ആറ്റിങ്ങൽ റാണി
ആറ്റിങ്ങൽ കൊട്ടാരം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കരുതിപ്പോന്നു.[1] ആറ്റിങ്ങൽ കൊട്ടാരത്തിലെ മുതിർന്ന സ്തീയാണ് ആറ്റിങ്ങൽ റാണി അഥവാ ആറ്റിങ്ങൽ മൂത്ത തമ്പുരാൻ. മുഴുവൻ പേർ ഹേർ ഹൈനസ് ശ്രീ പത്മനാഭ സേവിനി വഞ്ചി ധർമ്മ ദ്യുമനി രാജരാജേശ്വരി റാണി -പേർ- എന്നാണ്. ആറ്റിങ്ങൽ കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ സന്തതി പരമ്പരകളായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ.[2] ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ തുടക്കം. അനിഴം തിരുനാൾ മാർത്താണ്ടവർമ്മയ്ക്കു മുൻപ് ആറ്റിങ്ങൽ റാണി വേണാട് രാജാവിനും അതീതയായിരുന്നതായി ചരിത്ര താളുകൾ സാക്ഷ്യം പറയുന്നുണ്ട്. അതുപോലെതന്നെ അവർ തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നുണ്ട്. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ടായിരുന്നു. ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു.[3]
കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമ്മയുടെ കാലത്താണ് ഈ കൊട്ടാരം നിർമ്മിച്ചത്. കോലത്തുനാട്ടിൽ നിന്ന് രണ്ട് തമ്പുരാട്ടിമാരെ ദത്തെടുത്ത് അവർക്കായി നൽകിയതായിരുന്നു ഈ കൊട്ടാരക്കെട്ടുകൾ.[1]
ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു. ഇവർ മുൻപുള്ള രാജാക്കന്മാരോട് ആലോചിക്കാതെയും അവരറിയാതെയും വിദേശീയരുമായി വ്യാപാരബന്ധങ്ങളിലും സന്ധികളിലും ഏർപ്പെട്ടിരുന്നു. ഇത്തരം രഹസ്യക്കരാറുകൾ രാജ്യത്തിന്റെ നിലനിൽപിന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ മാർത്താണ്ഡവർമ്മ തന്നിൽ നിക്ഷിപ്തമായ രാജാധികാരം ഉയോഗിച്ച് ആറ്റിങ്ങലിന്റെ ഭരണസ്ഥാനം ഇല്ലാതാക്കുകയും വേണാടിന്റെ പൂർണ്ണ അധീനതയിൽ കൊണ്ടു വരികയും ചെയ്തു. ഇതിന് ശേഷം തിരുവിതാംകൂർ മഹാരാജാക്കന്മാരാണ് ക്ഷേത്രത്തിന്റെയും കാര്യങ്ങൾ തീരുമാനം എടുത്തിരുന്നത്.മാർത്താണ്ഡവർമ്മ - ആറ്റിങ്ങലിന്റെ ലയനം ഇതിൽ കൊടുത്തിരിക്കുന്ന കണക്കുകൾ ഒന്നും തന്നെ പരസ്പര ബന്ധമില്ലാത്തതും ആധികാരിക മായി അവലംബിക്കാൻ സന്ദേഹം ഉളവാക്കുന്നതും ആകുന്നു
ആറ്റിങ്ങൽ ഇളയ റാണിമാർ
[തിരുത്തുക]• ???? - 1677 : മകയിരം തിരുനാൾ
- 1677 - 1678 : അശ്വതി തിരുനാൾ ഉമയമ്മ റാണി
- 1684 - 1690 : കാർത്തിക തിരുനാൾ ഇളയ റാണി
- 1690 - 1693 : പേരറിയാൻ കഴിയാത്ത ഇളയ റാണി
- 1698 - 1707 : മാർത്താണ്ഡവർമ്മയുടെ അമ്മ കാർത്തിക തിരുനാൾ ഉമാദേവി
- 1722 - 1728 : കാർത്തിക തിരുനാൾ രാമവർമ്മയുടെ അമ്മ കാർത്തിക തിരുനാൾ റാണി പാർവതി ബായി
- 1728 - 1748 : പുരുരുട്ടാതി തിരുനാൾ ഇളയ റാണി
- 1748 - 1788 : പൂയം തിരുനാൾ
- 1782 - 1788 : ഉത്രാടം തിരുനാൾ അത്തം ബായി
- 1788 - 1792 : റാണി അത്തം തിരുനാൾ പാർവതി ബായി (അവിട്ടം തിരുനാൾ മഹാരാജാവിന്റെ അമ്മ )
- 1792 - 1810 : ഇളയ റാണി ഉത്രം നാൾ ഉമ
- 1810 - 1815 : ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി
- 1815 - 1837 : ആയില്യം തിരുനാൾഗൗരി രുഗ്മിണി ബായി
- 1837 - 1853 : റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായി (1829-1857)
- 1857 - 1893 : ഭരണി തിരുനാൾ പാർവ്വതി ബായി
- 1900 - 1901 : സേതു ലക്ഷ്മിഭായി
- 1901 - 1983 : സേതു പാർവ്വതിഭായി
- 1983 - 1985 : കാർത്തിക തിരുനാൾ ലക്ഷ്മിഭായി
- 1985 - 2008 : ഉത്രം തിരുനാൾ ലളിതാംബ ബായി
- 2008. : കാർത്തിക തിരുനാൾ ഇന്ദിരാ ബായി
- 2008 - 2017 : ഭരണി തിരുനാൾ രുഗ്മിണി ബായി
- 2017 - present : ഭരണി തിരുനാൾ ഉമാ ബായി
ആറ്റിങ്ങൽ മൂത്ത റാണിമാർ (സീനിയർ റാണിമാർ)
[തിരുത്തുക]- 1253 - 1282 : ശ്രീ ഉമാദേവി
- 1577 - 1578 : മകയിരം തിരുനാൾ
- ???? - 1677 : ആയില്യം തിരുനാൾ
- 1677-1678 : മകയിരം തിരുനാൾ
- 1678 - 1698 : ഉമയമ്മ റാണി (അശ്വതി തിരുനാൾ ഉമയമ്മ റാണി) (റീജൻറ്:- 1677-1684)
- 1698 -1713 : സീനിയർ റാണി (1713ൽ നെടുമങ്ങാട് (പേരകതാവഴി) കുടുംബത്തിലേക്ക് ദത്തെടുത്തു)
- 1721 : കൊല്ലം റാണി (കല്ലട രാജകുമാരി)
- 1722-1728 : കാർത്തിക തിരുനാൾ ഉമാദേവി
- 1728 - 1748?? : മൂത്ത റാണി പാർവ്വതി ബായി കാർത്തിക തിരുനാൾ പാർവതി ബായി (മരണം:- 1782)
- 1782 : പൂയം തിരുനാൾ സീനിയർ റാണി (അശ്വതിതിരുനാൾ ഇളയതമ്പുരാൻൻറെ മാതാവ്)
- 1748 - 1788 : പൂരുരുട്ടാതി തിരുനാൾ സീനിയർ റാണി (മാർത്താണ്ഡവർമ്മയുടെ മാതൃ സഹോദരി പുത്രി)
- 1788 - 1808 : മൂത്ത റാണി ഭരണി നാൾ പാർവ്വതി
- 1808 - 1815 : ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി (സ്വന്തം നിലയിൽ രാജ്യം ഭരിച്ച ഏക തിരുവിതാംകൂർ മഹാറാണി 1810-1815)
- 1815 - 1853 : ആറ്റിങ്ങൽ മൂത്ത റാണി ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി(റീജന്റായി രാജഭരണം നടത്തി - ഭരണകാലം 1815-1829)
- 1853 - 1857 : റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായി (1829-1857)
- 1857 - 1901 : ഭരണി തിരുനാൾ ലക്ഷ്മി ബായി
- 1901 - 1985 : സേതു ലക്ഷ്മിഭായി ( പരമാധികാരി ശ്രീപദ്മനാഭസേവിനി, വഞ്ചിധർമ്മ വർധിനി, രാജ രാജേശ്വരി, മഹാറാണി പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി, മഹാരാജാവ്, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ, ഇന്ത്യൻ കിരീടാവകാശിയുടെ സഹചാരി, തിരുവിതാംകൂറിലെ മഹാറാണി റീജൻ്റ് ) ( റീജന്റായി രാജഭരണം നടത്തി - രാജ്യ ഭരണകാലം 1924-1931)
- 1985 - 2008 ജൂൺ: കാർത്തിക തിരുനാൾ ലക്ഷ്മിഭായി (അമ്മ മഹാറാണി സേതു പാർവതി ഭായിയുടെ മകൾ ) (ഹേർ ഹൈനസ് ശ്രീ പത്മനാഭ സേവിനി വഞ്ചി ധർമ്മ ദ്യുമനി രാജരാജേശ്വരി റാണി കാർത്തിക തിരുനാൾ ലക്ഷ്മി ബായി)
- 2008 ജൂൺ മുതൽ 2008 നവംബർ വരെ - ഉത്രം തിരുനാൾ ലളിതാംബ (മഹാറാണി സേതു ലക്ഷ്മി ഭായിയുടെ മൂത്ത മകൾ) (ശ്രീപദ്മനാഭസേവിനി വഞ്ചിദർമ്മ വർധിനി രാജ രാജേശ്വരി മഹാറാണി ഉത്രം തിരുനാൾ ലളിതാംബ, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ, തിരുവിതാംകൂർ മഹാറാണി )
- 2008 നവംബർ -2017 ജൂലൈ: കാർത്തിക തിരുനാൾ ഇന്ദിരാ ബായി (മഹാറാണി ലക്ഷ്മി ബായിയുടെ രണ്ടാമത്തെ മകൾ) (ശ്രീപദ്മനാഭസേവിനി വഞ്ചിദർമ്മ വർധിനി രാജ രാജേശ്വരി മഹാറാണി കാർത്തിക തിരുനാൾ ഇന്ദിരാ ബായി, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ, തിരുവിതാംകൂർ മഹാറാണി)
- 2017 ജൂലൈ- : ഭരണി തിരുനാൾ രുക്മിണി ബായി (തിരുവിതാംകൂറിലെ ഉത്രം തിരുനാൾ ലളിതാംബാ ബായിയുടെ മകൾ (മഹാറാണി സേതു ലക്ഷ്മി ബായിയുടെ കൊച്ചുമകൾ) (ശ്രീപദ്മനാഭസേവിനി വഞ്ചിദർമ്മ വർധിനി രാജ രാജേശ്വരി മഹാറാണി ഭരണി തിരുനാൾ രുക്മിണി ബായി, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ, തിരുവിതാംകൂർ മഹാറാണി)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-10-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-13. Retrieved 2013-10-12.
- ↑ ശിവശങ്കരൻ നായർ, എ ഹാൻഡ് ബുക്ക് ഓഫ് കേരളാ, വാല്യം-ഒന്ന്, തിരുവനന്തപുരം-2001, പേജ്-144