ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി കരുനാഗപ്പള്ളി ടൌണിൽനിന്ന് ഏതാണ്ട് 11 കി.മീ. കിഴക്കുമാറി ശാസ്താംകോട്ട പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. 1962-ൽ ആണ് ശാസ്താംകോട്ട പഞ്ചായത്തു രൂപംകൊണ്ടത്. അതിനുമുമ്പ് ഈ ഗ്രാമം പോരുവഴിപഞ്ചായത്തിന്റെ ഭാഗമായിരുന്നു. കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനമായ ശാസ്താംകോട്ട ടൗണാണ് പഞ്ചായത്തിന്റെ ഹൃദയഭാഗം. ശാസ്താംകോട്ട പഞ്ചായത്തിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രത്യേകതയാർന്ന ഒരു ജലാശയമാണ് ശാസ്താംകോട്ട കായൽ. ഇന്ത്യയിലെ നാലാമത്തേതും കേരളത്തിലെ ഏറ്റവും വലുതുമായ ശുദ്ധജല തടാകവുമാണ് ഇത്. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഒരു കാർഷിക ഗ്രാമമാണ്.
അതിരുകൾ[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ ശൂരനാട് തെക്ക്, പോരുവഴി, കുന്നത്തൂർ, കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ[തിരുത്തുക]
- പനപ്പെട്ടി
- പനപ്പെട്ടി കിഴക്ക്
- സിനിമാപറമ്പ്
- മുതുപിലാക്കാട് കിഴക്ക്
- മുതുപിലാക്കാട്
- കരിന്തോട്ടുവ
- പെരുവേലിക്കര
- പുന്നമൂട്
- മുതുപിലാക്കാട് പടിഞ്ഞാറ്
- മനക്കര കിഴക്ക്
- ശാസ്താംകോട്ട ഠൌൺ
- രാജഗിരി
- മനക്കര പടിഞ്ഞാറ്
- പള്ളിശ്ശേരിക്കൽ തെക്ക്
- പള്ളിശ്ശേരിക്കൽ
- പള്ളിശ്ശേരിക്കൽ പടിഞ്ഞാറ്
- പള്ളിശ്ശേരിക്കൽ കിഴക്ക്
- മനക്കര
- ഭരണിക്കാവ്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കൊല്ലം |
ബ്ലോക്ക് | ശാസ്താംകോട്ട |
വിസ്തീര്ണ്ണം | 24.42 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 29563 |
പുരുഷന്മാർ | 14658 |
സ്ത്രീകൾ | 14905 |
ജനസാന്ദ്രത | 1211 |
സ്ത്രീ : പുരുഷ അനുപാതം | 1017 |
സാക്ഷരത | 91.29% |
അവലംബം[തിരുത്തുക]
http://www.trend.kerala.gov.in
http://lsgkerala.in/sasthamcottapanchayat
Census data 2001