പനയം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനയം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°57′9″N 76°37′14″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾപെരുമൺ കിഴക്ക്, പെരുമൺ പടിഞ്ഞാറ്, റയിൽവെസ്റ്റേഷൻ, പി.എച്ച്.സി, ചെമ്മക്കാട്, ചാറുകാട്, ചാത്തിനാംകുളം, കണ്ടച്ചിറ, ഗുരുകുലം, പാമ്പാലിൽ, താന്നിക്കമുക്ക്, ചോനംചിറ, അമ്പഴവയൽ, കോവിൽമുക്ക്, പനയം, ചിറ്റയം
വിസ്തീർണ്ണം9.7 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
പുരുഷന്മാർ •
സ്ത്രീകൾ •
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G020706
LGD കോഡ്221320

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ചിറ്റുമല ബ്ളോക്കിലാണ് പനയം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുളവന വില്ലേജുപരിധിയിലുൾപ്പെടുന്ന പഞ്ചായത്താണ് പനയം ഗ്രാമപഞ്ചായത്ത്. പെരിനാട് പഞ്ചായത്തിനെ വിഭജിച്ചുകൊണ്ട്, 2000-ത്തിലാണ് പനയം ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. സമുദ്രനിരപ്പിൽ നിന്നും ശരാശരി 23 മീറ്റർ ഉയരത്തിലാണ് ഇവിടുത്തെ ഭൂപ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്. കൃഷിയും അനുബന്ധതൊഴിലുകളുമാണ് ഇവിടുത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗം. കായൽ മത്സ്യബന്ധനം ഉപജീവനമാർഗ്ഗമാക്കിയവരും ഇവിടെയുണ്ട്. കാർഷികവിളകളിൽ തെങ്ങ്, നെല്ല്, കശുവണ്ടി, കുരുമുളക്, ഏത്തവാഴ, എന്നിവ ഉൾപ്പെടുന്നു. ചെറുകിടവ്യവസായങ്ങളായ കയറ്, കശുവണ്ടി, ഇഷ്ടിക, ഓട്, തീപ്പെട്ടി, കൊപ്രസംസ്കരണം തുടങ്ങിയവയാണ് വ്യവസായരംഗത്തെ പ്രമുഖസംരംഭങ്ങൾ. മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് പനയം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വടക്കുഭാഗത്ത് പേരയം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പെരിനാട് പഞ്ചായത്തും, കിഴക്കുഭാഗത്ത് കുണ്ടറ, ഇളമ്പള്ളൂർ, കൊറ്റങ്കര പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൊറ്റങ്കര പഞ്ചായത്തുമാണ് പനയം ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.

വാർഡുകൾ[തിരുത്തുക]

  1. പെരുമൺ പടിഞ്ഞാറ്
  2. പെരുമൺ കിഴക്ക്
  3. പെരുമൺ പി.എച്ച്.സി.
  4. റെയിൽവേസ്റ്റേഷൻ
  5. ചെമ്മക്കാട്
  6. ചാറുകാട്
  7. ചാത്തിനാംകുളം
  8. ഗുരുകുലം
  9. പാൻപാലിൽ
  10. കണ്ടച്ചിറ
  11. താന്നിക്കമുക്ക്
  12. ചോനംചിറ
  13. അൻപഴവയൽ
  14. പനയം
  15. കോവിൽമുക്ക്
  16. ചിറ്റയം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പനയം_ഗ്രാമപഞ്ചായത്ത്&oldid=3863170" എന്ന താളിൽനിന്ന് ശേഖരിച്ചത്