തൃക്കരുവ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ഭൂമിശാസ്ത്രം[തിരുത്തുക]
കൊല്ലം ജില്ലയിലെ അഞ്ചാലുംമുട് ബ്ളോക്കിൽപ്പെട്ട ഗ്രാമപഞ്ചായത്താണ് തൃക്കരുവ.അഷ്ടമുടിക്കായലിന്റെ തീരത്ത് കൊല്ലം നഗരത്തിനു വടക്കുപടിഞ്ഞാറായി മൂന്നുവശവും കായലിനാൽ ചുറ്റപ്പെട്ട് തൃക്കരുവ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ ഭൂപ്രകൃതിയെയും ജനജീവിതത്തെയും, സംസ്കാരത്തെയും അഷ്ടമുടിക്കായൽ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. കായൽ പ്രദേശങ്ങളും താഴ്വരകളും തീരസമതലവും ഉയർന്ന പ്രദേശങ്ങളും ചരിവ് ഭാഗങ്ങളും ഉൾപ്പെട്ടതാണ് തൃക്കരുവാ ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ മൺറോ തുരുത്ത്, പെരിനാട്, തൃക്കടവൂർ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ[തിരുത്തുക]
- അഷ്ടമുടി
- വടക്കേക്കര
- നടുവിലച്ചേരി
- ഇഞ്ചവിള
- സ്റ്റേഡിയം
- കാഞ്ഞിരംകുഴി
- ഞാറയ്ക്കൽ
- വൻമള
- കാഞ്ഞാവെളി
- മധുരശ്ശേരിൽ
- സാമ്പ്രാണിക്കൊടി
- ഫ്രണ്ട്സ്
- പ്രാക്കുളം
- തെക്കേച്ചേരി
- മണലിക്കട
- ഹൈസ്കൂൾ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കൊല്ലം |
ബ്ലോക്ക് | അഞ്ചാലുംമൂട് |
വിസ്തീര്ണ്ണം | 18.39 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23122 |
പുരുഷന്മാർ | 11358 |
സ്ത്രീകൾ | 11764 |
ജനസാന്ദ്രത | 1257 |
സ്ത്രീ : പുരുഷ അനുപാതം | 1036 |
സാക്ഷരത | 89.95% |
അവലംബം[തിരുത്തുക]
http://www.trend.kerala.gov.in
http://lsgkerala.in/thrikkaruvapanchayat
Census data 2001