പിറവന്തൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റി പ്രദേശങ്ങളിലൊന്നായ പുനലൂർ തൊട്ട് വടക്കുവശത്തായി 12985 ഹെക്ടർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഒരു മലമ്പ്രദേശ ഗ്രാമമാണ് പിറവന്തൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമത്തിന്റെ ആകെ വിസ്തീർണ്ണം 129.85 ച.കി.മീ ആണ്. അതിന്റെ 37% ഭാഗവും വനപ്രദേശങ്ങളുമാണ്. ഇത് 48.04 ചതുരശ്രകിലോമീറ്റർ വരും.

അതിരുകൾ[തിരുത്തുക]

ഈ പഞ്ചായത്തിന്റെ വടക്കേ അതിർത്തി അച്ചൻകോവിലാറും തെക്കേ അതിർത്തി പുനലൂർ നഗരസഭയും കിഴക്ക് ആര്യങ്കാവ് പഞ്ചായത്തും, തെക്ക് കിഴക്ക് തെന്മല പഞ്ചായത്തും അതിരിടുന്നു. പിറവന്തൂരിന്റെ പടിഞ്ഞാറ് ദിശയിൽ പത്തനാപുരവും തെക്കുപടിഞ്ഞാറായി തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു.

വാർഡുകൾ[തിരുത്തുക]

 1. കടശ്ശേരി
 2. പുന്നല
 3. ചെമ്പനരുവി
 4. മൈയ്കാമൈൻ
 5. പെരുംതോയിൽ
 6. വഴങ്ങോട്
 7. കറവൂർ
 8. വന്മള
 9. അലിമുക്ക്
 10. മുക്കടവ്
 11. ചീയോട്
 12. പിറവന്തൂർ
 13. പാവുമ്പ
 14. എലിക്കാട്ടൂർ
 15. കമുകുംചേരി
 16. ചേകം
 17. കിഴക്കേമുറി
 18. കടയ്ക്കാമൺ
 19. കരിമ്പാലൂർ
 20. കണിയാംപടിക്കൽ
 21. ചാച്ചിപ്പുന്ന

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് പത്തനാപുരം
വിസ്തീര്ണ്ണം 129.85 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35613
പുരുഷന്മാർ 17579
സ്ത്രീകൾ 18034
ജനസാന്ദ്രത 274
സ്ത്രീ : പുരുഷ അനുപാതം 1026
സാക്ഷരത 90.06%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in
http://lsgkerala.in/piravanthoorpanchayat
Census data 2001