Jump to content

എമ്മി നോതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമ്മി നോതർ
ജനനം
അമാലി എമ്മി നോതർ

(1882-03-23)23 മാർച്ച് 1882
മരണം14 ഏപ്രിൽ 1935(1935-04-14) (പ്രായം 53)
ദേശീയതജർമൻ
കലാലയം എർലാൻഗെൻ സർവകലാശാല
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾ Ackermann–Teubner Memorial Award (1932)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതം and ഭൗതികം
സ്ഥാപനങ്ങൾ
പ്രബന്ധംOn the Formation of the Forming System of the ternary biquadratic form (1907)
ഡോക്ടർ ബിരുദ ഉപദേശകൻ Paul Gordan
ഡോക്ടറൽ വിദ്യാർത്ഥികൾ

അമാലി എമ്മി നോതർ (Amalie Emmy Noether)[1] (German: [ˈnøːtɐ]; 23 മാർച്ച് 1882 – 14 ഏപ്രിൽ 1935) അമൂർത്ത ബീജഗണിതത്തിലും സൈദ്ധാന്തിക ഭൗതികത്തിലും വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു ജർമൻ ഗണിതശാസ്ത്രജ്ഞയായിരുന്നു. തന്റെ ഗവേഷണപ്രബന്ധങ്ങളിലും ജീവിതത്തിലും "എമ്മി നോതർ" എന്ന പേരാണ് അവർ ഉപയോഗിച്ചിരുന്നത്.

ഗണിതചരിത്രത്തിലെ ഏറ്റവും പ്രമുഖയായ സ്ത്രീയായി പാവൽ അലെക്സാൻഡ്രോവ്, ഐൻസ്റ്റീൻ, ജീൻ ദ്യൂഡോൺ, ഹെർമൻ വെയ്, നോർബർട്ട് വീനർ എന്നിവർ ഇവരെ വിശേഷിപ്പിച്ചിട്ടുണ്ട്.[2] തന്റെ കാലഘട്ടത്തിലെ പ്രമുഖ ഗണിതജ്ഞരിലൊരാളായ ഇവർ ഗണിതത്തിലെ വലയങ്ങൾ (rings), ക്ഷേത്രങ്ങൾ (fields) തുടങ്ങിയ മേഖലകളിൽ പ്രമുഖ സംഭാവനകൾ നൽകിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ നോതെറുടെ പ്രമേയം (Noether's Theorem) സമമിതിയും സംരക്ഷണനിയമങ്ങളും തമ്മിലുള്ള അഭേദ്യബന്ധത്തെ എടുത്തു കാണിയ്ക്കുന്നു.

ജർമനിയിലെ ഫ്രാൻകോണിയയിലെ ഒരു പട്ടണമായ എർലാൻഗെനിൽ ഒരു ജൂതകുടുബത്തിലാണ് നോതെറുടെ ജനനം. അവരുടെ പിതാവ്, മാക്സ് നോതെർ ഒരു ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു. അവർ എർലാൻഗെൻ യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്രം പഠിച്ചു. ഇവിടെത്തന്നെയാണ് അവരുടെ പിതാവ് പഠിപ്പിച്ചിരുന്നതും. 1907 ൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എർലാൻഗെനിലെ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്'ൽ ഏതാണ്ട് ഏഴു വർഷത്തോളം ശമ്പളമില്ലാതെ ജോലി ചെയ്തു. ഈ സമയങ്ങളിൽ സ്ത്രീകളെ അധ്യാപന ജോലികൾക്ക് പരിഗണിച്ചിരുന്നില്ല. 1915 ൽ പ്രശസ്ത ഗണിത ശാസ്ത്രജ്ഞരായ ഡേവിഡ് ഹിൽബർട്ടും ഫെലിക്സ് ക്ലെയിനും അവരെ ഗ്വോട്ടിങ്ങെൻ സർവകലാശാലയിലെ ഗണിത ശാസ്ത്ര വിഭാഗത്തിൽ ചേരാൻ ക്ഷണിച്ചു. ഈ വിഭാഗം അക്കാലത്തു ഗണിതശാസ്ത്ര ഗവേഷണത്തിൽ ലോകത്തിലെ തന്നെ മികച്ച ഇടങ്ങളിൽ ഒന്നായിരുന്നു. എന്നാൽ സർവ്വകലാശാലയിൽ നിന്നു തന്നെ ചില എതിർപ്പുകൾ നേരിട്ടതുകൊണ്ട് ഏതാണ്ട് നാലു കൊല്ലത്തോളം അവർ ഡേവിഡ് ഹിൽബെർട്ടിന്റെ പേരിലാണ് അവിടെ പഠിപ്പിച്ചിരുന്നത്. 1919 ൽ ആണ് അവർക്ക് അവിടെ സ്വന്തമായ ഒരു സ്ഥാനം ലഭിച്ചത്.

1933 വരെ നോതെർ ഗ്വോട്ടിങ്ങെൻ സർവകലാശാലയിൽ തന്നെ തുടർന്നു. 1924 ൽ ഡച്ച് ഗണിതശാസ്ത്രജ്ഞനായ ബി.എൽ. വാൻ ദേർ വേർഡൻ അവരുടെ കൂടെ ചേർന്ന ശേഷം ലോകം നോതെറുടെ ഗവേഷണങ്ങളെപ്പറ്റി അദ്ദേഹത്തിൽ നിന്നാണ് അറിയാൻ തുടങ്ങിയത്. 1931 അദ്ദേഹം പ്രസിദ്ധീകരിച്ച ടെക്സ്റ്റ് പുസ്തകമായ 'മോഡേൺ അൽജിബ്ര' യുടെ ഉള്ളടക്കത്തിൽ നോതെർ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1932 ലെ സൂറിച്ചിലെ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് മാത്തമാറ്റീഷ്യൻസ് എന്ന സമ്മേളനത്തിലെ അവരുടെ പ്രസംഗം നടക്കുമ്പോഴേയ്ക്കും അവരുടെ ബീജഗണിതത്തിലുള്ള അറിവ് ലോകം മുഴുവൻ അംഗീകരിച്ചു തുടങ്ങിയിരുന്നു. അടുത്ത വർഷത്തൊടെ ജർമനിയിലെ നാസി ഗവണ്മെന്റ് സർവകലാശാലകളിൽ നിന്നും ജൂത അധ്യാപകരെ പിരിച്ചുവിട്ടു തുടങ്ങി. തുടർന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ അവർ പെൻസിൽവാനിയയിലെ ബ്രിൻ മൗർ കോളേജിൽ ഒരു അധ്യാപന ജോലി സ്വീകരിച്ചു. 1935 ൽ അണ്ഡാശയമുഴയ്ക്കുള്ള ഒരു ശസ്ത്രക്രിയയെ തുടർന്ന് 53 മത്തെ വയസ്സിൽ അവർ മരണമടഞ്ഞു.

നോതെറിന്റെ ഗണിത ഗവേഷണങ്ങൾ മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളായി പരന്നു കിടക്കുന്നു.[3] ആദ്യ കാലഘട്ടത്തിൽ (1908–19)അവരുടെ സംഭാവനകൾ അൾജിബ്രായിക് ഇൻവേരിയന്റസ് (algebraic invariants), നമ്പർ ഫീൽഡ്സ് (number fields) എന്നീ മേഖലകളിൽ ആയിരുന്നു. അവകലജ ഇൻവേരിയന്റസുകളെ അടിസ്ഥാനപ്പെടുത്തി അവർ കണ്ടെത്തിയ "നോതെറുടെ പ്രമേയം" ആധുനിക ഭൗതികശാസ്ത്രത്തിന് അടിത്തറ പാകിയ ഏറ്റവും പ്രധാനപ്പെട്ട ഗണിത പ്രമേയങ്ങളിലൊന്നാണെന്നു വിചാരിയ്ക്കപ്പെടുന്നു.[4]

രണ്ടാമത്തെ കാലഘട്ടത്തിൽ (1920–26), "അമൂർത്ത അൽജിബ്രയുടെ മുഖഛായ തന്നെ മാറ്റിയ" ചില കണ്ടുപിടിത്തങ്ങൾ ആണ് അവർ നടത്തിയത്. അവരുടെ പ്രശസ്തമായ Idealtheorie in Ringbereichen (Theory of Ideals in Ring Domains, തിയറി ഓഫ് ഐഡിയൽസ് ഇൻ റിങ് ഡൊമൈന്സ് , 1921) എന്ന പ്രബന്ധത്തിൽ ക്രമവിനിമേയ വലയങ്ങളിലെ (commutative rings) ഐഡിയൽസ് (ideals)'ന്റെ സിദ്ധാന്തങ്ങളെ വളെരയേറെ ഉപയോഗങ്ങളുള്ള ഒന്നാക്കി മാറ്റി. മൂന്നാമത്തെ കാലഘട്ടത്തിൽ (1927–35), മൂന്നാമത്തെ കാലഘട്ടത്തിൽ അവരുടെ ഗവേഷണങ്ങൾ പ്രധാനമായും നോൺ കമ്മ്യൂറ്റേറ്റീവ് അൽജിബ്രകകളിലും ഹൈപ്പർകോമ്പ്ലെക്സ് നമ്പറുകളിലും ആയിരുന്നു. സ്വന്തമായി പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ കൂടാതെ മറ്റു പല ഗണിതശാസ്ത്രജ്ഞരുടെ ഗവേഷണത്തിനും അവർ പിന്തുണ നൽകിയിരുന്നു.

ഇവ കൂടി കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Emmy is the Rufname, the second of two official given names, intended for daily use. Cf. for example the résumé submitted by Noether to Erlangen University in 1907 (Erlangen University archive, Promotionsakt Emmy Noether (1907/08, NR. 2988); reproduced in: Emmy Noether, Gesammelte Abhandlungen – Collected Papers, ed. N. Jacobson 1983; online facsimile at physikerinnen.de/noetherlebenslauf.html Archived 2007-09-29 at the Wayback Machine.). Sometimes Emmy is mistakenly reported as a short form for Amalie, or misreported as "Emily". e.g. Smolin, Lee, "Special Relativity – Why Can't You Go Faster Than Light?", Edge, archived from the original on 2012-07-30, retrieved 2016-03-24, Emily Noether, a great German mathematician
  2. Alexandrov 1981, പുറം. 100.
  3. Weyl 1935
  4. Lederman & Hill 2004, പുറം. 73.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എമ്മി_നോതർ&oldid=3828419" എന്ന താളിൽനിന്ന് ശേഖരിച്ചത്