ആലപ്പുഴ ജില്ലയിലെചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ലോക്കിലാണ് തുറവൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തുറവൂരു നിന്ന് എറണാകുളത്തേയ്ക്കുംആലപ്പുഴയ്ക്കും 32 കിലോമീറ്റർ ദൂരമാണുള്ളത്. തുറവൂരിലൂടെ ദേശീയപാത - 47 കടന്നു പോവുന്നുണ്ട്. തീരദേശ റെയിൽപ്പാതയിൽ തുറവൂരിൽ ഒരു സ്റ്റേഷനുമുണ്ട്. രണ്ടു പ്രതിഷ്ഠകളുള്ള ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാദേവക്ഷേത്രം. ഗൗഡസാരസ്വതബ്രാഹ്മണരുടേതായ തിരുമല ദേവസ്വം വക ലക്ഷ്മീ-നരസിംഹ ക്ഷേത്രവും തുറവൂരിൽ സ്ഥിതിചെയ്യുന്നു.