പോട്സ്ഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പോസ്റ്റ്ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജർമ്മൻ സംസ്ഥാനമായ ബ്രാൻഡൻബർഗിന്റെ തലസ്ഥാനമാണ് പോട്സ്ഡാം. ബെർലിൻ മഹാനഗരത്തോട് ചേർന്ന് ഹാവെൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം ബെർലിൻ-ബ്രാൻഡൻബർഗ് മെട്രൊപൊളിറ്റൻ മേഖലയുടെ ഭാഗമാണ്. ബെർലിൻ നഗരകേന്ദ്രത്തിൽ നിന്ന് കേവലം 24 കി.മീ. ദൂരം തെക്കുപടിഞ്ഞാറ് ദിശയിൽ യാത്ര ചെയ്താൽ പോട്സ്ഡാമിൽ എത്താം. 19-ആം നൂറ്റാണ്ടിൽ തന്നെ ഒരു പ്രധാന ശാസ്ത്ര ഗവേഷണകേന്ദ്രമായി പോട്സ്ഡാം മാറിയിട്ടുണ്ട്. പോട്സ്ഡാം സർവ്വകലാശാല, മൂന്ന് പൊതുമേഖലാ കലാലയങ്ങൾ, മുപ്പതോളം ഗവേഷണസ്ഥാപനങ്ങൾ എന്നിവ പോട്സ്ഡാമിൽ പ്രവർത്തിക്കുന്നു.

  • വിസ്തീർണ്ണം: 188.26 ച.കി.മീ.
  • ഉയരം: 105 അടി (32 മീറ്റർ)
  • ജനസംഖ്യ: 175,710
  • ജനസാന്ദ്രത: 930/ച.കി.മീ.
"https://ml.wikipedia.org/w/index.php?title=പോട്സ്ഡാം&oldid=3296262" എന്ന താളിൽനിന്ന് ശേഖരിച്ചത്