പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയുടെ വടക്കുമദ്ധ്യഭാഗത്തായി സഥിതി ചെയ്യുന്ന പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് മലമ്പ്രദേശത്തോടുചേർന്ന ഒരു ഇടനാടൻ ഉൾഗ്രാമമാണ്. ജില്ലയിലെ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്. 18.07 ചതുരശ്ര കിലോമീറ്റർ മൊത്തം വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിനെ എട്ടു വാർഡുകളായി പിരിച്ചിരിക്കുന്നു. ഏറത്തുവടക്ക് വാർഡിലാണ് പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ലയിലെ ഒരേ ഒരു സെക്കൻഡ് ഗ്രേഡ് പഞ്ചായത്താണിത്. 1979 ജനുവരി 19-ന് ഔദ്യോഗികമായി പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് നിലവിൽ വന്നു.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ ഏനാദിമംഗലം, പത്തനാപുരം, പട്ടാഴി തെക്കേക്കര,ഏഴംകുളം എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ[തിരുത്തുക]

 1. താഴത്ത് വടക്ക്
 2. ഗോവിന്ദമഠം
 3. ചെളിക്കുഴി
 4. മാർക്കറ്റ്
 5. മണയറ
 6. മാലൂർ
 7. കരിമ്പാലൂർ
 8. വട്ടക്കാല
 9. മീനം വടക്കേക്കര
 10. കടുവാത്തോട്
 11. ഏറത്ത് വടക്ക്
 12. തെങ്ങമൻ‌മഠം
 13. മെതുകുന്മേൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് പത്തനാപുരം
വിസ്തീര്ണ്ണം 19.26ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13969
പുരുഷന്മാർ 6799
സ്ത്രീകൾ 7170
ജനസാന്ദ്രത 749
സ്ത്രീ : പുരുഷ അനുപാതം 1055
സാക്ഷരത 91.41%

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in
http://lsgkerala.in/vadakkekarapanchayat
Census data 2001