പുത്തൻ മാളിക കൊട്ടാരം
തിരുവനന്തപുരത്ത് പത്മസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത ഒരു കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തൻ മാളിക കൊട്ടാരം. [3]
പദോൽപ്പത്തി
[തിരുത്തുക]പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ, സ്വാതിതിരുനാൾ മഹാരാജാവ് ഭരണത്തിൽ വന്നു. ആ കാലഘട്ടത്തിൽ, കല, സാമൂഹികം, വാസ്തുശില്പകല തുടങ്ങിയ മേഖലകളിൽ ഒരു വലിയ മാറ്റം സംഭവിച്ചു. ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം, വാനനിരീക്ഷണ കേന്ദ്രം തുടങ്ങിയവ സ്വാതിതിരുനാൾ ഭരിക്കുന്ന കാലത്ത് നിലവിൽ വന്നവയാണ്.
ഇതേ കാലഘട്ടത്തിൽ, (1840 തിൽ) സ്വാതിതിരുനാൾ പണി കഴിപ്പിച്ച കൊട്ടാരമാണ് പുത്തൻ മാളിക കൊട്ടാരം (കുതിര മാളിക). കൊട്ടാരത്തിൻറെ മുകളിലത്തെ നിലയിൽ, പുറമേ തടിയിൽ 122 കുതിരകളെ വരി വരിയായി കൊത്തിവെച്ചിട്ടുണ്ട്. അങ്ങനെയാണ് 22 ഏക്കർ സ്ഥലത്ത് നിൽക്കുന്ന ഈ കൊട്ടാരത്തിനു കുതിര മാളിക എന്ന പേര് കിട്ടിയത്.
കൊട്ടാരത്തിന്റെ നടത്തിപ്പ് ഇപ്പോൾ രാജകുടുംബത്തിന്റെ മേൽനോട്ടത്തിലാണ്. ഈ കൊട്ടാരത്തിന്റെ തെക്ക് ഭാഗത്ത് ഇപ്പോൾ ഒരു മ്യുസിയം പ്രവർത്തിച്ചു വരുന്നു. അറ്റകുറ്റപ്പണികൾ ഇല്ലാത്തത്ത് കൊണ്ട് മനോഹരമായ കൊത്തുപണികൾ ഉള്ള ഈ കൊട്ടാരത്തിന്റെ ബാക്കി ഭാഗങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണ്.
പ്രത്യേകതകൾ
[തിരുത്തുക]ഇവിടെ നിന്നാൽ പത്മനാഭസ്വാമി ക്ഷേത്രം നന്നായി കാണാവുന്നതാണ്. 1846 ൽ സ്വാതി തിരുനാളിന്റെ മരണത്തിനു ശേഷം ഇത് ഒഴിഞ്ഞു കിടക്കുകയാണ്.
കൊട്ടാരത്തിന്റെ ഉള്ളിൽ ചെന്നാൽ ആദ്യം കാണുന്നത് പല രീതിയിൽ ഉള്ള കഥകളി രൂപങ്ങൾ ആണ് - തടിയിൽ നിർമ്മിച്ചത്. ഒരുവിധം എല്ലാ കഥകളി വേഷങ്ങളും ഒരു ചെറിയ കാര്യം പോലും വിടാതെ വളരെ മനോഹരമായി പകർത്തിയിരിക്കുന്നു.
ഈ കൊട്ടാരത്തിൽ, വളരെ പഴയതും പ്രസിദ്ധവും ആയ പല വസ്തുക്കളുംസൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവയിൽ, ഏറ്റവും പ്രസിദ്ധം, ഇരുപത്തിനാല് ആനകളുടെ കൊമ്പിൽ തീർത്ത സിംഹാസനവും, ക്രിസ്റ്റലിൽ തീർത്ത മറ്റൊരു സിംഹാസനവും ആണ്.ഓരോ മുറിയിലും വ്യത്യസ്തമായ കൊത്തുപണികൾ കാണാൻ കഴിയും.കൊട്ടാരത്തിന്റെ നിലം പണികൾ ചെയ്തിരിക്കുന്നത് മുട്ടയും കരിയും ചേർന്ന മിശ്രിതം ഉപയാഗിച്ചാണ് അത് ഇപ്പോഴും അത്പോലെ തന്നെ നിലനിൽക്കുന്നു.
മുകളിലെ നിലയിൽ ഇരുന്നു പത്മനാഭസ്വാമി ക്ഷേത്രം കണ്ടു കൊണ്ടായിരുന്നു സ്വാതി തിരുനാൾ കീർത്തനങ്ങൾ രചിച്ചിരുന്നത്.അതിന് അടുത്തായി പത്മനാഭ സ്വാമി ക്ഷേത്ര്തിൽ എത്താൻ സ്വാതി തിരുനാൾ ഉപയോഗിച്ച ഒരു രഹസ്യ വഴിയും കാണാം. ആ സ്ഥലത്ത് ഒരു ചെറിയ കോവണി ഉണ്ട്. അതിൽ, ചില കൊത്തുപണികൾ മനോഹരം ആണ്. ഒറ്റനോട്ടത്തിൽ ഏതോ ഒരു ജീവി എന്ന് തോന്നും. പക്ഷെ, ഗൈഡ് കാണിച്ചു തരുമ്പോൾ, ഓരോ വിധത്തിൽ, നമുക്ക്, മയിൽ, വ്യാളി, ആന എന്നീ മൃഗങ്ങളെ കാണാം
മച്ചിലും മറ്റും തത്ത, മയിൽ, ആന എന്നീ ജീവികളുടെ പെയിംന്റിംഗും, തടിയിലെ ചിത്ര പണിയും കാണാം. ഇത് കൂടാതെ ധാരാളം വ്യാളികളെയും കാണാം. നെപിയർ മ്യൂസിയത്തിൽ കാണുന്ന Eastern ഇന്ഫ്ലുവന്സിന്റെ തുടർച്ച ആയിരിക്കണം ഇത്.
മുകളിലെ നിലയിൽ, ഒരു കിളിവാതിലൂടെ നോക്കിയാൽ, അങ്ങ് അറ്റത്ത് ഉള്ള കിളിവാതിൽ വരെ, എല്ലാം വരി വരി ആയി കാണാം. കൂടാതെ,5000തോളം പണിക്കാരെ കൊണ്ട് വെറും നാല് കൊല്ലം കൊണ്ടാണ് ഈ കൊട്ടാരത്തിന്റെ പണി തീർത്തത് എന്നും ശ്രദ്ധേയം ആണ്.
പ്രസിദ്ധമായ മേത്തൻ മണി ഈ കൊട്ടാരത്തിന്റെ വടക്ക് വശത്താണ്.
ഈ കൊട്ടാരത്തിൽ ആണ്, പ്രസിദ്ധമായ സ്വാതിതിരുനാൾ സംഗീതോത്സവം നടക്കുന്നത്.
രൂപകൽപ്പന
[തിരുത്തുക]1840 ൽ പണിതീർത്ത കുതിരമാളിക കേരളിയ വാസ്തുവിദ്യയുടെ തനതായ ഉദാഹരണമാണ്. പ്രത്യേകമായ മേൽക്കൂരകളും, വലിയ തൂണുകളുമുള്ള വരാന്തകളും ഇതിന്റെ പ്രത്യേകതയാണ്.
ഇതിന്റെ ഒരു ഭാഗം ഇപ്പോൾ മ്യൂസിയം ആയി ഉപയോഗിക്കുന്നു. ഇവിടെ തിരുവിതാംകൂർ രാജവംശത്തിന്റെ ചില പുരാതന വസ്തുക്കൾ പ്രദർശനത്തിനു വച്ചിരിക്കുന്നു.
സംഗീതോത്സവം
[തിരുത്തുക]ഇതിന്റെ പ്രധാന അങ്കണത്തിൽ എല്ലാ വർഷവും നടക്കുന്ന സ്വാതി സംഗീതോത്സവത്തിന്റെ വേദിയാണ്. ഇത് സ്വാതി തിരുനാൾ മഹാരാജാവിന്റെ ഓർമ്മക്കായി എല്ലാ വർഷവും നടക്കുന്ന ഒരു സംഗീത ഉത്സവമാണ്. എല്ലാ വർഷവും ജനുവരി 6 മുതൽ 12 വരെയാണ് ഇത് നടക്കുന്നത്. ഇതിൽ പല പ്രശസ്തരായ കർണ്ണാടക , ഹിന്ദുസ്ഥാനി സംഗീത വിദ്വാന്മാർ പങ്കെടുക്കാറുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]കുതിര മാളിക പല ചലച്ചിത്രങ്ങളിലും വന്നിട്ടുണ്ട്. ഇത് ചലച്ചിത്ര നിർമ്മാതാക്കളുടെ ഒരു പ്രിയപ്പെട്ട ചിത്രീകരണ വേദിയാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- A Royal Gift of Music - The Kuthiramalika Experience Archived 2008-08-04 at the Wayback Machine.
- Music Inside Palace Grounds
- Swathi Sangeethotsavam 2002
- Swathi Sangeethotsavam 2003
- Swathi Sangeethotsavam 2005 Archived 2012-11-02 at the Wayback Machine.
- Swathi Sangeethotsavam 2006 Archived 2012-10-26 at the Wayback Machine.
- Swathi Sangeethotsavam 2007 Archived 2007-10-01 at the Wayback Machine.
- Prince Rama Varma on Swathi Sangeethotsavam 2008 Archived 2008-01-08 at the Wayback Machine.
- Swathi Sangeethotsavam 2008 Archived 2008-01-30 at the Wayback Machine.
- Podcast on Swathi Sangeethotsavam from Heartbeat Audio Travel Guide Archived 2008-05-09 at the Wayback Machine.
- Kuthiramalika Concert Videos
- http://www.nammudeboolokam.com/2010/03/blog-post_02.html Archived 2010-03-13 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
- ↑ A comprehensive website on Maharaja Swathi Thirunal