പത്തനാപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിൽ, പുനലൂർ ആസ്ഥാനമായ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കിൽ പത്തനാപുരം, പട്ടാഴി വടക്കേക്കര എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് പത്തനാപുരം. 28.8 ച.കി.മീ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് ഉൾപ്പെടുന്ന അസംബ്ളി മണ്ഡലത്തിന്റെ പേരും പത്തനാപുരമെന്നാണ്

അതിരുകൾ[തിരുത്തുക]

പത്തനാപുരം പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കലഞ്ഞൂർ പഞ്ചായത്തും തെക്കുഭാഗത്ത് കല്ലടയാറും, തലവൂർ പഞ്ചായത്തും കിഴക്കുഭാഗത്ത് പിറവന്തൂർ പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് പട്ടാഴി വടക്കേക്കര, പട്ടാഴി തെക്കേക്കര പഞ്ചായത്തുകളുമാണ്.

വാർഡുകൾ[തിരുത്തുക]

 1. ഇടത്തറ
 2. നെടുമുരുപ്പ്
 3. വാഴപ്പാറ
 4. ചിതൽ‌വെട്ടി
 5. മാങ്കോട്
 6. പൂങ്കുളഞ്ഞി
 7. നെടുമ്പറമ്പ്
 8. നടുക്കുന്ന് വടക്ക്
 9. നടുക്കുന്ന് തെക്ക്
 10. ഠൌൺ തെക്ക്
 11. മഞ്ചളളൂർ
 12. കാരംമൂട്
 13. മൂലക്കട
 14. കുണ്ടയം
 15. മാർക്കറ്റ്
 16. കല്ലുംകടവ്
 17. ഠൌൺ സെൻട്രൽ
 18. ഠൌൺ വടക്ക്
 19. പാതിരിക്കൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് പത്തനാപുരം
വിസ്തീര്ണ്ണം 26.65 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29161
പുരുഷന്മാർ 14350
സ്ത്രീകൾ 14811
ജനസാന്ദ്രത 1094
സ്ത്രീ : പുരുഷ അനുപാതം 1032
സാക്ഷരത 89.33%

അവലംബം[തിരുത്തുക]