കുഞ്ചത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുഞ്ചത്തൂർ കാസറഗോഡ് ജില്ലയിലെ ഒരു അതിർത്തിഗ്രാമമാണ്. ഉത്തരഭാഗം കർണ്ണാടക സംസ്ഥാനവും തെക്ക് മഞ്ചേശ്വരവും കിഴക്ക് ഗേറുകട്ടെയും പടിഞ്ഞാറ് കണ്വതീർഥയും ആകുന്നു.

ജനസംഖ്യ[തിരുത്തുക]

2001ലെ സെൻസസ് പ്രകാരം കുഞ്ചത്തൂരിൽ 10613 ജനങ്ങളുണ്ട്. ഇതിൽ 5216 പേർ പുരുഷന്മാരും 5397 പേർ സ്ത്രീകളും ആണ്.

ഗതാഗതം[തിരുത്തുക]

മിക്ക പ്രാദേശിക റോഡുകളും ദേശീയപാത 66 ലേയ്ക്കു ബന്ധിച്ചിരിക്കുന്നു. മാംഗളൂറുവിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. അടുത്ത വിമാനത്താവളം മാംഗളൂർ ആകുന്നു.

ഭാഷ[തിരുത്തുക]

കുഞ്ചത്തൂർ ഒരു ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികാവശ്യങ്ങൾക്കുപയോഗിക്കുന്നു. തുളു, ബ്യാരി, മറാത്തി എന്നീ ഭാഷകൾ സംസാരഭാഷയായി ഉപയൊഗിക്കുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

  • ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ചത്തൂർ ആണ് പ്രധാന സ്കൂൾ.
  • കുഞ്ചത്തൂർ അപ്പർ പ്രൈമറി സ്കൂൾ
  • ജി. എൽ. പി. സ്കൂൾ കുഞ്ചത്തൂർ

സ്ഥാപനങ്ങൾ[തിരുത്തുക]

  • കേരള ഗ്രാമീൺ ബേങ്ക് കുഞ്ചത്തൂർ ശാഖ [1]

ഭരണക്രമം[തിരുത്തുക]

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽപ്പെട്ട ഗ്രാമമാണ്. കാസറഗോഡ് ലോകസഭാ മണ്ഡലത്തിൽപ്പെട്ട പ്രദേശമാണ് കുഞ്ചത്തൂർ.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ചത്തൂർ&oldid=3316740" എന്ന താളിൽനിന്ന് ശേഖരിച്ചത്