ഉള്ളടക്കത്തിലേക്ക് പോവുക

ജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയൻ
ജനനം(1939-07-25)25 ജൂലൈ 1939
കൊല്ലം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ കൊല്ലം ജില്ല, കേരളം, ഇന്ത്യ
മരണം16 നവംബർ 1980(1980-11-16) (41 വയസ്സ്)
മരണ കാരണം(കോളിളക്കം) ചിത്രീകരണത്തിനിടെ ഷോളവരം, ചെന്നൈ എന്ന സ്ഥലത്ത് ഹെലികോപ്റ്റർ തകർന്നു.
മറ്റ് പേരുകൾകൃഷ്ണൻ നായർ
തൊഴിൽs
സജീവ കാലം1972 – 1980
ഉയരം„5.9”
Parents
  • മാധവൻ പിള്ള
  • ഭാരതിയമ്മ
ബന്ധുക്കൾസോമൻ നായർ എന്ന അജയൻ (സഹോദരൻ) ജയഭാരതി (ബന്ധു)
Military career
സേവനം India
ശാഖ Indian Navy
Years വർഷത്തെ സേവനം1954 – 1970
പദവി Master Chief Petty Officer

ജയൻ എന്ന പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ നായർ (ജീവിതകാലം: ജൂലൈ 25, 1939 - നവംബർ 16, 1980) ഒരു മലയാള ചലച്ചിത്ര നടനും നാവികസേനാ ഓഫീസറും സ്റ്റണ്ട് നടനും 1970-കളിലെ കേരളത്തിൻറെ സാംസ്കാരികചിഹ്നവും ആയിരുന്നു. ഏകദേശം 120-ലധികം മലയാള ചലച്ചിത്രങ്ങളിൽ അദ്ദേഹം അതുല്യ വേഷങ്ങൾ അവതരിപ്പിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഏതാനും ചിത്രങ്ങളിൽ സ്വഭാവ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. പൗരുഷഭാവത്തിൻ്റേയും അതുല്യമായ അഭിനയ ശൈലിയുടേയും പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. അതിസങ്കീർണ്ണമായ സാഹസിക രംഗങ്ങളിൽ അവയുടെ അപകടസ്വഭാവം ഗൗനിക്കാതെ തന്മയത്വമായ പ്രകടനം കാഴ്ചവയ്ക്കുന്നതിലായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ മികവ്.

1970-കളുടെ അന്ത്യപാദങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള അഭിനേതാവായി പ്രശസ്തി നേടിയ അദ്ദേഹത്തെ മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണം തേടിവന്നു.[1] അദ്ദേഹത്തിന്റെ യഥാർഥ പേര് കൃഷ്ണൻ നായർ എന്നായിരുന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ.[2]

വളരെ ചുരുങ്ങിയ സമയം കൊണ്ട് അഭിനേതാവായി ഉയർന്നുവന്ന കാലയളവിനു മുമ്പ് ജയൻ ഇന്ത്യൻ നാവികസേനയിലെ മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ ആയിരുന്നു. 41-ആം വയസിൽ തന്റെ പ്രശസ്തിയുടെ കൊടുമുടിയിലായിരിക്കവേ തമിഴ്നാട്ടിലെ ഷോളവരത്തുവച്ച് നടന്ന ഒരു ഹെലിക്കോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു. ഒരു ഹെലികോപ്ടർ ഉൾപ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതു സംഭവിച്ചത്. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിൻറെ ലാന്റിംഗ് പാഡിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലിക്കോപ്റ്റർ തകർന്നുവീഴുകയായിരുന്നു.  

കാലത്തിന്റെ തിരശീലയ്ക്കു പിന്നിൽ മറഞ്ഞുവെങ്കിലും പൌരുഷത്തിന്റേയും സാഹസകതയുടേയും പ്രതീകമായി ഇന്നും ജനമനസുകളിൽ സ്ഥാനം ലഭിക്കുന്ന എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രമാണ് സാധിച്ചിട്ടുള്ളത്. 2011-ൽ കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ ജയനെ പുനർനിർമ്മിച്ച് അവതാരം എന്ന ചിത്രത്തിൽ നായകനായി അവതരിപ്പിക്കുകയുണ്ടായി.

ജീവചരിത്രം

[തിരുത്തുക]

1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്ത് കൃഷ്ണൻ നായർ എന്ന പേരിലാണ് ജയൻ ജനിച്ചത്. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവായിരുന്ന മാധവവിലാസം വീട്ടിൽ മാധവൻപിള്ള. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മയായിരുന്നു. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. ജയനും അനുജനും 6 വയസിൻ്റെ വ്യത്യാസമുണ്ട്. വീടിനു സമീപത്ത് സ്ഥിതിചെയ്തിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജയൻ ഒരു ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

നേവിയിൽ

[തിരുത്തുക]

പതിനഞ്ച് വർഷക്കാലം ജയൻ ഇന്ത്യൻ നേവിയിൽ ഓഫീസറായി സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.

സിനിമാജീവിതം

[തിരുത്തുക]

1974-ൽ ശാപമോക്ഷം എന്ന ജേസി ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. ചലച്ചിത്ര നടൻ ജോസ് പ്രകാശാണ്‌ ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ചലച്ചിത്ര നടി ജയഭാരതി.[3] പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും മെയ് വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി.

സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചു. ജയന്റ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പ്പെടുത്തി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോല്പിച്ചുകൊണ്ടേയിരിക്കുന്നു.

ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാധ്യമായ അപൂർവ്വതയാണ്. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി നൽകിയ ആദ്യവേഷം. 1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് "പൂട്ടാത്ത പൂട്ടുകൾ" എന്ന തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.

ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ അകാലമൃത്യുവടഞ്ഞത്. 41 വയസ് പ്രായമേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള കോളിളക്കം ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ജയന്റെ മരണസമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ "ദീപ"ത്തിൽ ജയന്റെ മരണവാർത്ത ചേർത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു. മറ്റ് ചിലർ ഇതു വിശ്വസിക്കാൻ തയ്യാറാവാതെ വരാൻ പോകുന്ന ചലച്ചിത്രത്തിന്റെ ഒരു പരസ്യമാണ് എന്ന് കരുതി സിനിമ കാണുന്നത് തുടർന്നു.

ജയന്റെ മൃതദേഹം ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ അച്ഛന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അനുജൻ സോമൻ നായരാണ് ചിതയ്ക്ക് തീ കൊളുത്തിയത്. നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു. ജയന്റെ മരണത്തോടെ തകർന്നുപോയ അദ്ദേഹത്തിന്റെ അമ്മ ഭാരതിയമ്മ തുടർന്ന് കിടപ്പിലാകുകയും രണ്ടുവർഷങ്ങൾക്കുശേഷം അവരും മരിക്കുകയും ചെയ്തു.

മരണത്തിന് ശേഷം

[തിരുത്തുക]
ജയൻ നഗറിലെ ജയന്റെ പ്രതിമ

ജയന്റെ മരണശേഷം, കോളിളക്കം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന് അവകാശപ്പെട്ടു. ഈ ചിത്രങ്ങളിലെല്ലാം, ജയന്റെ ശബ്ദം അക്കാലത്തെ ജനപ്രിയ ഡബ്ബിംഗ് കലാകാരനായ ആലപ്പി അഷ്‌റഫ് ഡബ്ബ് ചെയ്തു. ഐ.വി. ശശിയുടെ തുഷാരം, പി.ജി. വിശ്വംബരന്റെ സ്‌ഫോടനം, ശശികുമാറിന്റെ ധ്രുവസംഗമം തുടങ്ങി അദ്ദേഹത്തിന് വേണ്ടി ഉദ്ദേശിച്ചിരുന്ന നിരവധി പ്രോജക്ടുകൾ മറ്റ് താരങ്ങളെ ഉൾപ്പെടുത്തി പുനർനിർമ്മിച്ചു. മറ്റ് നിരവധി പ്രോജക്ടുകൾ പൂർണ്ണമായും റദ്ദാക്കി. സി.വി. രാജേന്ദ്രന്റെ ഗർജ്ജനം എന്ന ചിത്രത്തിനായി ജയനുമായി ഒരു സ്റ്റണ്ട് രംഗവും രണ്ട് ഗാനങ്ങളും ഇതിനകം ചിത്രീകരിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം, അത് രജനീകാന്തിനെ നായകനാക്കി പുനർനിർമ്മിച്ചു.

ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൊല്ലം 'ഓലയിൽ' എന്ന സ്ഥലത്തിന് ജയൻ നഗർ എന്ന് പേര് നൽകി.

കൊല്ലം 'ഓലയിൽ' നാണി മെമ്മോറിയൽ ഹോസ്പിറ്റലിനു മുൻവശം സ്ഥാപിച്ച പ്രതിമ കാണനും കൂടെ നിന്നു ചിത്രങ്ങൾ എടുക്കാനും സിനിമ താരങ്ങളും, സിനിമയിൽ പ്രവർത്തിക്കുന്നവരും, അദ്ദേഹത്തിന്റെ ആരാധകരും കൊല്ലം ഓലയിൽ ജയൻ മെമ്മോറിയൽ ക്ലബിൽ എത്താറുണ്ട്. മിമിക്രി കലാകാരന്മാർ ഏറ്റവും കൂടുതൽ അനുകരിക്കുന്ന നടന്മാരിൽ ഒരാളാണ് ജയൻ

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷംസിനിമസംവിധായകൻഒപ്പം അഭിനയിച്ചവർ
1974ശാപമോക്ഷംജേസിഷീല, അടൂർഭാസി, ജോസ്പ്രകാശ്
1974പൂന്തേനരുവിജെ. ശശികുമാർപ്രേംനസീർ, നന്ദിതാബോസ്
1975ടൂറിസ്റ്റ് ബംഗ്ലാവ്എ.ബി.രാജ്പ്രേംനസീർ, സോമൻ, ജയഭാരതി
1975സൂര്യവംശംഎ.ബി.രാജ്പ്രേംനസീര്, ജയഭാരതി
1975ഉല്ലാസയാത്രഎ.ബി.രാജ്രവികുമാർ, ഷീല, ലക്ഷ്മി
1976പിക്പോക്കറ്റ്ശശികുമാര്പ്രേംനസീർ, വിധുബാല
1976മധുരം തിരുമധുരംഡോ. ബാലകൃഷ്ണൻസോമന്, റാണിചന്ദ്ര, ഉണ്ണിമേരി, വിന്സന്റ്
1976രാജാങ്കണംജേസിസോമന്, ഷീല, സാധന
1976അഗ്നിപുഷ്പംജേസികമലഹാസന്, സോമന്, ജയഭാരതി, സുധീര്, റീന
1976മല്ലനും മാതേവനുംകുഞ്ചാക്കോപ്രേംനസീർ, ഷീല, ഉണ്ണിമേരി
1976പാൽക്കടൽടി.കെ. പ്രസാദ്സോമന്, രാഘവന്, ഷീല, ശാരദ, പ്രേമ
1976പഞ്ചമിഹരിഹരൻപ്രേംനസീർ
1976കാമധേനുശശികുമാര്പ്രേംനസീര്, ജയഭാരതി, ശ്രീവിദ്യ
1976അമൃതവാഹിനിശശികുമാർപ്രേംനസീര്, ശാരദ, ശോഭ, റീന
1976ലൈറ്റ്ഹൌസ്പ്രേംനസീര്, ജയഭാരതി
1977എ.ടി. രഘുസോമന്, ലക്ഷ്മി
1977മകം പിറന്ന മങ്കഎൻ. ആർ. പിള്ളസോമന്, ജയഭാരതി. ഉഷാറാണി
1977ആശീർവാദംകമലഹാസന്, സോമന്, ഷീല, ശ്രീദേവി
1977മനസ്സൊരു മയിൽപി. ചന്ദ്രകുമാർവിന്സന്റ്, ജയഭാരതി, രാഘവന്
1977തോൽക്കാൻ എനിക്കു മനസ്സില്ലഹരിഹരന്പ്രേംനസീര്, ജയഭാരതി, സോമന്
1977ആദ്യപാഠംഅടൂർഭാസികമലഹാസന്, ഷീല, ശ്രീദേവി
1977അപരാജിതശശികുമാര്പ്രേംനസീര്, ശാരദ, ജയഭാരതി
1977ഇവനെൻറെ പ്രിയപുത്രൻഹരിഹരൻപ്രേംനസീർ
1977ശുക്രദശഅന്തിക്കാട് മണിജയഭാരതി, രാഘവന്
1977കാവിലമ്മഎൻ ശങ്കരൻ നായർമധു, ഷീല, മല്ലികസുകുമാരന്
1977അഭിനിവേശംഐ.വി. ശശിസോമന്, രവികുമാര്, സുമിത്ര, പത്മപ്രിയ
1977അവൾ ഒരു ദേവാലയംഎ.ബി.രാജ്പ്രേംനസീര്, ഷീല, ജയഭാരതി
1977അഞ്ജലിഐ.വി. ശശിപ്രേംനസീര്, സോമന്, ശാരദ
1977രാജപരമ്പരഡോ. ബാലകൃഷ്ണൻജയഭാരതി, രാഘവന്, ശോഭ, റീന
1977രതിമന്മഥൻശശികുമാർപ്രേംനസീർ
1977രണ്ടു ലോകംശശികുമാർപ്രേംനസീർ
1977ഓർമ്മകൾ മരിക്കുമോകെ. എസ്. സേതുമാധവൻകമലഹാസൻ, ശോഭ
1977ഇതാ ഇവിടെ വരെഐ.വി._ശശിമധു
1977അച്ചാരം അമ്മിണി ഓശാരം ഓമനഅടൂർ ഭാസിപ്രേംനസീർ, ഷീല (ഡബിൾ റോൾ)
1977കണ്ണപ്പനുണ്ണികുഞ്ചാക്കോപ്രേംനസീർ, ഷീല, ജയഭാരതി
1978പാവാടക്കാരിറോച്ചി അലക്സ്വിന്സന്റ്, ഉണ്ണിമേരി, സാധന
1978ഹേമന്ദരാത്രിപി. ബൽതസർജയഭാരതി, സോമന്, രാഘവന്
1978അവകാശംഎ.ബി.രാജ്സോമന്, ജയഭാരതി
1978അനുഭൂതികളുടെ നിമിഷംപി. ചന്ദ്രകുമാർസോമന്, ശാരദ, സീമ
1978അവൾ കണ്ട ലോകംഎം. കൃഷ്ണൻ നായർസീമ, രവികുമാര്
1978അനുമോദനംഐ.വി. ശശികമലഹാസന്,സോമന്, സീമ, വിധുബാല
1978രണ്ടു പെൺകുട്ടികൾമോഹൻമധു, ശോഭ, സുകുമാരന്, വിധുബാല
1978സ്നേഹിക്കാൻ സമയമില്ല.വിജയാനന്ദ്മധു, റീന, വിജയലളിത
1978വിശ്വരൂപംനാരായണൻ പി.വി & വാസുദേവൻ ടി.കെ.സോമന്, വിധുബാല, വിന്സന്റ്
1978ഓർക്കുക വല്ലപ്പോഴുംഎസ്. ബാബുജയഭാരതി, സോമന്
1978മദനോത്സവംN. ശങ്കരൻ നായർകമലഹാസൻ, സറീനാവഹാബ്
1978മിടുക്കി പൊന്നമ്മAB Rajജയഭാരതി
1978ശത്രുസംഹാരംജെ. ശശികുമാർപ്രേംനസീര്, പ്രവീണ, ഉണ്ണിമേരി
1978അടിമക്കച്ചവടംഹരിഹരന്സോമന്, ജയഭാരതി, ശുഭ
1978പട്ടാളം ജാനകിക്രോസ്ബൽറ്റ് മണിരവികുമാര്, വിജയലളിത, ഉണ്ണിമേരി
1978അസ്തമയംപി. ചന്ദ്രകുമാർമധു, ശാരദ, ജയഭാരതി.
1978കല്പവൃക്ഷംശശികുമാർപ്രേംനസീർ
1978കന്യകശശികുമാർമധു, ഷീല, ജയഭാരതി.
1978ഏതോ ഒരു സ്വപ്നംശ്രീകുമാരൻ തമ്പിഷീല, സുകുമാരന്, കനകദുഃര്ഗ്ഗ
1978തച്ചോളി അമ്പുഅപ്പച്ചൻപ്രേംനസീർ, ശിവാജിഗണേശന്
1978സൂത്രക്കാരിറോച്ചി അലക്സ്സുകുമാരന്, ഉണ്ണിമേരി, സീമ
1978മറ്റൊരു കർണ്ണൻശശികുമാർജയഭാരതി, സോമന്, പ്രവീണ
1978കാത്തിരുന്ന നിമിഷംബേബിജയഭാരതി, കമലഹാസന്, സുകുമാരന്
1978ജയിക്കാനായ് ജനിച്ചവൻശശികുമാർപ്രേനസീര്, ഷീല
1978ഇതാ ഒരു മനുഷ്യൻഐ.വി. ശശിമധു, ഷീല, ജയഭാരതി
1978ഇനിയും പുഴയൊഴുകുംഐ.വി. ശശിസോമന്, വിധുബാല, ലക്ഷ്മി.
1978ഈ മനോഹര തീരംഐ.വി. ശശിമധു, ജയഭാരതി, സീമ, വിധുബാല
1978അടവുകൾ പതിനെട്ട്വിജയാനന്ദ്കനകദുർഗ്ഗ
1978ആനപ്പാച്ചൻഎ. വിൻസൻറ്പ്രേംനസീര്,
1978മുക്കുവനെ സ്നേഹിച്ച ഭൂതംശശികുമാർസോമന്, ഉണ്ണിമേരി
1978കടത്തനാട്ടു മാക്കംനവോദയ അപ്പച്ചൻപ്രേംനസീര്, ഷീല, ജയഭാരതി.
1978ലിസബേബിപ്രേംനസീർ
1979രാത്രികൾ നിനക്കു വേണ്ടി
1979കല്ലു കാർത്ത്യായനിപി.കെ. ജോസഫ്പ്രമീള
1979പിച്ചാത്തി കുട്ടപ്പൻപി. വേണുപ്രേംനസീർ
1979ശിഖരങ്ങൾഷീലഷീല
1979പുഷ്യരാഗംസി. രാധാകൃഷ്ണന്മധു, ശാരദ, ശ്രീവിദ്യ
1979സന്ധ്യാരാഗംപി. ഗോവിന്ദൻസുകുമാരന്, വിധുബാല
1979പെണ്ണൊരുമ്പെട്ടാൽ
1979ഒരു രാഗം പല താളംഎം. കൃഷ്ണൻ നായർമധു, ശ്രീവിദ്യ
1979സായൂജ്യംജി. പ്രേംകുമാർഎം.ജി.സോമന്, ജയഭാരതി
1979ശരപഞ്ജരംഹരിഹരൻഷീല
1979വെള്ളായണി പരമുശശികുമാർപ്രേംനസീർ
1979പുതിയ വെളിച്ചംശ്രീകുമാരൻ തമ്പിശ്രീവിദ്യ, ജയഭാരതി.
1979പ്രഭുബേബിപ്രേംനസീർ, , സീമ
1979മോചനംതോപ്പിൽ ഭാസിജയഭാരതി, ഉണ്ണിമേരി
1979മാമാങ്കംഅപ്പച്ചൻപ്രേംനസീർ
1979ഇവിടെ കാറ്റിനു സുഗന്ധംപി.ജി. വിശ്വംഭരൻജയഭാരതി, ശ്രീവിദ്യ
1979സർപ്പംബേബിപ്രേംനസീർ, സീമ
1979ഇരുമ്പഴികൾഎ.ബി.രാജ്പ്രേംനസീർ, ജയഭാരതി, കെ.പി.ഉമ്മര്
1979വേനലിൽ ഒരു മഴശ്രീകുമാരൻ തമ്പിമധു, ശ്രീവിദ്യ
1979കഴുകൻഎ.ബി. രാജ്ശുഭ
1979ചുവന്ന ചിറകുകൾഎൻ. ശങ്കരൻ നായർജയഭാരതി, ഷര്മ്മിള ടാഗോര്
1979അവനോ അതോ അവളോബേബികനകദുർഗ്ഗ
1979അനുപല്ലവിബേബിശ്രീവിദ്യ
1979അങ്കക്കുറിവിജയാനന്ദ്ജയഭാരിതി, സീമ
1979ആവേശംവിജയാനന്ദ്ഷീല
1980ശക്തിവിജയാനന്ദ്സീമ, ശ്രീവിദ്യ,
1980ചന്ദ്രഹാസംബേബിപ്രേംനസീർ, ജയഭാരതി
1980തീനാളങ്ങൾശശികുമാർസീമ
1980പാലാട്ടു കുഞ്ഞിക്കണ്ണൻബോബൻ കുഞ്ചാക്കോപ്രേംനസീർ
1980ഇത്തിക്കരപ്പക്കിശശികുമാർപ്രേംനസീർ
1980നായാട്ട്ശ്രീകുമാരൻ തമ്പിപ്രേംനസീർ, സറീനാവഹാബ്
1980കാന്തവലയംഐ.വി. ശശിസീമ
1980അങ്ങാടിഐ.വി. ശശിസീമ
1980കരിമ്പനഐ.വി. ശശിസീമ
1980ഇടിമുഴക്കംശ്രീകുമാരൻ തമ്പിശോഭന (old-ചെമ്പരുത്തി ഫെയിം), രതീഷ്.
1980മീൻഐ.വി. ശശിമധു, സീമ
1980കരിപുരണ്ട ജീവിതങ്ങൾശശികുമാർപ്രേംനസീർ, ജയഭാരതി
1980അന്തഃപുരംകെ.ജി. രാജശേഖരൻപ്രേംനസീർ, അംബിക, സീമ
1980ലവ് ഇൻ സിംഗപ്പൂർബേബിപ്രേംനസീർ, ലത, മാഡലിൻ ടോ.
1980ചാകരപി.ജി. വിശ്വംഭരൻശ്രീവിദ്യ
1980പൂട്ടാത്ത പൂട്ടുകൾമഹേന്ദ്രൻതമിഴ് സിനിമ
1980ബെൻസ് വാസുഹസൻസീമ
1980ദീപംപി. ചന്ദ്രകുമാർമധു, ശ്രീവിദ്യ, സീമ
1980മൂർഖൻജോഷിസമലത
1980മനുഷ്യമൃഗംബേബിസീമ
1981തടവറപി. ചന്ദ്രകുമാർസീമ
1981കോളിളക്കംപി.എൻ സുന്ദരംമധു, സോമൻ, സുകുമാരൻ
1981ആക്രമണംശ്രീകുമാരൻ തമ്പിമധു, ശ്രീവിദ്യ, ജയഭാരതി
1981അഭിനയംബേബിവിധുബാല
1981അഗ്നിശരംഎ.ബി. രാജ്ജയഭാരതി
1981സഞ്ചാരിബോബൻ കുഞ്ചാക്കോപ്രേംനസീർ, മോഹൻലാൽ
1981അറിയപ്പെടാത്ത രഹസ്യംപ്രേംനസീർ, ജയഭാരതി
1981ഗര്ജ്ജനംസി.വി. രാജേന്ദ്രൻരണ്ടു ഗാനരംഗങ്ങള് ഉള്പ്പെടെ ചിത്രം പകുതിയോളം പൂര്ത്തിയാക്കിയിരുന്നു. ചിത്രം പിന്നീട് പൂര്ണ്ണമായി രജനീകാന്ത് അഭിനയിച്ച് റിലീസ് ചെയ്തു
1982കോമരംജേസി
1982എന്റെ ശത്രുക്കൾഎസ്. ബാബു
1983സുരേഷ്
1983പഞ്ചപാണ്ഡവർഎ. നടരാജൻസൌമിനി, രാഘവന്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mathrubhumi weekly, 2010 November 21 issue, Page 9
  2. Mathrubhumi weekly, 2010 November 21 issue, Page 9
  3. "'ചേച്ചീ അടുക്കളയിൽ എല്ലാം ഉണ്ടല്ലോ ഇല്ലേ' എന്ന് ചോദിച്ച് വരാറുള്ള ജയൻ". Archived from the original on 2022-01-17. Retrieved 2022-01-17.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജയൻ&oldid=4600428" എന്ന താളിൽനിന്ന് ശേഖരിച്ചത്