ഉള്ളടക്കത്തിലേക്ക് പോവുക

ലക്ഷ്മീപുരം കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

9°26′19.36″N 76°31′59.16″E / 9.4387111°N 76.5331000°E / 9.4387111; 76.5331000

തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ731-
അജ്ഞാത നാമ-802
ഉദയ മാർത്താണ്ഡ വർമ്മ802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ1375-1382
കേരള വർമ്മ1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ1382-1444
വേണാട് മൂത്തരാജ1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട്1458-1471
ആദിത്യ വർമ്മ1471-1478
ഇരവി വർമ്മ1478-1503
ശ്രീ മാർത്താണ്ഡവർമ്മ1503-1504
ശ്രീ വീര ഇരവിവർമ്മ1504-1528
മാർത്താണ്ഡവർമ്മ ഒന്ന്1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട്1537-1560
കേരള വർമ്മ1560-1563
ആദിത്യ വർമ്മ1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന്1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ1594-1604
ശ്രീ വീര വർമ്മ1604-1606
ഇരവി വർമ്മ1606-1619
ഉണ്ണി കേരള വർമ്മ1619-1625
ഇരവി വർമ്മ1625-1631
ഉണ്ണി കേരള വർമ്മ1631-1661
ആദിത്യ വർമ്മ1661-1677
ഉമയമ്മ റാണി1677-1684
രവി വർമ്മ1684-1718
ഉണ്ണി കേരള വർമ്മ1719-1724
രാമ വർമ്മ1724-1729
അനിഴം തിരുനാൾ1729-1758
കാർത്തിക തിരുനാൾ1758-1798
അവിട്ടം തിരുനാൾ1798-1810
ഗൌരി ലക്ഷ്മി ബായി1810-1815
ഗൌരി പാർവ്വതി ബായി1815-1829
സ്വാതി തിരുനാൾ1829-1846
ഉത്രം തിരുനാൾ1846-1860
ആയില്യം തിരുനാൾ1860-1880
വിശാഖം തിരുനാൾ1880-1885
ശ്രീമൂലം തിരുനാൾ1885-1924
സേതു ലക്ഷ്മി ബായി1924-1931
ശ്രീചിത്തിര തിരുനാൾ1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം1721-1795
തിരുവനന്തപുരം1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

കേരളത്തിൽ ചങ്ങനാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് ലക്ഷ്മീപുരം കൊട്ടാരം. സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത്. 1811-ൽ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി ഗൗരി ലക്ഷ്മിബായിയുടെ നിർദ്ദേശപ്രകാരം സ്വഭർത്താവ് രാജരാജവർമ്മ വലിയ കോയിത്തമ്പുരാന്റെ കുടുംബത്തിനുവേണ്ടി തെക്കുംകൂർ രാജ്യ ആസ്ഥാനമായിരുന്ന ചങ്ങനാശ്ശേരിയിൽ പുതുതായി പണികഴിച്ച രാജഗൃഹമായിരുന്നു ലക്ഷ്മീപുരം കൊട്ടാരം[3]. അന്നുവരെ ചങ്ങനാശ്ശേരിയിലെ നീരാഴിക്കെട്ടു കൊട്ടാരത്തിലായിരുന്ന[4] രാജകുടുംബാംഗങ്ങളെ ലക്ഷ്മീപുരം കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിച്ചു.[5] [6]

നിർമ്മാണപശ്ചാത്തലം

[തിരുത്തുക]
തിരുവിതാംകൂർ റാണി ഗൗരി ലക്ഷ്മീബായി
രാജരാജ വർമ്മ

തിരുവിതാംകൂർ രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയസമുദായാംഗങ്ങളെയാണ്കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത്. മൂത്ത റാണിയുടെ ഭർത്താവിനെ വലിയ കോയിത്തമ്പുരാൻ എന്ന് ബഹുമാനപൂർവ്വം വിളിക്കുന്നു. തിരുവിതാംകൂറിൽ മരുമക്കത്തായക്രമം അനുസരിച്ച് സിംഹാസനാവകാശം അമ്മ വഴിക്കായിരുന്നു. സിംഹാസനാവകാശിയുടെ അല്ലെങ്കിൽ മഹാരാജാവിന്റെ പിതാവാണെങ്കിൽപ്പോലും അമ്മത്തമ്പുരാട്ടിയുടെ ഭർത്താവ് എന്നതിൽ കവിഞ്ഞ രാജകീയാവകാശങ്ങൾ കോയിത്തമ്പുരാക്കന്മാർക്കു് അനുവദിക്കപ്പെട്ടിരുന്നില്ല. എങ്കിലും അവർ സമൂഹത്തിൽ ഉന്നതസ്ഥാനീയരും രാജസമാനമായി ആദരണീയരുമായിരുന്നു. [7]

തിരുവിതാംകൂറിലെ തമ്പുരാട്ടിമാരെ വിവാഹം കഴിക്കാൻ തെരഞ്ഞെടുത്തിരുന്ന പുരുഷന്മാർ സാധാരണയായി കിളിമാനൂർ കൊട്ടാരത്തിൽ നിന്നോ ചങ്ങനാശ്ശേരി കൊട്ടാരത്തിൽനിന്നോ ഉള്ളവരായിരുന്നു. തെക്കേ മലബാറിലെ പരപ്പൂർ രാജവംശത്തിന്റെ ബേപ്പൂർ, പരപ്പനാട് എന്നീ ശാഖകളുടെ പിന്മുറക്കാരായിരുന്നു ഈ കുടുംബക്കാർ. ഇതിൽ പരപ്പനാട് ശാഖയ്ക്കു ആലിയക്കോട് എന്നും പേരുണ്ട്. പതിനെട്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ഹൈദരാലിയുടെ മലബാർ ആക്രമണത്തെ തുടർന്ന് ആലിയക്കോട് ശാഖയിലെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി തന്റെ അഞ്ചു പെൺ മക്കളോടൊപ്പം തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. അന്നത്തെ മഹാരാജാവ് കാർത്തികതിരുനാൾ രാമവർമ്മ ഇവർക്കു താമസിക്കാൻ തെക്കുംകൂർ രാജവംശത്തിന്റെ വകയായ ചങ്ങനാശ്ശേരി നീരാഴിക്കെട്ടു കൊട്ടാരം വിട്ടുകൊടുത്തു. പിന്നീട് മൂത്ത സഹോദരിമാർ ഗ്രാമം, തിരുവല്ല, പള്ളം ഇവിടങ്ങളിൽ സ്വന്തം കൊട്ടാരങ്ങൾ പണിതു് താമസമാക്കി. ഏറ്റവും ഇളയ സഹോദരിയായിരുന്ന ഇഞ്ഞാഞ്ഞിഅമ്മയ്ക്കായിരുന്നു ചങ്ങനാശ്ശേരിക്കൊട്ടാരം. അവരുടെ പൗത്രനായിരുന്നു തിരുവിതാംകൂർ രാജകുടുംബത്തിലെ റാണി ലക്ഷ്മീഭായിയെ വിവാഹം കഴിച്ച രാജരാജവർമ്മ. ഈ ദമ്പതികളുടെ പുത്രനായിരുന്നു 1828 മുതൽ 1846 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന പ്രശസ്ത സംഗീതജ്ഞനും ഗാനരചയിതാവുമായിരുന്ന സ്വാതി തിരുനാൾ മഹാരാജാവ്.

മഹാറാണി ലക്ഷ്മീ ബായിയുടെ നിർദ്ദേശപ്രകാരം 1811-ൽ ഭർത്താവിന്റെ കുടുംബത്തിനു വേണ്ടി ചങ്ങനാശ്ശേരിയിൽ തന്നെ ഒരു പുതിയ കൊട്ടാരം പടുത്തുയർത്തി. ഇതാണു് പിൽക്കാലത്തു് ലക്ഷ്മീപുരം കൊട്ടാരം എന്നറിയപ്പെട്ടതു്.

കൊട്ടാരക്ഷേത്രം

[തിരുത്തുക]

കൊട്ടാരത്തിനോട് ചേർന്നുതന്നെ ഒരു ക്ഷേത്രമുണ്ട്. കേരളത്തിൽ അത്യപൂർവമായി കാണുന്ന സന്താന ഗോപാല സ്വാമിയാണ് പ്രതിഷ്ഠ. ശംഖു-ചക്രധാരിയായ മഹാവിഷ്ണു കൈകളിൽ ഒരു കുഞ്ഞിനെ എടുത്തു നിൽക്കുന്ന രീതിയിലുള്ള പ്രതിഷ്ഠ അപൂർവ്വമാണ്. തിരുവിതാംകൂർ റാണിയായിരുന്ന റാണി ഗൗരി ലക്ഷ്മി ബായിക്ക് പുത്രലാഭത്തിനായി പുഴവാത് കൊട്ടാരത്തിനടുത്ത് സന്താനഗോപാലക്ഷേത്രം പണിയുകയും സന്താനഗോപാലപൂജ നടത്തുകയും ചെയ്തുവത്രെ. (മഹാറാണിയുടെ ഭർത്തൃഗൃഹം ചങ്ങനാശ്ശേരി കൊട്ടാരമായിരുന്നു). അതിനെ തുടർന്നാണ് മഹാറാണിക്ക് ദ്വിതീയ സന്താനമായി സ്വാതിതിരുനാൾ ജനിച്ചത് എന്നു പറയപ്പെടുന്നു.[8]

അവലംബങ്ങൾ

[തിരുത്തുക]
  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. പി.കെ., നാരായണപിള്ള (1994). (തർജ്ജമ): കെ. രാമചന്ദ്രൻ നായർ (ed.). ഭാരതീയ സാഹിത്യശില്പികൾ - കേരളവർമ്മ. കേന്ദ്ര സാഹിത്യ അക്കാദമി. p. 8. ISBN 81-7201-611-8. {{cite book}}: |access-date= requires |url= (help); |format= requires |url= (help); Check |isbn= value: checksum (help); More than one of |pages= and |page= specified (help)
  4. പി. കെ. നാരായണപിള്ള: Kerala Varma - the symbol of transition to the modern age in Malayalam
  5. തിരുവിതാംകൂർ ചരിത്രം - ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം - പി.ശങ്കുണ്ണിമേനോൻ
  6. ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്
  7. ശ്രീ കേരള മഹാചരിത്രം - കുറുപ്പം വിട്ടീൽ കെ.എൻ. ഗോപാലപിള്ള - റെഢ്യാർ പ്രസ്സ്, തിരുവനന്തപുരം, 1948
  8. http://www.thehindu.com/todays-paper/tp-national/tp-kerala/the-temple-that-saved-a-kingdom/article4424132.ece
"https://ml.wikipedia.org/w/index.php?title=ലക്ഷ്മീപുരം_കൊട്ടാരം&oldid=3722450" എന്ന താളിൽനിന്ന് ശേഖരിച്ചത്