ നഗരവും നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് ഡ്യൂസ്സൽഡോർഫ്. റൈൻ നദിയുടെ കിഴക്കേ തീരത്ത് കൊളോണിന് (Köln) 34 കി. മീ. വടക്കു പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്നു. ജർമനിയിലെ ഒരു പ്രധാന വ്യാവസായിക-വാണിജ്യനഗരമാണ് ഡ്യൂസ്സൽഡോർഫ്. ജനസംഖ്യ: 6,17,280 (2017-12-31).
ഭൂമിശാസ്ത്രം
[തിരുത്തുക]റൈൻ, ഡ്യൂസ്സൽ നദികളുടെ സംഗമസ്ഥാനത്ത് റൈൻ-റൂർ മേഖലയുടെയും റൈൻലാൻഡ് മെട്രോപ്പോളിറ്റൻ മേഖലയുടെയും മധ്യത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ തെക്ക് ഭാഗത്ത് കൊളോൺ-ബോൺ മേഖലയും വടക്ക് റൂർ മേഖലയും സ്ഥിതി ചെയ്യുന്നു. ഡ്യൂസ്സൽഡോർഫ് നഗരത്തിന്റെ ഭൂരിഭാഗവും റൈൻ നദിയുടെ വലത് ഭാഗത്താണ് (കൊളോൺ നഗരം നദിയുടെ ഇടതുവശത്ത് സ്ഥിതിചെയ്യുന്നു).
വ്യവസായ മേഖല
[തിരുത്തുക]റൂർ (Ruhr) വ്യാവസായിക മേഖലയുടെ വാണിജ്യ-ബാങ്കിങ് കേന്ദ്രമാണ് ഡ്യൂസ്സൽഡോർഫ്. റൂർ കൽക്കരിപ്പാടത്തിന് തെക്കാണ് നഗരത്തിന്റെ സ്ഥാനം. 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ നഗരത്തിനുണ്ടായ വികസനത്തിൽ റൂർ പ്രദേശത്തിലെ ഘനവ്യവസായങ്ങൾ നിർണായക പങ്കുവഹിച്ചു. മെഷീൻ നിർമ്മാണം, ഫാബ്രിക്കേഷൻ തുടങ്ങിയ വ്യവസായങ്ങൾ ഇവിടെ വളരെയേറെ വികസിച്ചിട്ടുണ്ട്. റൂർ പ്രദേശത്തെ ഇരുമ്പുരുക്ക് നിർമ്മാണകേന്ദ്രങ്ങളെ ആശ്രയിച്ചാണ് ഇവയിൽ പലതും പ്രവർത്തിക്കുന്നത്. ഈ വ്യവസായശാലകൾക്കു വേണ്ടി അസംസ്കൃതപദാർഥങ്ങളുടെ മുഖ്യസ്രോതസ്സും റൂർ പ്രദേശമായിരുന്നു. റൂർ പ്രദേശത്തെ പല വ്യാവസായിക സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങൾ ഡൂസൽഡോർഫിലാണ് പ്രവർത്തിക്കുന്നത്.
നഗരകാഴ്ച്ചകൾ
[തിരുത്തുക]മനോഹരങ്ങളായ പല മന്ദിരങ്ങളും പാർക്കുകളും, ഉദ്യാനങ്ങളും ഡ്യൂസ്സൽഡോർഫ് നഗരത്തിലുണ്ട്. 1200-കളിൽ ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച ദേവാലയം, 1500-കൾ മുതൽക്കുള്ള ടൗൺഹാൾ തുടങ്ങിയവ ഇവിടത്തെ പ്രധാന മന്ദിരങ്ങളാകുന്നു. പ്രശസ്തമായ ഒരു ആർട്ട് അക്കാദമിയും നഗരത്തിലുണ്ട്. റൈൻ, ഡൂസൽ നദികളുടെ സംഗമസ്ഥാനത്തെ ഒരു തുറമുഖം കൂടിയാണ് ഡ്യൂസ്സൽഡോർഫ്. നഗരം ഒരു വാണിജ്യ-ബാങ്കിങ് കേന്ദ്രമായി വികസിക്കുന്നതിന് ഇവിടത്തെ വിശാലമായ ഹാർബർ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഷിപ്പിങ്ങും വിനോദസഞ്ചാര സമുദ്രപര്യടനങ്ങളും ഈ ഹാർബറിനെ ആശ്രയിച്ചു പ്രവർത്തിക്കുന്നു. ജർമനിയിലെ തിരക്കേറിയ ഒരു റെയിൽ-വ്യോമ-ഗതാഗതകേന്ദ്രം കൂടിയാണ് ഡ്യൂസ്സൽഡോർഫ്. വ്യോമഗതാഗതം നഗരത്തെ രാജ്യ-രാജ്യാന്തര നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ജർമനിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൊന്ന് ഡൂസൽഡോർഫിലാണ്. ഒരു സ്റ്റോക് എക്സ്ചേഞ്ചും, സർവകലാശാലയും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
നഗരവികസനം
[തിരുത്തുക]13-ആം നൂറ്റാണ്ടിലാണ് നഗരം സ്ഥാപിതമായത്. വളരെക്കാലം അയൽനഗരമായ കൊളോണിന്റെ വളർച്ചയും പ്രശസ്തിയും ഈ നഗരത്തിന്റെ വികസനത്തിന് വിഘ്നം സൃഷ്ടിച്ചു. 1805-ൽ ബർഗ് പ്രദേശത്തിന്റെ തലസ്ഥാനമായി മാറിയ ഈ നഗരം 1815-ൽ പ്രഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ റൈൻനദിയിലെ ഷിപ്പിങ് സൗകര്യങ്ങൾ വികസിപ്പിച്ചതും, റൂർ മേഖലയുമായി റെയിൽമാർഗ്ഗം ബന്ധിപ്പിച്ചതും നഗരവികസനം ത്വരിതഗതിയിലാക്കി. രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികളുടെ ബോംബാക്രമണത്തിൽ നഗരത്തിന്റെ പല ഭാഗങ്ങളും നശിച്ചെങ്കിലും ഒട്ടും വൈകാതെ തന്നെ പുനർനിർമ്മാണവും നടന്നു.
ഡ്യൂസ്സൽഡോർഫ് നഗരത്തിൽ ഇന്നും 18-ആം നൂറ്റാണ്ടിലെ സംരക്ഷിത മന്ദിരങ്ങൾ കാണാം. വിശാലമായ പാതകളാലും ഉദ്യാനങ്ങളാലും അനുഗൃഹീതമായിരിക്കുന്ന ഈ ആധുനികനഗരം ഇപ്പോൾ ലോകത്തെ മികച്ച വ്യാവസായിക നഗരങ്ങളിലൊന്നായി വികസിച്ചിരിക്കുന്നു.
ഭാഷ
[തിരുത്തുക]ജർമൻ ലോ ഫ്രാങ്കോണിയൻ (ഡച്ചു ഭാഷയുമായി അടുപ്പമുള്ള ജർമ്മൻ ഡയലക്റ്റ്) ഭാഷാ പ്രദേശത്തെ ഏറ്റവും വലിയ നഗരമാണ് ഡ്യൂസ്സൽഡോർഫ്. ഡ്യൂസ്സൽഡോർഫ് പോലുള്ള ഒരു വലിയ നഗരത്തിനു ജർമ്മൻ ഭാഷയിൽ "ഗ്രാമം" എന്നർത്ഥം വരുന്ന "ഡോർഫ്" എന്ന പേർ അസാധാരണമാണ്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (in German). 31 December 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ IT.NRW. "Bevölkerung im Regierungsbezirk Düsseldorf" (in ജർമ്മൻ). Archived from the original on 2010-01-21. Retrieved 2009-06-30.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.duesseldorf-tourismus.de/en/home/
- http://www.duesseldorf.de/en/index.shtml Archived 2010-12-31 at the Wayback Machine.
- http://www.jugendherberge.de/jh/rheinland/duesseldorf/?m
- http://www.messe-duesseldorf.com/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൂസൽഡോർഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |