Jump to content

സുരഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൗരവരുടെ പ്രിയസഹോദരിയും സിന്ധു മഹാറാണിയുമായ ദുശ്ശളയ്ക്ക് (സുശള) മഹാരാജാവ് ജയദ്രഥനിൽ ജനിച്ച പുത്രനാണ് സുരഥൻ. കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല സുരഥൻ. കൗരവ മഹാരാജാവ് സുയോധനൻ്റെ ഭാഗിനേയൻ. മഹാരാജാവ് ധൃതരാഷ്ട്രരുടെയും മഹാറാണി ഗാന്ധാരിയുടെയും ദൗഹിത്രൻ. യുദ്ധത്തിനു ശേഷം (ജയദ്രഥന്റെ മരണത്തിനുശേഷം) സൈന്ധവ രാജാവായി സുരഥനെ രാജമാതാവും ഹസ്തിനപുര രാജകുമാരിയുമായ സുശള വാഴിച്ചു. യുദ്ധാനന്തരം പാണ്ഡവർ നടത്തിയ അശ്വമേധയാഗത്തിനായി അർജുനൻ അശ്വത്തെ നയിച്ച് സിന്ധു രാജ്യത്തെത്തിയപ്പോൾ, സുരഥൻ അർജ്ജുനബാണത്തെ ഭയന്ന് ഹൃദയം പൊട്ടി മരിച്ചതായി മഹാഭാരതം പറയുന്നു.[1] വംഗ രാജ്യത്തെ രാജകുമാരിയായ ഗൗതമിയാണ് സുരഥൻ്റെ പത്നിയും സിന്ധു മഹാറാണിയും. ഗൗതമിയിൽ സുരഥന് ജനിച്ച പുത്രനെയാണ് അർജ്ജുനൻ സഹോദരിയായ ദുശ്ശളയുടെ അപേക്ഷയെ തുടർന്ന് സിന്ധു രാജവായി അഭിഷേകം ചെയ്തത്.

സുരഥനുശേഷം

[തിരുത്തുക]

സുരഥനു ശേഷം സിന്ധുദേശത്തെ രാജവായത് അദ്ദേഹത്തിന്റെ പുത്രനായിരുന്നു. അർജ്ജുനൻ കിരീടം ചൂടി അഭിഷിക്തനായതിനാലാവാം, തുടർന്ന് പാണ്ഡവരുമായി നല്ല ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. യുധിഷ്ഠിരൻ നടത്തിയ അശ്വമേധയാഗത്തിൽ സുരഥപുത്രനും സർവ്വാടബര രാജചിഹ്നങ്ങോടെ മാതൃസഹിതം എത്തിയതായും പാണ്ഡവർ അദ്ദേഹത്തെ യഥോചിതം സ്വീകരിച്ചതായും മഹാഭാരതത്തിൽ കാണുന്നു. [2]

അവലംബം

[തിരുത്തുക]
  1. അശ്വമേധപർവ്വം -- മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
  2. മഹാഭാരതം, മലയാളം -- ഡോ.പി.എസ്. വാര്യർ -- വിദ്യാരംഭം പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=സുരഥൻ&oldid=4091533" എന്ന താളിൽനിന്ന് ശേഖരിച്ചത്