ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ളോക്കിൽ വടക്ക് പടിഞ്ഞാറായി ഉത്തര അക്ഷാംശം 800 58′ 35″ നും പൂർവ രേഖാംശം 760 50′ 52″- 760 54′ 22″ നും ഇടയിലാണ് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം. എം സി റോഡിൽ ആയൂർ - പുനലൂർ സംസ്ഥാന പാതയിൽ ആയൂരിനും അഞ്ചലിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരത്തിൻറെ കിഴക്കു ഭാഗത്ത് 36കി. മീ , അഞ്ചലിൽ നിന്ന് 4 കി. മീ, കൊട്ടാരക്കരയിൽ യിൽ നിന്ന് 22കി.മീ തിരുവനന്തപുരത്തുനിന്ന് 59കി.മീ അകലെ ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. റബ്ബർ, കുരുമുളക്,നെല്ല്, കശുവണ്ടി എന്നിവയാണ് പ്രധാന വാണിജ്യ വസ്തുക്കൾ.. അടുത്തുള്ള വിമാനത്താവളം. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ആണ് . അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കൊല്ലം ജംഗ്ഷൻ ആണ്. =
അതിരുകൾ=[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ വെട്ടിക്കവല, കരവാളൂർ, അഞ്ചൽ, ഇട്ടിവ, ചടയമംഗലം, ഇളമാട്, ഉമ്മന്നൂർ എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ[തിരുത്തുക]
- പൊടിയാട്ടുവിള
- കൈതക്കെട്ട്
- തടിക്കാട്
- തേവർതോട്ടം
- മതുരപ്പ
- അസുര മംഗലം
- പനച്ചവിള
- പടിഞ്ഞാറ്റിൻകര
- ചെമ്പകരാമനല്ലൂർ
- കൈപ്പള്ളി
- ഇടമുളക്കൽ
- പെരിങ്ങള്ളൂർ
- ആയൂർ
- നടുക്കുന്ന്
- നീറായിക്കോട്
- കമ്പംകോട്
- ഒഴുകുപാറക്കൽ
- വെല്ലുർ
- അറക്കൽ
- ഇടയം
- പെരുമണ്ണൂർ
- വാളകം
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കൊല്ലം |
ബ്ലോക്ക് | അഞ്ചൽ |
വിസ്തീര്ണ്ണം | 38.73 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 35978 |
പുരുഷന്മാർ | 17618 |
സ്ത്രീകൾ | 18360 |
ജനസാന്ദ്രത | 929 |
സ്ത്രീ : പുരുഷ അനുപാതം | 1042 |
സാക്ഷരത | 91.68% |
അവലംബം[തിരുത്തുക]
http://www.trend.kerala.gov.in
http://lsgkerala.in/edamulackalpanchayat
Census data 2001