തൊടിയൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൊടിയൂർ ഗ്രാമപഞ്ചായത്ത്. 1953-ആഗസ്റ്റ് 15-ാം തീയതിയാണ് പഞ്ചായത്ത് രൂപം കൊണ്ടത്. തിരുവിതാംകൂറിൽ കാർഷിക പ്രസിദ്ധമായ ഓണാട്ടുകര പ്രദേശത്തിന്റെ ഭാഗമായിരുന്ന തൊടിയൂർ ഇന്ന് കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ആകെ വിസ്തീർണ്ണം 20.61 ചി.കി. ആണ്.
അതിരുകൾ[തിരുത്തുക]
വടക്കു ഭാഗത്ത് തഴവാ പഞ്ചായത്തും, കിഴക്ക് ശൂരനാട്, മൈനാഗപ്പള്ളി പഞ്ചായത്തുകളും, തെക്ക് ഭാഗത്ത് പന്മന പഞ്ചായത്തും പടിഞ്ഞാറ് കരുനാഗപ്പള്ളി പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.
വാർഡുകൾ[തിരുത്തുക]
- പുലിയൂർ പടിഞ്ഞാറ്
- ചിറ്റുമൂല
- പുലിയൂർ വടക്ക്
- ഇടക്കുളങ്ങര വടക്ക്
- വെളുത്തമണൽ പടിഞ്ഞാറ്
- പുലിയൂർ തെക്ക്
- പുലിയൂർ കിഴക്ക്
- എച്ച്.എസ്. വാർഡ്
- അരമത്ത് മഠം
- തൊടിയൂർ
- മാലുമേൽ
- വേങ്ങറ
- വെളുത്തമണൽ
- മുഴങ്ങോടി കിഴക്ക്
- മുഴങ്ങോടി
- മുഴങ്ങോടി തെക്ക് കിഴക്ക്
- മാരാരിത്തോട്ടം വടക്ക്
- മാരാരിത്തോട്ടം
- ചാമ്പക്കടവു
- കല്ലേലിഭാഗം തെക്ക്
- കല്ലേലിഭാഗം
- കല്ലേലിഭാഗം വടക്ക്
- ഇടക്കുളങ്ങര
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കൊല്ലം |
ബ്ലോക്ക് | കരുനാഗപ്പള്ളി |
വിസ്തീര്ണ്ണം | 20.61 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 40593 |
പുരുഷന്മാർ | 20340 |
സ്ത്രീകൾ | 20253 |
ജനസാന്ദ്രത | 1970 |
സ്ത്രീ : പുരുഷ അനുപാതം | 996 |
സാക്ഷരത | 89.94% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/thodiyoorpanchayat Archived 2013-08-02 at the Wayback Machine.
- Census data 2001