നിലമേൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിലമേൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°49′43″N 76°52′15″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾഎലിക്കുന്നാംമുകൾ, വലിയവഴി, മുളയക്കോണം, നെടുംപച്ച, മുരുക്കുമൺ, പുതുശ്ശേരി, ചേറാട്ടുകുഴി, കോളേജ്, വെള്ളാംപാറ, ബംഗ്ളാംകുന്ന്, ടൌൺ, വേയ്ക്കൽ, കൈതോട്
വിസ്തീർണ്ണം19.1 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ14,208 (2001) Edit this on Wikidata
പുരുഷന്മാർ • 6,802 (2001) Edit this on Wikidata
സ്ത്രീകൾ • 7,406 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.78 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G021107
LGD കോഡ്221310

കൊല്ലം ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്ത് സ്റ്റേറ്റ് ഹൈവേയുടെ ഇരുവശങ്ങളിലുമായി ഏകദേശം 22.02 ചതു:കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഭൂപ്രദേശമാണ് നിലമേൽ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽപ്പെടുന്ന പഞ്ചായത്താണ് നിലമേൽ. കൊട്ടാരക്കരയിൽ നിന്നും 25 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നിലമേൽ പഞ്ചായത്ത് സമാന്തരമായുള്ള കുന്നുകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ്. കൊട്ടാരക്കര താലൂക്കിലെ ‘നെല്ലറ’ എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമമാണ് നിലമേൽ . ഇത്തിക്കര ആറിന്റെ പോഷക നദികൾ ഇവിടെ നിന്നും ഉത്ഭവിക്കുന്നു. നിലമേൽ വില്ലേജിൽപ്പെടുന്ന ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 22.02 ച.കി.മീറ്ററാണ്. ചടയമംഗലം പഞ്ചായത്തിലെ കൈതോട്, മുരുക്കുമൺ , മുളയക്കോണം, നിലമേൽ എന്നീ വാർഡുകളും, പോരേടം, കുരിയോട് വാർഡുകളുടെ ഏതാനും ഭാഗങ്ങളും ചേർത്ത് 1977-ൽ നിലമേൽ പഞ്ചായത്ത് രൂപവൽക്കരിക്കപ്പെട്ടു. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം നിലമേൽ ജംഗ്ഷൻ ആണ്.

അതിരുകൾ[തിരുത്തുക]

നിലമേൽ പഞ്ചായത്തിന്റെ അതിരുകൾ: തെക്ക്- തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മൽ പഞ്ചായത്ത്, വടക്ക്- ചടയമംഗലം പഞ്ചായത്ത്, കിഴക്ക്- കടയ്ക്കൽ പഞ്ചായത്ത്, പടിഞ്ഞാറ്- തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ , മടവൂർ പഞ്ചായത്തുകൾ എന്നിവയാണ്.

വാർഡുകൾ[തിരുത്തുക]

 1. എലിക്കുന്നാംമുകൾ
 2. വലിയവഴി
 3. നെടുംപച്ച
 4. മുളയക്കോണം
 5. മുരുക്കുമൺ
 6. പുതുശ്ശേരി
 7. കോളേജ്
 8. വെളളാംപാറ
 9. ചേറാട്ടുകുഴി
 10. ഠൌൺ
 11. ബംഗ്ലാംകുന്ന്
 12. വയക്കൽ
 13. കൈതോട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ചടയമംഗലം
വിസ്തീര്ണ്ണം 22.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14208
പുരുഷന്മാർ 6802
സ്ത്രീകൾ 7406
ജനസാന്ദ്രത 645
സ്ത്രീ : പുരുഷ അനുപാതം 1089
സാക്ഷരത 89.57%

ഔദ്യോഗിക വെബ് വിലാസം[തിരുത്തുക]

www.lsgkerala.in/nilamelpanchayat [പ്രവർത്തിക്കാത്ത കണ്ണി]

അവലംബം[തിരുത്തുക]

 • Census data 2001