ലോവർ സാക്സണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വടക്കുപടിഞ്ഞാറൻ ജർമ്മനിയിൽ സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ലോവർ സാക്സണി അഥവാ നീഡർസാക്സൺ (ജർമ്മൻ: Niedersachsen‌; ഇംഗ്ലീഷ്: Lower Saxony). ജർമ്മനിയിലെ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തും (47,624 ചതുരശ്ര കിമീ) ജനസംഖ്യയിൽ നാലാം സ്ഥാനത്തുമുള്ള (79 ലക്ഷം) സംസ്ഥാനമാണ് ലോവർ സാക്സണി.

ഭൂമിശാസ്ത്രം[തിരുത്തുക]

ജർമ്മനിയുടെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ സംസ്ഥാനം നോർത്ത് സീ, നെതർലാൻഡ്സ്, ജർമ്മൻ സംസ്ഥാനങ്ങളായ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ, ഹാംബുർഗ്, മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ, ബ്രാൺഡൻബുർഗ്, സാക്സണി-അൻഹാൾട്ട്, തുറിഞ്ചിയ, ഹെസ്സെ, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

ജർമ്മൻ ഗോത്രവിഭാഗമായ 'സാക്സണിൽ' നിന്നാണ് സാക്സണി എന്ന പേര് വരുന്നത്.

ഭാഷ[തിരുത്തുക]

ജർമ്മൻ ആണ് ലോവർ സാക്സണിയിലെ ഔദ്യോഗിക ഭാഷ. ഗ്രാമീണ മേഖലകളിൽ, വടക്കൻ ലോ സാക്സൺ (ലോ ജർമൻ ഭാഷയുടെ ഒരു വകഭേദം), ഫ്രിഷ്യൻ ഭാഷാഭേദമായ സാറ്റർലാൻഡ്സ് ഫ്രിഷ്യൻ എന്നിവ ഇപ്പോഴും സംസാരിക്കാറുണ്ടെങ്കിലും ഇത് സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു.

പ്രധാന നഗരങ്ങൾ[തിരുത്തുക]

സംസ്ഥാന തലസ്ഥാനമായ ഹാനോവർ (Hanover), ബ്രൗൺഷ്വൈഗ് (Braunschweig), ല്യൂണെബുർഗ് (Lüneburg), ഓസ്നാബ്രുക്ക് (Osnabrück), ഓൾഡൻബുർഗ് (Oldenburg), ഹിൽഡെസ്ഹൈം (Hildesheim), വോൾഫൻബ്യൂട്ടൽ (Wolfenbüttel), വൂൾഫ്സ്ബുർഗ് (Wolfsburg), ഗ്യോട്ടിൻഗൻ (Göttingen) എന്നിവയാണ് പ്രധാന നഗരങ്ങൾ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോവർ_സാക്സണി&oldid=3126089" എന്ന താളിൽനിന്ന് ശേഖരിച്ചത്