കല്ലാളൻ വൈദ്യർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കല്ലാളൻ വൈദ്യർ | |
|
|
|
| പദവിയിൽ 1957 – 1959 |
|
| മുഖ്യമന്ത്രി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
|---|---|
| മുൻഗാമി | ഇല്ല |
| പിൻഗാമി | ഒ. കോരൻ |
| മണ്ഡലം | നീലേശ്വരം |
|
|
|
| ജനനം | 1895 |
| മരണം | 1971 |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| മതം | ഹിന്ദുമതം |
| As of സെപ്റ്റംബർ 26, 2011 ഉറവിടം: നിയമസഭ |
|
ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കല്ലാളൻ വൈദ്യർ (1895-1971). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം നിയമസഭയിൽ അംഗമായത്. വടക്കേമലബാറിലെ അറിയപ്പെടുന്ന ഒരു വിഷവൈദ്യനും[1], കർഷകസംഘ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു കല്ലാളൻ വൈദ്യർ.
മടിക്കൈ ഗ്രാമപഞ്ചായത്തംഗമായിരുന്ന ഇദ്ദേഹം ദക്ഷിണ കാനറ ജില്ലാ ബോർഡിലും പ്രവർത്തിച്ചിരുന്നു. കർഷക സംഘത്തിന്റേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഒരു സജീവ പ്രവർത്തകനായിരുന്നു കല്ലാളൻ വൈദ്യർ. 1971-ൽ ഇദ്ദേഹം അന്തരിച്ചു.