അങ്കക്കുറി
| അങ്കക്കുറി | |
|---|---|
| സംവിധാനം | വിജയാനന്ദ് |
| കഥ | പാപ്പനംകോട് ലക്ഷ്മണൻ |
| തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
| നിർമ്മാണം | സിവി ഹരിഹരൻ |
| അഭിനേതാക്കൾ | ജയൻ, ജയഭാരതി, സുകുമാരൻ, സീമ ഉമ്മർ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | വിജയാനന്ദ് |
| സംഗീതം | എ.റ്റി. ഉമ്മർ |
നിർമ്മാണ കമ്പനി | സുഗുണ സ്ക്രീൻ |
| വിതരണം | സുഗുണ സ്ക്രീൻ റിലീസ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
വിജയാനന്ദ് സംവിധാനം ചെയ്ത് സി.വി. ഹരിഹരൻ നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അങ്കക്കുറി. ചിത്രത്തിൽ ജയൻ, ജയഭാരതി, സുകുമാരൻ, സീമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചു തിരുമല എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മറാണ് സംഗീതം നിർവ്വഹിച്ചത്. വിഷ്ണുവർദ്ധനും അംബരീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്നേഹ സെഡു എന്ന 1978-ലെ കന്നഡ ചിത്രത്തിന്റെ പുനർനിർമ്മാണമാണിത്.[1][2][3]
കഥാസാരം
[തിരുത്തുക]കാഷ്യർ രാമചന്ദ്രൻ (ജയൻ) സാമ്പത്തികത്തട്ടിപ്പിന്റെ പേരിൽ മാനേജറുടെ ചതിയിൽ ജയിലിലായി. ഇതിനെത്തുടർന്ന് അയാളുടെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്തു. ജയിലിൽ നിന്നിറങ്ങിയ അയാൾ മാനേജറെ (പ്രതാപചന്ദ്രൻ) കൊലപ്പെടുത്തുന്നു. മാനേജറുടെ മകൾ സരളയെ (സീമ) തട്ടിക്കൊണ്ടുപോയി അമ്മിണിയമ്മ (മീന) എന്ന സ്ത്രീ നടത്തുന്ന വേശ്യാലയത്തിലാക്കുന്നു. ചെറുപ്പത്തിലേ നാടുവിട്ട മാനേജറുടെ മകൻ കൃഷ്ണൻ (സുകുമാരൻ) തന്റെ വിവാഹത്തിന് അച്ഛന്റെ അനുമതി തേടി വന്നപ്പോൾ അച്ഛൻ കൊല്ലപ്പെട്ടതറിഞ്ഞ് പ്രതികാരദാഹിയാകുന്നു. കാഷ്യർ രാമചന്ദ്രൻ എന്ന പേരു മാത്രമേ അയാൾക്കറിയൂ. തട്ടിപ്പുകാരനായ കൊച്ചപ്പനും (കുതിരവട്ടം പപ്പു) കുരങ്ങും ചേർന്ന് അയാളെ പറ്റിക്കുന്നു. രാമചന്ദ്രൻ രാമൻകുട്ടി എന്ന പേരിൽ ഒളിവിൽ താമസിക്കുന്നു. ഡ്രൈവറായ കൃഷ്ണൻ പരിക്കേറ്റ രാമൻകുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നു. കൃഷ്ണന്റെ കാമുകി ഗീതയെയും (ജയഭാരതി) അവളുടെ അന്ധയായ അമ്മയെയും (കോഴിക്കോട് ശാരദ) കണ്ട രാമൻകുട്ടി ആ അമ്മ തന്റെ മാതൃസഹോദരിയാണെന്ന് തിരിച്ചറിയുന്നു. അയാൾ ഗീതയെ സഹോദരിയായി സ്വീകരിക്കുന്നു. ദുഷ്ടനായ തമ്പിയങ്ങുന്ന് (കെ.പി. ഉമ്മർ) ചേരിയിൽ താമസിക്കുന്ന അവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. കൃഷ്ണനും രാമൻകുട്ടിയും ചേർന്ന് ആ ശ്രമം തകർക്കുന്നു. തമ്പിയുടെ പണം മോഷ്ടിച്ച രാമൻകുട്ടി ആ സ്ഥലം ചേരിനിവാസികൾക്കായി വാങ്ങുന്നു. ഇവരെ തമ്മിൽ തെറ്റിക്കാൻ തമ്പി ശ്രമിക്കുന്നു. സഹായിയായ ദാസപ്പൻ (കുഞ്ചൻ) അവരുടെ ചരിത്രം കണ്ടെത്തുന്നു. തന്റെ സഹോദരിക്കായി ജീവൻ ത്യജിക്കാൻ രാമൻകുട്ടി തീരുമാനിക്കുന്നു. താൻ കാരണം ജീവിതം നഷ്ടപ്പെട്ട സരളയോട് കാത്തിരിക്കാൻ പറഞ്ഞ് അയാൾ ജയിലിലേക്ക് പോകുന്നു.
അഭിനേതാക്കൾ
[തിരുത്തുക]| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | ജയൻ | രാമചന്ദ്രൻ |
| 2 | സീമ | സരള |
| 3 | സുകുമാരൻ | ബാലകൃഷ്ണൻ |
| 4 | ജയഭാരതി | ഗീത |
| 5 | ശങ്കരാടി | രാമചന്ദ്രന്റെ അമ്മാവൻ |
| 6 | പ്രതാപചന്ദ്രൻ | സുകുമാരന്റെയും സീമയുടെയും അച്ഛൻ |
| 7 | കെ.പി. ഉമ്മർ | തമ്പി |
| 8 | കുഞ്ചൻ | ദാസപ്പൻ |
| 9 | കുതിരവട്ടം പപ്പു | കൊച്ചപ്പൻ |
| 10 | എം.എസ്. തൃപ്പൂണിത്തുറ | പൈമുതലാളി |
| 11 | മാള അരവിന്ദൻ | നാടകക്കാരൻ |
| 12 | എൻ. ഗോവിന്ദൻകുട്ടി | രാമന്റെ സുഹൃത്ത് |
| 13 | മീന | അമ്മിണിയമ്മ |
| 14 | കോഴിക്കോട് ശാരദ[4] |
ഗാനങ്ങൾ
[തിരുത്തുക]- ഗാനരചന: ബിച്ചു തിരുമല
- സംഗീതം: എ.റ്റി. ഉമ്മർ[5]
| നമ്പർ | ഗാനം | ആലാപനം | രാഗം |
| 1 | മണി മുഴങ്ങി കോവിൽ | വാണി ജയറാം | |
| 2 | മരം ചാടി നടന്നോരു | കെ.ജെ. യേശുദാസ് | |
| 3 | സോമബിംബ വദന | എസ്. ജാനകി |
അവലംബം
[തിരുത്തുക]- ↑ "അങ്കക്കുറി(1979)". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "അങ്കക്കുറി(1979)". malayalasangeetham.info. Archived from the original on 2014-10-16. Retrieved 2014-10-12.
{{cite web}}: CS1 maint: bot: original URL status unknown (link) - ↑ "അങ്കക്കുറി(1979)". spicyonion.com. Archived from the original on 2014-10-15. Retrieved 2014-10-12.
- ↑ "അങ്കക്കുറി(1979)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "അങ്കക്കുറി(1979)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-04-28.
പുറംകണ്ണികൾ
[തിരുത്തുക]- Template film date with 1 release date
- Pages using infobox film with flag icon
- CS1 maint: bot: original URL status unknown
- ജയൻ-സീമ ജോഡി
- ബിച്ചുതിരുമല-എ.ടി ഉമ്മർ ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- പാപ്പനംകോട് ലക്ഷ്മണൻ സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- പാപ്പനംകോട് ലക്ഷ്മണൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- വിജയാനന്ദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വിജയാനന്ദ് ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ