പെരിനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ ചിറ്റുമല ബ്ളോക്കിലെ സ്വാശ്രയ പഞ്ചായത്തുകളിൽപ്പെടുന്ന ഒരു പഞ്ചായത്ത് ആണ് പെരിനാട്. മനേഹരമായ ഭൂപ്രകൃതിയുളള പെരിനാട് പഞ്ചായത്ത് അഷ്ടമുടിക്കായലിന്റെ ശാഖയായ കാഞ്ഞികോട്ട് കായലിലേയ്ക്ക് ഇറങ്ങി നിൽക്കുന്നു. പെരിനാട് പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 24.92 ചതുരശ്ര കിലോമീറ്ററാണ്. 1953 ആഗസ്റ്റ് മാസത്തിലാണ് ആദ്യത്തെ പഞ്ചായത്തു കമ്മിറ്റി നിലവിൽ വരുന്നത്. അഷ്ടമുടിക്കായലിന്റെ ഭാഗമായ കാഞ്ഞിരക്കോട്ടു കായലിന്റെ തെക്കും, കൊല്ലം ചെങ്കോട്ട റോഡിന്റെ വടക്കും, വ്യവസായ കേന്ദ്രമായ കുണ്ടറയ്ക്കു പടിഞ്ഞാറും ഭാഗങ്ങളിലായി മൂന്നിലൊന്നു ഭാഗം ജലാശയത്താൽ ചുറ്റപ്പെട്ട് വിസ്തൃതമായി നീണ്ടുകിടക്കുന്ന കുണ്ടറ വിളംബരത്തിന്റെ പൈതൃകം ഉൾക്കൊള്ളുന്ന പ്രദേശമാണ് പെരിനാട്. “പെരുവേണാട്” എന്ന പേരിന്റെ ഭാഗമാണ് പെരിനാട് എന്നു പറയുന്നത്. വേണാടു രാജ്യത്തിന്റെ പെരുമയുള്ള ഭാഗമെന്ന പ്രശസ്തിയാണ് പെരുവേണാട് എന്നറിയപ്പെട്ടിരുന്നതും പിന്നീട് പെരിനാട് ആയതും. പെരിനാട് പഞ്ചായത്ത് രൂപം കൊളളുന്നതിനു മുൻമ്പ് തൃക്കടവൂർ, തൃക്കരുവ, പെരിനാട്, കുണ്ടറ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു പെരിനാട് മേഖല.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ വടക്ക്, കിഴക്ക്, തെക്ക് കിഴക്ക്, തെക്ക്, തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ പേരയം, കുണ്ടറ, തൃക്കരുവ, തൃക്കടവൂർ, കിളികൊല്ലൂർ, കൊറ്റംകര എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ[തിരുത്തുക]

 1. വെള്ളിമൺ പടി‍ഞ്ഞാറ്
 2. വെള്ളിമൺ
 3. വെള്ളിമൺ കിഴക്ക്
 4. സ്റ്റാർച്ച്
 5. ചെറുമൂട്
 6. നാന്തിരിക്കൽ
 7. ചിറകോണം
 8. കേരളപുരം
 9. ഇടവട്ടം കിഴക്ക്
 10. കേരളപുരം പടിഞ്ഞാറ്
 11. ഇടവട്ടം എ
 12. വറട്ടുചിറ
 13. ഇടവട്ടം ബി
 14. ഐ.റ്റി.ഐ.
 15. ചന്ദനത്തോപ്പ്
 16. കുഴിയം
 17. പെരിനാട് എച്ച്.എസ്.
 18. പെരിനാട്
 19. ചെറുമൂട് ഐ.ടി
 20. ബ്ളാവേത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ചിറ്റുമല
വിസ്തീര്ണ്ണം 24.92 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 50398
പുരുഷന്മാർ 24835
സ്ത്രീകൾ 25563
ജനസാന്ദ്രത 2022
സ്ത്രീ : പുരുഷ അനുപാതം 1029
സാക്ഷരത 92.19%

കൂടുതൽ വായനക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]