ചവറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചവറ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°58′50″N 76°32′46″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകോവിൽത്തോട്ടം, തോട്ടിനുവടക്ക്, ചെറുശ്ശേരിഭാഗം, മടപ്പള്ളി, പഴഞ്ഞീക്കാവ്, മുകുന്ദപുരം, വട്ടത്തറ, കൊട്ടുകാട്, മേനാമ്പള്ളി, പട്ടത്താനം, താന്നിമൂട്, ഭരണിക്കാവ്, കോട്ടയ്ക്കകം, പയ്യലക്കാവ്, ചവറ, പുതുക്കാട്, കൃഷ്ണൻനട, പാലക്കടവ്, കുളങ്ങരഭാഗം, കൊറ്റംകുളങ്ങര, പുത്തൻകോവിൽ, കരിത്തുറ, തട്ടാശ്ശേരി
ജനസംഖ്യ
ജനസംഖ്യ38,309 (2001) Edit this on Wikidata
പുരുഷന്മാർ• 19,077 (2001) Edit this on Wikidata
സ്ത്രീകൾ• 19,237 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.62 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221312
LSG• G020802
SEC• G02049
Map
ചവറ ഗ്രാമപഞ്ചായത്ത് ഓഫീസ്

കേരളത്തിലെ കൊല്ലം ജില്ലയിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് ചവറ ഗ്രാമപഞ്ചായത്ത്. കൊല്ലം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിന്റെ തീരത്താണ് ചവറ സ്ഥിതിചെയ്യുന്നത്. ലോഹമണൽ സമ്പത്തുകൊണ്ട് അനുഗൃഹീതമാണ് ചവറ ഗ്രാമപഞ്ചായത്ത്തിലെ തീരദേശം. സാഹിത്യസാംസ്കാരിക നവോത്ഥാനരംഗങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ മഹാന്മാരുടെ ഒരു നീണ്ടനിരതന്നെ ചവറ ജന്മം നൽകിയിട്ടുണ്ട്. അഴകത്തു പത്മനാഭക്കുറുപ്പ്, പുളിമാന പരമേശ്വരൻ പിളള, സി.എൻ.ശ്രീകണ്ഠൻനായർ, ഒ.നാണു ഉപാദ്ധ്യായൻ, വി.സാംബശിവൻ, ബേബിജോൺ, ഒ.എൻ.വി. എന്നിവർ അവരിൽ ചിലരാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്നും എട്ട് മുതൽ 20 മീറ്റർ വരെ ഉയർന്നു കിടക്കുന്ന പ്രദേശമാണ് ചവറ. ഇവിടെ ഉപരിതലത്തിൽ പൊതുവേ മണൽ കലർന്ന പശിമരാശി മണ്ണ് കാണപ്പെടുന്നു. പാടങ്ങളിൽ എക്കൽ മണ്ണും കായലോരങ്ങളിൽ ചെളിനിറഞ്ഞ മണ്ണും കാണുന്നു. ചവറ പഞ്ചായത്തിലെ പട്ടത്താനം ഭാഗത്ത് ഉറപ്പുളള പശിമരാശി മണ്ണ് കാണുന്നു.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ ആലപ്പാട്, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ[തിരുത്തുക]

 • കോവിൽത്തോട്ടം
 • ചെറുശ്ശേരിഭാഗം
 • തോട്ടിനുവടക്ക്
 • പഴഞ്ഞികാവ്
 • മടപ്പളളി
 • വട്ടത്തറ
 • മുകുന്ദപുരം
 • കൊട്ടുകാട്
 • പട്ടത്താനം
 • മൈനാഗപ്പളളി
 • ഭരണിക്കാവ്
 • താന്നിമൂട്
 • പയ്യാലകാവ്
 • കോട്ടയ്ക്കകം
 • പുതുകാട്
 • ചവറ
 • പാലക്കടവ്
 • കൃഷ്ണൻ നട
 • കൊറ്റൻകുളങ്ങര
 • കുളങ്ങരഭാഗം
 • പുത്തൻകോവിൽ
 • തട്ടാശ്ശേരി
 • കരിത്തുറ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ബ്ലോക്ക്  : ചവറ
വിസ്തീർണ്ണം  : 11.89
വാർഡുകളുടെ എണ്ണം  : 22
ജനസംഖ്യ  : 38309
പുരുഷൻമാർ  : 19077
സ്ത്രീകൾ  : 19237
ജനസാന്ദ്രത  : 3222
സ്ത്രീ : പുരുഷ അനുപാതം : 1008
മൊത്തം സാക്ഷരത  : 91.62
സാക്ഷരത (പുരുഷൻമാർ) : 95.02
സാക്ഷരത (സ്ത്രീകൾ)  : 88.29

അവലംബം[തിരുത്തുക]

 1. <http://www.trend.kerala.gov.in/trend/main/Election2010.html Archived 2010-10-22 at the Wayback Machine. />
 2. < http://lsgkerala.in/chavarapanchayat// Archived 2020-08-03 at the Wayback Machine.>


"https://ml.wikipedia.org/w/index.php?title=ചവറ_ഗ്രാമപഞ്ചായത്ത്&oldid=3863146" എന്ന താളിൽനിന്ന് ശേഖരിച്ചത്