ഉള്ളടക്കത്തിലേക്ക് പോവുക

രാമ വർമ്മ (1724-1729)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ731-
അജ്ഞാത നാമ-802
ഉദയ മാർത്താണ്ഡ വർമ്മ802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ1375-1382
കേരള വർമ്മ1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ1382-1444
വേണാട് മൂത്തരാജ1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട്1458-1471
ആദിത്യ വർമ്മ1471-1478
ഇരവി വർമ്മ1478-1503
ശ്രീ മാർത്താണ്ഡവർമ്മ1503-1504
ശ്രീ വീര ഇരവിവർമ്മ1504-1528
മാർത്താണ്ഡവർമ്മ ഒന്ന്1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട്1537-1560
കേരള വർമ്മ1560-1563
ആദിത്യ വർമ്മ1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന്1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ1594-1604
ശ്രീ വീര വർമ്മ1604-1606
ഇരവി വർമ്മ1606-1619
ഉണ്ണി കേരള വർമ്മ1619-1625
ഇരവി വർമ്മ1625-1631
ഉണ്ണി കേരള വർമ്മ1631-1661
ആദിത്യ വർമ്മ1661-1677
ഉമയമ്മ റാണി1677-1684
രവി വർമ്മ1684-1718
ഉണ്ണി കേരള വർമ്മ1719-1724
രാമ വർമ്മ1724-1729
അനിഴം തിരുനാൾ1729-1758
കാർത്തിക തിരുനാൾ1758-1798
അവിട്ടം തിരുനാൾ1798-1810
ഗൌരി ലക്ഷ്മി ബായി1810-1815
ഗൌരി പാർവ്വതി ബായി1815-1829
സ്വാതി തിരുനാൾ1829-1846
ഉത്രം തിരുനാൾ1846-1860
ആയില്യം തിരുനാൾ1860-1880
വിശാഖം തിരുനാൾ1880-1885
ശ്രീമൂലം തിരുനാൾ1885-1924
സേതു ലക്ഷ്മി ബായി1924-1931
ശ്രീചിത്തിര തിരുനാൾ1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം1721-1795
തിരുവനന്തപുരം1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

1724 മുതൽ 1729 വരെ വേണാട് ഭരിച്ചിരുന്ന രാജാവാണ് രാമ വർമ്മ [3]. ആറ്റിങ്ങൽ റാണിയായിരുന്ന അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ പുത്രനും വേണാട് രാജാവുമായിരുന്ന രവി വർമ്മയുടെ (1684-1718) ഭരണകാലത്ത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഇളയവനാണ് രാമ വർമ്മ. മൂത്ത രാജകുമാരനായ ഉണ്ണി കേരള വർമ്മയുടെ നിര്യാണത്തെ തുടർന്ന് രാമ വർമ്മ വേണാടിന്റെ രാജാവായി. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ അമ്മാവനായാണ് ഇദ്ദേഹം ചരിത്രത്തിൽ ഏറെ അറിയപ്പെടുന്നത്.

രാമവർമ രാജാവിന്റെ മക്കൾ, തമ്പി രാമൻ രാമനും, തമ്പി രാമൻ ആദിച്ചനും വധിക്കപ്പെട്ടു.

ബാല്യം, ദത്തെടുക്കൽ

[തിരുത്തുക]

കോലത്തുനാട്ടിലെ തട്ടാരി കോവിലകത്തു നിന്നും വേണാട് രാജാവ് രവി വർമ്മയുടെ കാലത്ത് ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഒരാളാണ്. ഇവരെ കൂടാതെ രണ്ടു രാജകുമാരിമാരെയും ആസമയത്ത് ദത്തെടുത്തിരുന്നു. ഇവരിൽ മൂത്തറാണി പെട്ടെന്നു തന്നെ മരിക്കുകയും രണ്ടാമത്തെയാൾ ഉമയമ്മറാണിയ്ക്കുശേഷം ആറ്റിങ്ങൽ റാണി ആവുകയും തുടർന്ന് ഒരു പുത്രനു ജന്മം നൽകുകയും ചെയ്തു. ഈ പുത്രനാണ് ലോക പ്രസിദ്ധനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ്. [4] രാമ വർമ്മ വിവാഹം ചെയ്തത് ബംഗാളി യുവതി അഭിരാമിയെ ആയിരുന്നു. ഇവരിൽ രാജാവിനു രണ്ടു പുത്രന്മാരും (പത്മനാഭൻ തമ്പി, രാമൻ തമ്പി) ഒരു പുത്രിയും (ഉമ്മിണി തങ്ക) ജനിച്ചു.

രാമ വർമ്മയ്ക്കു ശേഷം

[തിരുത്തുക]

1729 ജനുവരി 27-നു രാമ വർമ്മ നാടുനീങ്ങി. മരുമക്കാത്തയമനുസരിച്ച് ഇളയ സഹോദരിയുടെ പുത്രൻ മാർത്താണ്ഡവർമ്മ രാജാവായി. രാമവർമ്മയുടെ മക്കൾ പത്മനാഭൻ തമ്പിയും, രാമൻ തമ്പിയും അനിന്തിരവനായ മാർത്താണ്ഡവർമ്മയുമായി ബദ്ധ ശത്രുക്കളായിരുന്നു. മാർത്താണ്ഡവർമ്മ രാജാവായതോടെ അവർക്ക് ലഭിച്ചിരുന്ന പ്രത്യേക പദവികളും സ്വാധീനശക്തിയും ഇല്ലാതായി. ഇതു കാരണം മാർത്താണ്ഡവർമ്മ രാജാവായി തുടരുന്നതിനെ അവർ എതിർത്തു. 1341 മുതൽ രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്‌. എന്നാൽ തമ്പിമാർ ഈ ഏർപ്പാട്‌ പ്രകൃതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച്‌ മർത്താണ്ഡവർമ്മയുടെ അവകാശത്തെ ചോദ്യം ചെയ്തു. നാഗർകോവിലിൽ തങ്ങളുടെ ആസ്ഥാനമാക്കി അവർ കലാപം ആരംഭിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും അവരെ അകമഴിഞ്ഞു സഹായിച്ചു. എട്ടുവീട്ടിൽ പിള്ളമാരോട് ചേർന്ന് രാജാവിനെ കൊലപ്പെടുത്താനുള്ള തമ്പിമാരുടെ രഹസ്യനിക്കങ്ങൾ വിദഗ്ദരായ ചാരന്മാരുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ മുൻകൂട്ടി അറിഞ്ഞു പലപ്പോഴും രക്ഷപെട്ടു. ഒരിക്കൽ പത്മനാഭൻ തമ്പി രാജഭടന്മാരോട് ഇടയുകയും മാർത്താണ്ഡവർമ്മയുടെ നിർദ്ദേശിച്ചിരുന്നതനുസരിച്ച് ഭടന്മാർ അദ്ദേഹത്തെ കൊല്ലുകയും ചെയ്തു. ഇതറിഞ്ഞ രാമൻ തമ്പി രാജാവിനെ വധിക്കാൻ ശ്രമിക്കുകയും എന്നാൽ മാർത്താണ്ഡവർമ്മയുടെ കയ്യാൽ മരണമടയുകയും ചെയ്തു. സഹോദരന്മരുടെ മരണമറിഞ്ഞ് ഉമ്മിണി തങ്ക ആത്മഹത്യ ചെയ്തുവെന്നു പറയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. http://www.worldstatesmen.org/India_princes_K-W.html#Tiruvidamkodu/Tiruvankur
  4. P. SHANGOONNY MENON (1878). "CHAPTER III". A history of Travancore from the earliest times (ചരിത്രം) (in ഇംഗ്ലീഷ്). HIGGINBOTHAM AND CO. Madras. p. 148. Retrieved 2013 ഒക്ടോബർ 26. {{cite book}}: Check date values in: |accessdate= (help); Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=രാമ_വർമ്മ_(1724-1729)&oldid=3454772" എന്ന താളിൽനിന്ന് ശേഖരിച്ചത്