Jump to content

ഫലകത്തിന്റെ സംവാദം:കൊല്ലം ജില്ലയിലെ ഭരണസംവിധാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓരോ ജില്ലയുടെയും ഫലകത്തിന്റെ തലക്കെട്ടുകളും ഉള്ളടക്കവും ഒരുപോലെയിരിക്കണം.ഇപ്പോൾ വയനാടും കൊല്ലവും രണ്ടു രീതിയിലാണ് ചെയ്തിരിക്കുന്നത്. തലക്കെട്ടിൽ പഞ്ചായത്ത് എന്നു നല്കി നഗരസഭ, താലൂക്ക് എന്നിവയെല്ലാം നല്കുന്നത് ശരിയല്ല. കൊല്ലം ജില്ല ഭരണസംവിധാനം എന്നോ മറ്റോ തലക്കെട്ട് മാറ്റാം. --സിദ്ധാർത്ഥൻ 15:14, 18 മേയ് 2010 (UTC)[മറുപടി]


സിദ്ധാർത്ഥൻ സൂചിപ്പിച്ച പ്രശ്നങ്ങൾ പരിഹരിക്കണം. ഈ വിഭാഗത്തിൽ പെടുന്ന ഫലകങ്ങൾ ഒക്കെ കഴ്ചയിലും പ്രവർത്തനത്തിലും ഒരേ പോലിരിക്കണം. പിന്നെ പേരു് മാറ്റണം. വേറൊന്ന് ചൂണ്ടിക്കാണിക്കാനുള്ളത് താഴെ ലിസ്റ്റ് ചെ‌യ്തിതിരിക്കുന്ന ഗ്രാമപഞ്ചായത്തുകൾ കുറച്ച് കൂടി നന്നായി പ്രസെന്റ് ചെയ്യണം. അതെങ്ങനെ വേണമെന്ന് കിരൺ തീരുമാനിച്ചോളൂ--ഷിജു അലക്സ് 15:21, 18 മേയ് 2010 (UTC)[മറുപടി]

ഈ പ്രശ്നങ്ങളൊക്കെ ഞാൻ പ്രതീക്ഷിച്ചതാണ്‌, പക്ഷേ എങ്ങിനെ ശരിയാക്കും എന്നറിഞ്ഞുകൂടായിരുന്നു. തലക്കെട്ട് "കൊല്ലം ജില്ലയിലെ ഭരണകേന്ദ്രങ്ങൾ" എന്നാക്കുന്നതിനോട് യോജിപ്പുണ്ടോ?--കിരൺ ഗോപി 17:29, 18 മേയ് 2010 (UTC)[മറുപടി]

  • സംവാദം

ഭരണകേന്ദ്രങ്ങൾ എന്നാവുമ്പോൾ അതു ഭരണം നിർവഹിക്കുന്ന കേന്ദ്രങ്ങൾ/ഓഫീസുകൾ എന്നല്ലേ മനസിലാക്കപ്പെടുക? ഭരണസംവിധാനം എന്നത് ഒന്നുകൂടി നല്ലതാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം -- ]-[rishi :-Naam Tho Suna Hoga 17:53, 18 മേയ് 2010 (UTC)[മറുപടി]


അഭിപ്രായങ്ങളോടു യോജിക്കുന്നു, 'ഭരണകേന്ദ്രങ്ങൾ' ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കും. പക്ഷേ ഭരണസംവിധാനം എന്നുള്ളത് കൊണ്ട് ഭരണരീതി എന്നും ചിന്തിച്ചുകൂടെ? --കിരൺ ഗോപി 18:25, 18 മേയ് 2010 (UTC)[മറുപടി]


ശരിയാണ്‌ . എന്നാൽ ത്രിതല പഞ്ചായത്തുകളാക്കിയുള്ള വിഭജനം ഒരു ഭരണനയം എന്ന നിലക്ക് ഭരണരീതി തന്നെ അല്ലേ? --]-[rishi :-Naam Tho Suna Hoga 18:32, 18 മേയ് 2010 (UTC)[മറുപടി]

അതും ശരി തന്നെയാണ്‌. ത്രിതല പഞ്ചായത്തുകളും താലൂക്കുകളും ചേരുന്നതല്ലേ ഒരു ജില്ലയുടെ ഭരണ കേന്ദ്രങ്ങൾ?--കിരൺ ഗോപി 18:43, 18 മേയ് 2010 (UTC)[മറുപടി]


ത്രിതല പഞ്ചായത്ത് ഓഫീസുകളും താലൂക്ക് ഓഫീസും ചേർന്നത് എന്ന് പറയാം. "കൊല്ലം ജില്ല : അധികാരവികേന്ദ്രീകരണം" എന്നായാലോ? പിന്നെ പഞ്ചായത്ത് ,മുനിസിപ്പാലിറ്റി , ബ്ലോക്ക് എന്നിവയുടെ ഫലകത്തിൽ താലൂക്കിന്റെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. കാരണം താലൂക്ക് , വില്ലേജ് എന്നിവ റെവന്യൂ വകുപ്പിന്റെ ഭരണ സൗകര്യാർത്ഥം വിഭജിച്ചതാണ്‌. ബ്ലോക്ക്,പഞ്ചായത്ത് എന്നിവ പഞ്ചായത്ത് രാജിന്റെ ഭാഗമായും. ഇനി താലൂക്ക് ഉൾക്കൊള്ളിക്കുകയാണെങ്കിൽ വില്ലേജുകൾ കൂടി ഉൾക്കൊള്ളിക്കേണ്ടി വരും. തൽക്കാലം ജില്ലാപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ മതി എന്നാണ്‌ എന്റെ അഭിപ്രായം. --]-[rishi :-Naam Tho Suna Hoga 02:17, 19 മേയ് 2010 (UTC)[മറുപടി]


ഇപ്പോൾ ഏകദേശം ശരിയായിട്ടുണ്ടു്. ഫലകത്തിന്റെ പേരു് കൊല്ലം ജില്ല - ഭരണസംവിധാനം എന്നോ മറ്റോ മതിയാകും. ഏറ്റവും താഴത്തെ നിരയിൽ - മറ്റു് ജില്ലകൾ എന്ന സൂചന കൊടുക്കുന്നത് നന്നായിരിക്കും. --ഷിജു അലക്സ് 04:34, 19 മേയ് 2010 (UTC)[മറുപടി]
പഞ്ചായത്തുകൾക്ക് മാത്രമായി ഈ ഫലകം ഒതുക്കേണ്ടതില്ല. എല്ലാ ഭരണസംവിധാനങ്ങളും ഇതിലുണ്ടായിക്കോട്ടെ. തലക്കെട്ട് കൊല്ലം ജില്ലയിലെ ഭരണസംവിധാനം എന്നാക്കാം. പിന്നെ താഴെ കൊടുക്കുന്ന എല്ലാ ജില്ലയുടെയും ഫലകത്തിലേക്കുള്ള ലിങ്ക് പുതിയൊരു ഫലകമായി ചെയ്ത് ഇൻക്ലൂഡ് ചെയ്യുന്നതായിരിക്കും നല്ലത്. -സിദ്ധാർത്ഥൻ 04:46, 19 മേയ് 2010 (UTC)[മറുപടി]

എല്ലാം ശരിയാക്കി. --കിരൺ ഗോപി 05:34, 19 മേയ് 2010 (UTC)[മറുപടി]

ഇവിടെ നഗരസഭ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോർപ്പറേഷനെയാണോ?--സിദ്ധാർത്ഥൻ 17:46, 19 മേയ് 2010 (UTC)[മറുപടി]

അതെ. മുൻസിപ്പൽ കോർപ്പറേഷനെ - നഗരസഭയെന്നും, മുൻസിപ്പലിറ്റിയേ - മുൻസിപ്പാലിറ്റി എന്നുമാണ്‌ കൊടുത്തിരിക്കുന്നത്. വേറേ ശരിയായ മലയാള പദം വല്ലതും അറിയാമോ?--കിരൺ ഗോപി 18:00, 19 മേയ് 2010 (UTC)[മറുപടി]
ഈ ഫലകത്തിൽ നിയമസഭണ്മൻഡലങ്ങളും ലോക്സഭാ മണ്ഡലങ്ങളും ഉൾപ്പെടുത്തണോ? --കിരൺ ഗോപി 07:34, 31 മേയ് 2010 (UTC)[മറുപടി]

ഇത്ര മതിയെന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ ഫലകം ലേഖനത്തേക്കാളും വലിയതായിപ്പോകും :-). എന്നുമാത്രമല്ല ചില ലോക്സഭാമാണ്ഡലങ്ങൾ രണ്ട് ജില്ലകളിലായി വ്യാപിച്ചുകിടക്കുകയും ചെയ്യുന്നുണ്ടല്ലോ. --സിദ്ധാർത്ഥൻ 11:05, 31 മേയ് 2010 (UTC)[മറുപടി]

ശരിയാണ്‌ കിരൺ ഗോപി 11:11, 31 മേയ് 2010 (UTC)[മറുപടി]

ഈ സംവാദം ഫലകത്തിന്റെ സംവാദം:വയനാട് ജില്ലയിലെ ഭരണസംവിധാനം എന്ന താളിൽ നിന്നും ഇങ്ങോട്ട് നീക്കിയതാണ്‌.

താലൂക്ക് എന്നത് പഞ്ചായത്ത് രാജ് ഭരണസംവിധാനത്തിന്റെ കീഴിൽ വരുന്നതല്ല.. താലൂക്ക് റവന്യൂ വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കാൻ വേണ്ടി ഉള്ള സംവിധാനമാണ്‌.വില്ലേജുകൾതാലൂക്കിന്റെ കീഴിൽ വരുന്നു. അപ്പോൾ ഈ ഫലകത്തിൽ താലൂക്ക് നൽകേണ്ട കാര്യമുണ്ടോ?(വില്ലേജുകൾ ഇല്ലല്ലോ) : Hrishi 19:50, 19 ജൂൺ 2010 (UTC) --കിരൺ ഗോപി 20:37, 19 ജൂൺ 2010 (UTC)