കൊവ്വൽപള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kovvalpalli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊവ്വൽപള്ളി
അപരനാമം: കൊവ്വൽപള്ളി

കൊവ്വൽപള്ളി
12°18′04″N 75°05′55″E / 12.301°N 75.0985°E / 12.301; 75.0985
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
ഭരണസ്ഥാപനം(ങ്ങൾ) കാഞ്ഞങ്ങാട് നഗരസഭ
'
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
671315
++467
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കൂവ്വൽ

കാസറഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു സ്ഥലമാണു് കൊവ്വൽപള്ളി. കാഞ്ഞങ്ങാട് നഗരസഭയിലെ 16, 17 വാർഡുകൾ ഉൾപ്പെടുന്ന ‌പ്രദേശമാണിത്. ദേശീയപാത-17-നെ കാഞ്ഞങ്ങാടു് നഗരമായി തെക്കു് ഭാഗത്തുനിന്നും ബന്ധിക്കുന്ന പാത കൊവ്വൽപള്ളിയിലൂടെ കടന്നുപോകുന്നു. നഗരകന്ദ്രമായ കോട്ടച്ചേരി നിന്നും മൂന്നു കിലോമീറ്ററോളം തെക്കു് വശത്താണു് ഇതു് സ്ഥിതിചെയ്യുന്നതു്. പ്രധാനപാതയുടെ അരികിൽ സ്ഥിതിചെയ്യുന്ന ഒരു മുസ്ലീംപള്ളിയുടെ പേരിൽ നിന്നുമാണു്,കൊവ്വൽപള്ളി എന്നപേരു് ലഭിച്ചതു്. ഇവിടെ സ്ഥിതി ചെയ്യുന്ന മറ്റു മിക്ക കേരളഗ്രാമങ്ങളെ പോലെ ഹിന്ദു മുസ്ലീം സമുദായക്കാർ മതമൈത്രിയോടെ ജീവിക്കുന്ന ഒരു പ്രദേശമാണു്.

പ്രധാനപാതയുടെ പടിഞ്ഞാറു് 1980-വരെ നീണ്ടുപരന്നു കിടന്നിരുന്ന വയലുകളായിരുന്നു. ഈ വയൽ പ്രദേശം പൊതുവേ, കൊവ്വൽ എന്നാണു് അറിയപ്പെട്ടിരുന്നതു്. പുഴി പ്രദേശമായ ഇവിടത്തെ വയലുകളൊക്കെ നികത്തി ഇപ്പോൾ (2010) ധാരാളം കുടുംബങ്ങൾ വസിക്കുന്നുണു്. മഴക്കാലത്തു് വെള്ളം നിറഞ്ഞുനിൽക്കുന്ന പ്രദേശങ്ങളായിരുന്ന ഇവിടെ മണ്ണിട്ടു നികത്തിയതിനാൽ വെള്ളം ഒഴുകിപോകാൻ സാധിക്കാത്തതു് ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണു്. മുമ്പു് ഇവിടെ ഒരുവിള നെല്ലു് കൃഷിചെയ്തിരുന്നു. ബാക്കി സമയങ്ങളിൽ മധുരകിഴങ്ങും പച്ചക്കറിയും കൃഷി നടത്തിയിരുന്നു. പുഴി പ്രദേശമായ ഇവിടെ വേനൽക്കാലത്തു് കൃഷിക്കു് വേണ്ടുന്ന വെള്ളം കൂവ്വൽ എന്നറിയപ്പെടുന്ന കുഴികുഴിച്ചാണു് എടുത്തിരുന്നതു്. കടലിനു് സമീപത്തുള്ള താഴ്ന്നപ്രദേശമായതിനാൽ എതു് വേനൽക്കാലത്തും ഒന്നു്-രണ്ടു് മീറ്റർ അഴത്തിൽ ഇവിടെ വെള്ളം കിട്ടും. മുമ്പു് കടലിരുന്ന പ്രദേശമായിരുന്നതിലായിരിക്കണം, ഇവിടെ കൂവ്വലും, കിണരും കുഴിക്കുമ്പോൾ ഉച്ചൂളികളും ശംഖുമൊക്കെ ലഭിക്കുമായിരുന്നു.

പ്രധാനപാതയുടെ കിഴക്കു് വശം, അല്പം കൂടി ഉയർന്ന കട്ടിമണ്ണുള്ള പ്രദേശമാണു്. തീയ്യ, മുസ്ലീം സമുദായക്കാർ തിങ്ങി വസിക്കുന്നു.

അതിരുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊവ്വൽപള്ളി&oldid=3316746" എന്ന താളിൽനിന്ന് ശേഖരിച്ചത്