മുഖത്തല ബ്ലോക്ക് പഞ്ചായത്ത്
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലാണ് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മയ്യനാട്, തൃക്കോവിൽവട്ടം, കൊറ്റങ്കര, ഇളമ്പള്ളൂർ, നെടുമ്പന എന്നീ ഗ്രാമപഞ്ചായത്തുകളാണ് മുഖത്തല ബ്ലോക്കിൽ ഉൾപ്പെടുന്നത്. ഇരവിപുരം, മയ്യനാട്, തൃക്കോവിൽവട്ടം, തഴുത്തല, കൊറ്റങ്കര, ഇളമ്പള്ളൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിന് 80.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് ദക്ഷിണ ഇടനാട് അഗ്രോക്ളൈമാറ്റിക് മേഖലയിലാണ്. തെങ്ങാണ് ഇവിടുത്തെ കൃഷികളിൽ പ്രധാനം.വിവിധയിനം ഭൂപ്രകൃതികൽ കാണപ്പെടുന്ന മുഖത്തലയെ തീരപ്രദേശം, സമതലം, താരതമ്യേന താണ പ്രദേശങ്ങൾ, മുകൾപ്പരപ്പ്, കായൽ, ഉയർന്ന സമതലം, ഉയർന്ന ചരിവ്, മിതമായ ചരിവ്, ചെറുചരിവ്, താഴ്വര എന്നിങ്ങനെ തരം തിരിക്കാം. അതുപോലെ തന്നെ ഇവിടുത്തെ മണ്ണും വൈവിധ്യമുള്ളതാണ്. അവയിൽ പ്രധാനം മണൽമണ്ണ്, എക്കൽമണ്ണ്, കടൽത്തീര എക്കൽമണ്ണ്, ചരൽ ചേർന്ന മണ്ണ്, വെട്ടുകല്ല്, ചെമ്മണ്ണ്, ചരൽ കലർന്ന ചെമ്മണ്ണ് എന്നിവയാണ്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ഇത്തിക്കര ബ്ലോക്കിലെ ആദിച്ചനല്ലൂർ ,പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്
- തെക്ക് - തീരപ്രദേശം
- പടിഞ്ഞാറ് - കൊല്ലം കോർപ്പറേഷനിലെ ഇരവിപുരം, വടക്കേവിള വില്ലേജുകൾ, തീരപ്രദേശം എന്നിവ
- വടക്ക് - ചിറ്റുമല ബ്ലോക്കുപഞ്ചായത്തിലെ പെരിനാട്, കുണ്ടറ ഗ്രാമപഞ്ചായത്തുകൾ
ബ്ലോക്ക് പ്രസിഡന്റ് :- രാജീവ്
[തിരുത്തുക]ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ
[തിരുത്തുക]- പേരൂർ
- കൊറ്റങ്കര
- കേരളപുരം
- പെരുമ്പുഴ
- ഇളമ്പള്ളൂർ
- പള്ളിമൺ
- പഴങ്ങാലം
- നെടുമ്പന
- കുരീപള്ളി
- കണ്ണനല്ലൂർ
- കൊട്ടിയം
- പുല്ലിച്ചിറ
- മയ്യനാട്
- ഉമയനല്ലൂർ
- തൃക്കോവിൽവട്ടം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
താലൂക്ക് | കൊല്ലം |
വിസ്തീര്ണ്ണം | 89.33 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 263761 |
പുരുഷന്മാർ | 126324 |
സ്ത്രീകൾ | 127819 |
ജനസാന്ദ്രത | 3172 |
സ്ത്രീ : പുരുഷ അനുപാതം | 1012 |
സാക്ഷരത | 92.16% |
വിലാസം
[തിരുത്തുക]
മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ വിലാസം താഴെക്കൊടുക്കുന്നു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത്
മുഖത്തല - 691577
ഫോൺ : 0474 2501097
ഇമെയിൽ : bdomukhathala@gmail.com
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/mukhathalablock Archived 2012-06-14 at the Wayback Machine.
Census data 2001