അംബരീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അംബരീഷ്
Ambareesh.jpg
M.H. Ambareesh at Rashtrapati Bhawan, in New Delhi on October 24, 2006.
Minister of State for Information and Broadcasting
In office
24 October 2006 – 15 February 2007
പ്രധാനമന്ത്രിManmohan Singh
പിൻഗാമിChoudhury Mohan Jatua
S. Jagathrakshakan
Member of the Lok Sabha for Mandya
In office
1998–2009
മുൻഗാമിKrishna
പിൻഗാമിN. Chaluvaraya Swamy
Personal details
Born
Malavalli Huchche Gowda Amarnath

(1952-05-29)29 മേയ് 1952
Doddarasinakere, Mandya District, Mysore State, India Present Karnataka State
Died24 നവംബർ 2018(2018-11-24) (പ്രായം 66)
ബംഗാളുരു, കർണ്ണാടക, ഇന്ത്യ
Political partyIndian National Congress
(1994–1996, 1999–2018)
Other political
affiliations
Janata Dal (1996–1999)
Spouse(s)
(m. 1991)
Childrenഅഭിഷേക് ഗൌഡ (son)
Profession
  • Actor
  • Politician

അംബരീഷ് എന്നു ചലച്ചിത്ര രംഗത്തു പൊതുവായി അറിയപ്പെടുന്ന  മാളവള്ളി ഹുഛെ ഗൌഡ അമർനാഥ് (ജീവിതകാലം : 29 മെയ് 1952 – 24 നവംബർ 2018),[1] ഒരു ഇന്ത്യൻ ചലച്ചിത്ര താരവും സാമൂഹ്യ വ്യക്തിത്വവും സർവ്വോപരി കർണ്ണാടക സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. പുട്ടണ്ണ കനഗലിന്റെ ദേശീയ അവാർഡു ചിത്രമായ നാഗരഹാവുവിലൂടെ (1972) വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, കന്നഡ ചലച്ചിത്രങ്ങളിലെ അത്യന്തം വൈരുദ്ധ്യത്മകമായ സഹ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. വാണിജ്യപരമായി വിജയംവരിച്ച നിരവധി ചിത്രങ്ങളിൽ ഒരു നിഷേധിയായ ചെറുപ്പക്കാരന്റെ പ്രതിച്ഛായ സൃഷ്ടിച്ച അദ്ദേഹം ഒരു ‘റിബൽ സ്റ്റാർ’ എന്ന മേൽവിലാസത്തിൽ അറിയപ്പെട്ടു.[2] മാൻഡയഡ ഗണ്ഡു (ആംഗലേയം, മാൻ ഓഫ് മാണ്ഡ്യ)[3] എന്ന അപരനാമം നേടിയ അദ്ദേഹം കർണ്ണാടകയിലെ സാമാന്യജനങ്ങൾക്കിടയിൽ ഒരു ആരാധ്യവിഗ്രഹ സ്ഥാനം നേടിയിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധിയായി മാണ്ഡ്യ നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ  42,937 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചിരുന്നു.[4][5] മേയ് 2013 മുതൽ ജൂൺ 2016 വരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ മന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു.

അഭിനയ ജീവിതത്തിൽ നിരവധി സംസ്ഥാന സർക്കാർ അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും നേടിയതിനു പുറമേ, 2013 ൽ ധർവാദ് സർവ്വകലാശാല അവരുടെ 63 ആം വാർഷിക ബിരുദദാന പരിപാടിയിൽ  ഡോക്ടറേറ്റ് നൽകി അംബരീഷിനെ ആദരിച്ചിരുന്നു.[6]

2018 നവംബർ 24 ന് ഹൃദയാഘാതത്തെത്തുടർന്ന് ബാംഗ്ലൂരിൽവച്ച് അംബരീഷ് അന്തരിച്ചു.[7]

അവലംബം[തിരുത്തുക]

  1. "Kannada actor, former Union minister Ambareesh dies in Bengaluru hospital". The Times of India. 25 November 2018. ശേഖരിച്ചത് 25 November 2018.
  2. "When 'Rebel Star' rewinds past days in Mysore". Deccan Herald. 20 September 2014.
  3. "'Mandyada Gandu' gets rousing welcome". The Hindu. 13 April 2013.
  4. "2013 Karnataka Legislative Assembly Elections Results – Mandya". Election Commission of India. 9 May 2013. മൂലതാളിൽ നിന്നും 2018-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 May 2013.
  5. "Ambareesh and Umashree manage a win". The Times of India. 12 May 2013. മൂലതാളിൽ നിന്നും 2013-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 May 2013.
  6. "Ambareesh gets a doctorate degree". The Times of India. 17 February 2013.
  7. "Kannada actor, former Union minister Ambareesh dies in Bengaluru hospital - Times of India". The Times of India. ശേഖരിച്ചത് 2018-11-24.
"https://ml.wikipedia.org/w/index.php?title=അംബരീഷ്&oldid=3649834" എന്ന താളിൽനിന്ന് ശേഖരിച്ചത്