തെക്കുംഭാഗം ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കുപരിധിയിലാണ് തെക്കുഭാഗം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തുൾപ്പെടുന്ന ചവറ ബ്ളോക്കുപ്രദേശം ഓണാട്ടുകര കാർഷികമേഖലയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. 20.26 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള തെക്കുംഭാഗം പഞ്ചായത്ത് ചവറ ബ്ളോക്കിലെ ഏറ്റവും വിസ്തൃതിയുള്ളതും ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ളതും ആണ്.
അതിരുകൾ[തിരുത്തുക]
- വടക്ക്: തേവലക്കര പഞ്ചായത്ത്
- കിഴക്ക്: പെരിനാട്,തൃക്കരുവാ പഞ്ചായത്തുകൾ
- തെക്ക്: ശക്തികുളങ്ങര പഞ്ചായത്ത്,
- പടിഞ്ഞാറ്: ചവറ, നീണ്ടകര പഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
- മുട്ടത്ത്
- അമ്മയാർ നട
- ദേശകല്ല്
- തോലുകടവ്
- തെക്കുംവിള
- ഉദയ ആദിത്യപുരം
- ഞാറമൂട്
- പളളിക്കോടി
- ദളവാപുരം
- ഗുഹാനന്ദപുരം
- കുടവൂർ
- അഴകത്ത്
- നടയ്ക്കാവ്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കൊല്ലം |
ബ്ലോക്ക് | ചവറ |
വിസ്തീര്ണ്ണം | 20.26 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15813 |
പുരുഷന്മാർ | 7789 |
സ്ത്രീകൾ | 8024 |
ജനസാന്ദ്രത | 781 |
സ്ത്രീ : പുരുഷ അനുപാതം | 1030 |
സാക്ഷരത | 91.91% |
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Thekkumbhagam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
Census data 2001