വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Velinalloor Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം ബ്ളോക്കിൽ വെളിനല്ലൂർ റവന്യൂ വില്ലേജുൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്. [1].

സ്ഥാനം[തിരുത്തുക]

വെളിനല്ലൂർ പഞ്ചായത്ത് കൊല്ലം ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് മലനാടിനും തീരപ്രദേശത്തിനും ഇടയിൽ, ചെറുകുന്നുകളും താഴ്വരകളും ഉൾപ്പെടുന്ന സസ്യശ്യാമളമായ ഗ്രാമപ്രദേശമാണ് വെളിനല്ലൂർ പഞ്ചായത്ത്.പഞ്ചായത്തിന്റെ തെക്കേ അതിരായി 14 കിലോമീറ്റർ ദൂരം ഇത്തിക്കരയാറ് ഒഴുകുന്നു.

അതിരുകൾ[തിരുത്തുക]

വടക്കും പടിഞ്ഞാറും പൂയപ്പള്ളി പഞ്ചായത്തും, കിഴക്ക് ഇളമ്മാട് പഞ്ചായത്തും തെക്ക് ഇത്തിക്കരയാറുമാണ് പഞ്ചായത്തിന്റെ അതിർത്തികൾ. വെളിനല്ലൂർ പഞ്ചായത്ത് ഇടനാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വെളിനല്ലൂർ പഞ്ചായത്തിന്റെ ഉയർന്ന ഭാഗം കിഴക്കേ അതിരിനോട് ചേർന്ന ഭാഗങ്ങളാണ്. ഏറ്റവും താഴ്ന്ന ഭാഗം ഇത്തിക്കരയാറിനോട് ചേർന്നുവരുന്ന പ്രദേശങ്ങളാണ്.

വാർഡുകൾ[തിരുത്തുക]

 1. അമ്പലംകുന്ന്
 2. ചെങ്കൂർ
 3. മുളയറച്ചാൽ
 4. ചെറിയവെളിനല്ലൂർ
 5. റോഡുവിള
 6. അഞ്ഞൂറ്റിനാല്
 7. ആലുംമൂട്
 8. മോട്ടോർകുന്ന്
 9. ആക്കൽ
 10. ആറ്റൂർകോണം
 11. പുതുശ്ശേരി
 12. കരിങ്ങന്നൂർ
 13. ഉഗ്രംകുന്ന്
 14. കാളവയൽ
 15. ഓയൂർ
 16. വട്ടപ്പാറ
 17. മീയന

വെളിനല്ലൂർ വയൽ വാണിഭം[തിരുത്തുക]

പണ്ടു കാലം മുതൽ തെക്കേ വയൽ വാണിഭം എന്നറിയപ്പെട്ടിരുന്ന വെളിനല്ലൂർ വാർഷിക കാളച്ചന്ത മീന മാസത്തിലെ കാർത്തിക നാളിൽ ആരംഭിക്കുന്നു.മൂന്നു ദിവസം നീണ്ടു നിൽക്കുന്ന, ഇത്രയേറെ ഉരുക്കൾ വന്നെത്തുന്ന മറ്റൊരു വാണിഭവുമില്ല.[2]

അവലംബം[തിരുത്തുക]

 1. http://kollam.nic.in/villa.html
 2. ദേശാഭിമാനി കൊല്ലം ഹാൻഡ്ബുക്ക്