വെട്ടിക്കവല ഗ്രാമപഞ്ചായത്ത്
വെട്ടിക്കവല ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°59′9″N 76°50′38″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | ഉളിയനാട്, ഉളിയനാട് ഈസ്റ്റ്, കണ്ണംങ്കോട്, വെട്ടിക്കവല, ചിരട്ടക്കോണം, പച്ചൂർ, തലച്ചിറ ഈസ്റ്റ്, തലച്ചിറ, ഗാന്ധിഗ്രാം, ചക്കുവരയ്ക്കൽ, കോട്ടവട്ടം, കോട്ടവട്ടം നോർത്ത്, കോക്കാട് നോർത്ത്, കോക്കാട്, കമുകിൻകോട്, കടുവാപ്പാറ, നിരപ്പിൽ, പനവേലി, മടത്തിയറ, സദാനന്ദപുരം, ഇരണൂർ |
ജനസംഖ്യ | |
ജനസംഖ്യ | 34,178 (2001) |
പുരുഷന്മാർ | • 16,712 (2001) |
സ്ത്രീകൾ | • 17,466 (2001) |
സാക്ഷരത നിരക്ക് | 91.01 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221362 |
LSG | • G020302 |
SEC | • G02015 |
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കരയിൽ നിന്നും 4 കിലോമീറ്റർ അകലത്തായാണ് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെട്ടിക്കവലയെന്ന പേരിൽ തന്നെയുള്ള ബ്ളോക്കു പരിധിയിലാണ് സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമുള്ള ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കല്ലടയാറിന്റെയും ഇത്തിക്കരയാറിന്റെയും പോഷക നദികൾ ഈ പഞ്ചായത്തിൽ നിന്നും ഉത്ഭവിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി വെട്ടിക്കവല പഞ്ചായത്തിന്റെ സ്ഥാനം ഇടനാട്ടിലാണെങ്കിലും പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ഉന്നതി അനുസരിച്ച് മലനാട് മേഖലയിൽ സ്ഥിതി ചെയ്യുന്നു.
അതിരുകൾ
[തിരുത്തുക]വടക്കുഭാഗത്ത് മേലില പഞ്ചായത്ത്, വടക്കുകിഴക്കുഭാഗത്ത് വിളക്കുടി പഞ്ചായത്ത്, കിഴക്കുഭാഗത്ത് കരവാളൂർ പഞ്ചായത്ത്, തെക്കുഭാഗത്ത് ഉമ്മന്നൂർ പഞ്ചായത്ത്, തെക്കുകിഴക്കുഭാഗത്ത് ഇടമുളയ്ക്കൽ പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് കൊട്ടാരക്കര പഞ്ചായത്ത് എന്നിനയാണ് വെട്ടിക്കവലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ.
കൃഷി
[തിരുത്തുക]പ്രദാനമായും നാണ്യ വിളകളായ റബ്ബർ, നാളികേരം എന്നിവയാണു ഈ പ്രദേശത്തു കൃഷി ചെയ്യുന്നതു.60%കൃഷി ഭൂമിയും ജലസേചന സൌകര്യം ഉള്ളതാണ്.ഉയർന്ന പ്രദേശങ്ങളിൽ റബ്ബറും താഴ്‌ന്ന പ്രദേശങ്ങളിൽ പച്ചക്കറികളും കൃഷി ചെയ്യുന്നു.വ്യാപകമായി നെൽകൃഷി നടന്നു വന്നിരുന്ന പ്രദേശമാണ് ഇവിടം.ഇന്നു നെൽ വയലുകൾ വളരെ കുറവാണു.
വ്യവസായങ്ങൾ
[തിരുത്തുക]കശുവണ്ടി,ഖനന വ്യവസായങ്ങളാണ് ഇവിടെ പ്രധാനമായും നടന്നുവരുന്നത്.. .കിഴക്കൻ മേഖലയിൽ ധാരാളം ക്രഷർ യുണിറ്റ്കൾ പ്രവർത്തിക്കുന്നു.
ഗതാഗതം
[തിരുത്തുക]മികച്ച റോഡ് സൌകര്യം ലഭ്യമാണ്. കെ.എസ്.ആർ.ടി.സി എല്ലാ പ്രധാന റോഡുകളിലും സർവിസ് നടത്തുന്നു. റയിൽവേ സ്റ്റേഷൻ കൊട്ടാരക്കരയും, പുനലൂരും ഉണ്ട്.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]വെട്ടിക്കവല മഹാദേവ ക്ഷേത്രം പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. ശിവനും വിഷ്ണുവുമാണ് ഇവിടുത്തെ മൂർത്തികൾ. ഏറെ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രങ്ങൾ ദാരാളം സന്ദർശകരെ അകര്ഷികുന്നുണ്ട്.മേലില ഭദ്രകാളി-ശാസ്ത ക്ഷേത്രങ്ങൾ, ചക്കുവരയ്ക്കൽ ഇണ്ടിളയപ്പൻ ക്ഷേത്രം,പുരാതനമായ കോട്ടവട്ടം,മാക്കന്നുർ ക്ഷേത്രങ്ങൾ,ചിരട്ടക്കോണം പള്ളി എന്നിവ മറ്റു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്.പ്രശസ്ത കഥാകാരിയായിരുന്ന ലളിതാംബിക അന്തര്ജനതിന്റെ തറവാടു കോട്ടവട്ടതാണ്. വെട്ടിക്കവല കോവിലകത്തിന്റെ ശേഷിപ്പുകൾ ക്ഷേത്രത്തിനു സമീപം ഇപ്പോഴും നില നിന് പോരുന്നു.
വാർഡുകൾ
[തിരുത്തുക]- ഉളിയനാട്
- ഉളിയനാട് കിഴക്ക്
- വെട്ടിക്കവല
- കണ്ണംകോട്
- പച്ചൂർ
- ചിരട്ടക്കോണം
- തലച്ചിറ
- തലച്ചിറ കിഴക്ക്
- ചക്കുവരയ്ക്കൽ
- ഗാന്ധിഗ്രാം
- കോട്ടവട്ടം വടക്ക്
- കോട്ടവട്ടം
- കോക്കാട് വടക്ക്
- കോക്കാട്
- കടുവാപ്പാറ
- കമുകിന്കോറട്
- നിരപ്പിൽ
- പനവേലി
- മടത്തിയറ
- ഇരണൂർ
- സദാനന്ദപുരം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | വെട്ടിക്കവല |
വിസ്തീര്ണ്ണം | 36.23 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 34178 |
പുരുഷന്മാർ | 16712 |
സ്ത്രീകൾ | 17466 |
ജനസാന്ദ്രത | 943 |
സ്ത്രീ : പുരുഷ അനുപാതം | 1045 |
സാക്ഷരത | 91.01% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/vettikavalapanchayat Archived 2016-03-12 at the Wayback Machine.
Census data 2001