ഇളംപള്ളൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഇളംപള്ളൂർ. വേലുത്തമ്പി ദളവ കുണ്ടറവിളംബരം നടത്തിയ സ്ഥലം ഇളംപള്ളൂർ ഗ്രാമപഞ്ചായത്തിലാണ്. ഇതിന്റെ സ്മാരകമായി ഒരു കൽമണ്ഡപം ദേവീക്ഷേത്രപരിസരത്തുണ്ട്. 2000 ഒക്ടോബറിലാണ് ഇളംപള്ളൂർ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ കുണ്ടറ, എഴുകോൺ, കരീപ്ര, നെടുമ്പന, കോട്ടക്കര എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ[തിരുത്തുക]

 • കോവിൽമുക്ക്
 • ത്രീവേണി
 • ഇളമ്പള്ളൂർ
 • ആശുപത്രിമുക്ക്
 • അമ്പിപൊയ്ക
 • കുണ്ടറ ഈസ്റ്റ്
 • ഞാലിയോട്
 • റേഡിയോജംഗ്ഷൻ
 • പുന്നമുക്ക്
 • പെരുമ്പുഴ
 • കല്ലിംഗൽ
 • കാമ്പിക്കട
 • കുരീപ്പള്ളി
 • മോതീൻ മുക്ക്
 • ആലുംമൂട്
 • കന്യാകുഴി
 • തലപറമ്പ്
 • ചിറയടി
 • പുനുക്കന്നൂർ
 • കുളപ്ര
 • മുണ്ടക്കൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]


ജില്ല : കൊല്ലം
ബ്ലോക്ക്  : മുഖത്തല
ജനസംഖ്യ : 45427
പുരുഷന്മാർ : 22548
സ്ത്രീകൾ  : 22879
ജനസാന്ദ്രത : 3244
സ്ത്രീ:പുരുഷ അനുപാതം : 1015
സാക്ഷരത : 80


അവലംബം[തിരുത്തുക]

http://www.trend.kerala.gov.in/trend/main/Election2010.html
http://lsgkerala.in/elampalloorpanchayat