മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്
മൈനാഗപ്പള്ളി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ഏറ്റവും അടുത്ത നഗരം | കൊല്ലം |
ലോകസഭാ മണ്ഡലം | MAVELIKKARA |
ജനസംഖ്യ • ജനസാന്ദ്രത |
36,391 (2001—ലെ കണക്കുപ്രകാരം[update]) • 1,847/കിമീ2 (1,847/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1013 ♂/♀ |
സാക്ഷരത | 89.75% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 19.7 km² (8 sq mi) |
9°39′0″N 76°43′0″E / 9.65000°N 76.71667°E കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്.ശാസ്താംകോട്ട ബ്ലേക്കിൽ പെടുന്ന ഈ പഞ്ചായത്ത് 1953-ലാണ് രൂപംകൊണ്ടത്. ഇവിടുത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 17% പട്ടികജാതിക്കാരാണ്. മൈനാക പർവതം യാത്രാമധ്യേ വിശ്രമിച്ച സ്ഥലമെന്ന ഐതിഹ്യ പരാമർശമാണു ഈ സ്ഥലത്തിന് മൈനാഗപ്പള്ളി എന്ന പേര് വരാൻ കാരണം.
അതിർത്തികൾ
[തിരുത്തുക]ദേശീയപാത 47-ൽ കരുനാഗപ്പള്ളിയിൽ നിന്നും ഏകദേശം 6 കിലോമീറ്റർ ദൂരെ കിഴക്കുഭാഗത്തായാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
- വടക്കുഭാഗത്ത് ശൂരനാട് തെക്കു പഞ്ചായത്ത്
- കിഴക്ക് ശാസ്താംകോട്ട പഞ്ചായത്ത്
- തെക്കുകിഴക്ക് പടിഞ്ഞാറേ കല്ലട പഞ്ചായത്ത്
- തെക്ക് തേവലക്കര പഞ്ചായത്ത്
- പടിഞ്ഞാറ് തൊടിയൂർ പഞ്ചായത്ത്
കൃഷി
[തിരുത്തുക]മൈനാഗപ്പള്ളി പഞ്ചായത്ത് ഒരു കാർഷികഗ്രാമമാണ്. തെങ്ങാണ് ഇവിടുത്തെ പ്രധാന കൃഷി. ഏതാണ്ട് 51 ഹെക്ടർ പ്രദേശത്ത് തെങ്ങ് കൃഷി ചെയ്യുന്നു. കൂടാതെ താഴ്ന്ന പ്രദേശങ്ങളിൽ നെല്ലും കൃഷി ചെയ്തു വരുന്നു. ഇവിടുത്തെ കൃഷിഭവൻ 1987 സെപ്റ്റംബർ 1-നു നിലവിൽ വന്നു.വെറ്റില, അടയ്ക്ക,
വാർഡുകൾ
[തിരുത്തുക]- വടക്കൻ മൈനാഗപ്പള്ളി പടിഞ്ഞാറ്
- വടക്കന്മൈനനാഗപ്പള്ളി കിഴക്ക്
- വടക്കൻ മൈനാഗപ്പള്ളി തെക്ക്
- ഇടവനശ്ശേരി പടിഞ്ഞാറ്
- ഇടവനശ്ശേരി കിഴക്ക്
- ഇടവനശ്ശേരി തെക്ക്
- വേങ്ങ വടക്ക്
- വേങ്ങ
- വേങ്ങ കിഴക്ക്
- വേങ്ങ തെക്ക്
- കോവൂർ കിഴക്ക്
- കോവൂർ
- കിഴക്കേക്കര വടക്ക്
- കിഴക്കേക്കര തെക്ക്
- കടപ്പ തെക്ക്
- കടപ്പ
- കടപ്പ കിഴക്ക്
- കടപ്പ പടിഞ്ഞാറ്
- കടപ്പ വടക്ക്
- തെക്കൻ മൈനാഗപ്പള്ളി കിഴക്ക്
- തെക്കൻ മൈനാഗപ്പള്ളി പടിഞ്ഞാറ്
- തെക്കൻ മൈനാഗപ്പള്ളി
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]മൈനാഗപ്പള്ളി പഞ്ചായത്തിൽ മൊത്തം 17 സ്കൂളുകളുണ്ട്. മിക്കവാറും എല്ലാ വാർഡുകളിലും സ്ക്കൂളുകളും അംഗനവാടികളും പ്രവർത്തിക്കുന്നുണ്ട്.
- മൈനാഗപ്പള്ളി ഗവ.എൽ.പി.സ്കൂൾ (പഞ്ചായത്തിലെ ആദ്യ വിദ്യാലയം)
- ഹൈസ്ക്കൂൾ തേവലക്കര ഹൈസ്ക്കൂൾ (പഞ്ചായത്തിലെ ആദ്യ ഹൈസ്കൂൾ)
- തേവലക്കര ഇംഗ്ളീഷ് സ്ക്കൂൾ (ആദ്യത്തെ ഇംഗ്ളീഷ് സ്ക്കൂൾ)
- ശ്രീ ചിത്തിരവിലാസം യു.പി.സ്കൂൾ
പ്രശസ്ത വ്യക്തികൾ
[തിരുത്തുക]- കോടമ്പള്ളിൽ ഗോപാലപിളള
- പണ്ഡിതനായ മൈനാഗപ്പള്ളി വാസുദേവൻ (കഥകളി സാഹിത്യം)
- പി. മാധവൻപിള്ള (കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ്)
- സാറാമ്മ (ഏഷ്യാഡ് താരം)
- കലാമണ്ഡലം പാർവതി
- കുറിശ്ശേരി ഗോപാലകൃഷ്ണപിള്ള
അദ്ധ്യാപകൻ,സംസ്കൃതപണ്ഡിതൻ വിശ്വസാഹിത്യകാരൻ കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകൻ.
- ഹാജി പി കെ അബ്ദുൽ മജീദ് മൗലവി.
വികലാംഗനായിട്ട് കൂടി വീൽ ചെയറിൽ വിവിധ സ്ഥലങ്ങളിൽ പ്രത്യേകിച്ചു വിദേശ രാജ്യങ്ങളിൽ അടക്കം യാത്ര ചെയ്ത് അഗതികളെയും അനാഥരുമായ കുട്ടികൾക്കായി ജീവിതം മാറ്റി വെച്ചു.
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]- ചെറുപിലാക്കൽ മുസ്ലിം പള്ളി
- വേങ്ങ ഐസിസ് മുസ്ലിം പള്ളി
- വെട്ടിക്കാട്ട് മഹാദേവർ ക്ഷേത്രം
- മൈനാഗപ്പള്ളി വെട്ടിയ്ക്കാട്ട് ശ്രീ മാടൻനട
- തേവലക്കര ക്രിസ്ത്യൻ പള്ളി *മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം, കുറ്റിയിൽമുക്ക്, സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം മൈനാഗപ്പള്ളി,AG Church
- വർഷത്തിൽ ഏറ്റവും കൂടുതൽ കഥകളി നടക്കുന്ന മണ്ണൂർക്കാവ് ദേവി ക്ഷേത്രം
ആതുരാലയങ്ങൾ
[തിരുത്തുക]ആധുനികസജ്ജീകരണങ്ങളോടുകൂടിയ ആശുപത്രികൾ ഒന്നും തന്നെ ഈ പഞ്ചായത്തിൽ പ്രവർത്തിക്കുന്നില്ല.
- ആയൂർവേദ ആശുപത്രി (1954)
- പി.എച്ച് സെന്റർ (1963)
- എ.എസ്.ഐ ആശുപത്രി
കൂടാതെ 4 അലോപ്പതി ആശുപത്രികളും 4 ആയൂർവേദ ആശുപത്രികളും 3 ഹോമിയോ ക്ളിനിക്കുകളും 4 മാതൃ-ശിശുസംരക്ഷണ കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.
ആരാധനാലയങ്ങൾ :
- ചെറുപിലാക്കൽ പള്ളി
- വെട്ടിക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രം
- തേവലക്കര ക്രിസ്ത്യൻ പള്ളി
- മണ്ണൂർക്കാവ് ദേവി ക്ഷേത്രം
- പാട്ടുപുരക്കൽ ദേവീ ക്ഷേത്രം
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
Census data 2001
https://www.manoramaonline.com/technology/cameras/2019/02/15/canon-launch-mirrorless-lenses.html
https://www.manoramaonline.com/technology/cameras/2019/02/15/canon-launch-mirrorless-lenses.html
https://janayugomonline.com/google-trusted-photographer-syedshiasmirza/ Archived 2019-04-26 at the Wayback Machine.