വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലാണ് വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉമ്മന്നൂർ, വെട്ടിക്കവല, മേലില, മൈലം, കുളക്കട, പവിത്രേശ്വരം എന്നീ ഗ്രാമപഞ്ചായത്തുകൾ വെട്ടിക്കവല ബ്ളോക്കിലുൾപ്പെടുന്നു. വെട്ടിക്കവല, ചക്കുവരയ്ക്കൽ, ഉമ്മന്നൂർ, മേലില, മൈലം, കുളക്കട, പവിത്രേശ്വരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തിന് 169.47 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1955 ജൂൺ 17-ാം തീയതിയാണ് വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.
ഭൂമിശാസ്ത്രം[തിരുത്തുക]
ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്ക് പ്രദേശത്തിനെ സമാന്തരങ്ങളായ കുന്നിൻ നിരകൾ, ഒറ്റപ്പെട്ടു നിൽക്കുന്ന പ്രദേശങ്ങൾ, ചെരിഞ്ഞ പ്രദേശങ്ങൾ, താഴ്വരകൾ, പാടശേഖരങ്ങൾ എന്നിങ്ങനെ തരം തിരിക്കാം.
അതിരുകൾ[തിരുത്തുക]
ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]
- ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത്
- വെട്ടിക്കവല ഗ്രാമ പഞ്ചാായത്ത്
- മേലില ഗ്രാമ പഞ്ചായത്ത്
- മൈലം ഗ്രാമ പഞ്ചായത്ത്
- കുളക്കട ഗ്രാമ പഞ്ചായത്ത്
- പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
വിലാസം[തിരുത്തുക]
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്
വെട്ടിക്കവല - 691538
ഫോൺ : 0474 2402550
ഇമെയിൽ : bdovettikavala@yahoo.com
അവലംബം[തിരുത്തുക]
http://www.trend.kerala.gov.in
http://lsgkerala.in/vettikavalablock
Census data 2001