കോത്തല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം കുമളി ( കെ.കെ).റോഡിൽ 20 കിലോമീറ്റർ കിഴക്കുമാറിയാണ്‌ കോത്തല. ഗോക്കൾ അഥവാ പശുക്കൾ ധാരാളം ഉണ്ടായിരുന്നതിനാൽ ഗോസ്ത്തല എന്നറിയപ്പെട്ടിരുന്നു . തെക്കുമാറി എരുമത്തലയും വടക്ക് മാടപ്പാടും ഉള്ളതിനാൽ ഗോസ്ത്തല എന്ന പേരിനാണ് സാദ്ധ്യത. കുന്നുകളും , താഴ്വരകളും ,അരുവികളും,തോടും എല്ലാം ഉള്ള മനോഹരമായ ഇവിടം കൃഷിക്ക് വളരെ അനുയോജ്യമാണ്. വലിയപാറ ,വട്ടപ്പാറ ,പന്തക്കല്ല് തുടങ്ങി പാറക്കൂട്ടങ്ങളും ഉണ്ട്. കോത്തല ചിറ ,പുതുശ്ശേരി കുളം ,പിച്ചകപ്പള്ളി കുളം ,കോത്തല കവലയിൽ ഉള്ള കുളം ഇവയെല്ലാം ജലശ്രോതസ്സുകളാണ്. നാനാ ജാതിമതസ്ഥർ മത സൌഹാർദ്ദത്തോടെ കാലങ്ങളായി ഇവിടെ വസിക്കുന്നു. ജനവാസം എന്ന് തുടങ്ങി എന്നതിനെ കുറിച്ച് കൃത്യമായ അറിവില്ല. ടിപ്പുവിൻറെ പടയോട്ടത്തിനും വളരെ മുമ്പ് തന്നെ ഇവിടെ താമസം ഉണ്ടായിരുന്നു. വെള്ളക്കല്ലുംങ്കൽ ,കോത്തല മഠം കർത്താക്കന്മാർ ,പിച്ചകപ്പള്ളി, വലിയവീട്ടിൽ, പുള്ളോലിക്കൽ ,തുടങ്ങിയവരാണ് ആദ്യമായി കുടിയേറി വന്ന കുടുംബക്കാർ. ഓരോ കുടുംബക്കാരുടെയും കൈവശം ഓരോ ചേരിക്കൽ ഉണ്ടായിരുന്നു. ക്രമേണ കൃഷി പണികൾക്കായിക്കായും ആയുധം നിർമ്മിക്കാനുമായി കൊല്ലൻ ,ആശാരി ,മൂശാരി ,തട്ടാൻ എന്നിവരെ പുരയിടത്തിൻറെ ഓരോ ഭാഗത്തായി കൊണ്ടുവന്നു താമസിപ്പിച്ചു.വെള്ളക്കല്ലുംങ്കൽ,പിച്ചകപ്പള്ളി, വലിയവീട്ടിൽ ഇവർക്കെല്ലാം കുടുംബക്ഷേത്രം ഉണ്ടായിരുന്നു. പിന്നീട് ഇളങ്കാവ്,സൂര്യനാരായണപുരം എന്നിവ ഉണ്ടായി. C.M.S. പള്ളിയും അതിനോട് ചേർന്നുള്ള L.P.സ്കൂൾ വളരെ പഴക്കം ഉള്ളതാണ്.പിന്നീടാണ് കോത്തല സെഹിയൻ പള്ളിയുണ്ടായത് . കോത്തല പോസ്റ്റ്‌ ഓഫീസ് ഒരു മാറ്റവും ഇല്ലാതെ 7-8 പതിറ്റാണ്ടുകൾ പിന്നിട്ടു. അതുപോലെ തന്നെയാണ് ജനതാ ആർട്സ് ക്ലബിൻറെയും കഥ. കോത്തല N.S.S. ഹൈ സ്കൂൾ ,ഗവണ്മെന്റ് ഹൈ സ്കൂൾ മറ്റ് അംഗനവാടികൾ എല്ലാം പൊതുജനത്തിൻറെ ഉത്സാഹത്തിൽ ഉണ്ടായതാണ്. N.S.S. കരയോഗങ്ങൾ ഇവിടെ മൂന്നെണ്ണം പ്രവർത്തിക്കുന്നുണ്ട് . ബഹുമാന്യനായ മന്നത്ത് പദ്മനാഭൻ നേരിട്ട് രാജിസ്ട്രഷൻ നൽകിയതാണ് 205-)൦ നമ്പർ കരയോഗം. റബ്ബറിൻറെ വരവോടെ നെൽകൃഷിയും മറ്റിതര കൃഷികളും പാടെ നിന്നുപോയി. തെങ്ങും കമുകും കുരുമുളകും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കെ.കെ.റോഡിൽ ആദ്യം ഉണ്ടാക്കിയ കോൺക്രീറ്റ് വെയിറ്റിംഗ് ഷെഡ്‌ ഒരു ബസ്സിൻറെ മരണപ്പാച്ചിലിൽ തകർന്നു പോയി.

"https://ml.wikipedia.org/w/index.php?title=കോത്തല&oldid=2428721" എന്ന താളിൽനിന്നു ശേഖരിച്ചത്