തഴവ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ ബ്ളോക്കിലാണ് തഴവ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 23.58 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്നു. തഴവ, പാവുമ്പ എന്നീ രണ്ടു വില്ലേജുകൾ ഒന്നിച്ച് ചേർന്ന പഞ്ചായത്താണ് തഴവാ പഞ്ചായത്ത്.തഴപ്പായ വ്യവസായ കേന്ദ്രമായി ഖ്യാതി നേടിയ തഴവ ഇപ്പോൾ നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു [1]

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓച്ചിറ, വള്ളികുന്നം, താമരക്കുളം പഞ്ചായത്തുകളും, തെക്ക് തൊടിയൂർ പഞ്ചായത്തും, കിഴക്ക് ശൂരനാട് വടക്ക് പഞ്ചായത്തും, പടിഞ്ഞാറ് കുലശേഖരപുരം പഞ്ചായത്തുമാണ്.

ഭരണസമിതി അംഗങ്ങൾ[തിരുത്തുക]

പ്രസിഡണ്ട്-ശ്രീലത എസ്(സി.പി.ഐ.എം) വൈസ് പ്രസിഡണ്ട്-കവിതാ മാധവൻ(സി.പി.ഐ)

വാർഡുകൾ[തിരുത്തുക]

 1. കുതിരപ്പന്തി -സലിം അമ്പിത്തറ(സി.പി.ഐ.എം)
 2. വടക്കുംമുറി-ബിജു.വി(കോൺഗ്രസ്
 3. വടക്കുംമുറി കിഴക്ക് -മധു.എം(സി.പി.ഐ.എം)
 4. മണപ്പളളി വടക്ക് -താജിറ
 5. പാവുമ്പ ക്ഷേത്രം വാർഡ്-അശ്വതി
 6. ചിറക്കൽ -ജയകുമാരി
 7. പാവുമ്പ വടക്ക്-ശരത് കുമാർ
 8. കാളിയന്ചന്ത-കവിതാ മാധവൻ
 9. പാലമൂട്-ലത
 10. പാവുമ്പ തെക്ക് -കൃഷ്
 11. മണപ്പളളി
 12. അഴകിയകാവ്
 13. കുറ്റിപ്പുറം
 14. ഗേൾസ് എച്ച് എസ് വാർഡ്
 15. തഴവ
 16. കറുത്തേരി
 17. ബോയ്സ് എച്ച് എസ് വാർഡ് -വിപിൻ മുക്കേൽ
 18. കടത്തൂർ കിഴക്ക്
 19. കടത്തൂർ
 20. സാംസ്കാരിക നിലയം വാർഡ്
 21. മുല്ലശ്ശേരി വാർഡ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കൊല്ലം
ബ്ലോക്ക് ഓച്ചിറ
വിസ്തീര്ണ്ണം 23.58 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 36197
പുരുഷന്മാർ 17735
സ്ത്രീകൾ 18462
ജനസാന്ദ്രത 1535
സ്ത്രീ : പുരുഷ അനുപാതം 1041
സാക്ഷരത 89.95%

പ്രമുഖവ്യക്തികൾ[തിരുത്തുക]

ശ്രീമൂലം പ്രജാസഭാംഗമായിരുന്ന ശാരദാലയം പദ്മനാഭൻ, സ്വാതന്ത്യ്രസമരസേനാനിയും ശ്രീനാരായണ ശിഷ്യനുമായ കോട്ടു കോയിക്കൽ കെ.എം. വേലായുധൻ, പിന്നോക്ക വിഭാഗങ്ങളുടെ നേതാവും രാജ്യസഭാംഗവുമായിരുന്ന തഴവകേശവൻ എന്നിവർ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന തഴവാ സ്വദേശികളാണു്

അവലംബം[തിരുത്തുക]

http://www.trend.kerala.gov.in
http://lsgkerala.in/thazhavapanchayat
Census data 2001

 1. മലയാള മനോരമ തൊഴിൽ വീഥി സപ്പ്ലിമെന്റ്റ് 2011 മാർച്ച്‌ 16
"https://ml.wikipedia.org/w/index.php?title=തഴവ_ഗ്രാമപഞ്ചായത്ത്&oldid=2513408" എന്ന താളിൽനിന്നു ശേഖരിച്ചത്