എഴുമാന്തുരുത്ത്
(Ezhumanthuruthu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കേരളത്തിലെ കോട്ടയം ജില്ലയിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എഴുമാന്തുരുത്ത്. രണ്ട് തുരുത്തുകൾ ചേർന്ന ദ്വീപസമൂഹമാണിത്. പ്രധാന തുരുത്തായ എഴുമാൻതുരുത്തിനോട് ചെറിയ തുരുത്തായ പുലിത്തുരുത്ത് ചേർന്ന് കിടക്കുന്നു. ഏകദേശം 2 കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഗ്രാമത്തിൽ ഏകദേശം 3500ഓളം ജനങ്ങൾ ജീവിക്കുന്നു. കേരളത്തിലെ അപൂർവം ശ്രീ ബാലഭദ്രയുടെ ക്ഷേത്രങ്ങളിൽ ഒന്നായ പൂങ്കാവിൽ ശ്രീ ബാലഭദ്ര ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.