ഉള്ളടക്കത്തിലേക്ക് പോവുക

ജലാർണ്ണവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജലാർണ്ണവം
ആരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)
അവരോഹണംലുവ പിഴവ് ഘടകം:Separated_entries-ൽ 32 വരിയിൽ : attempt to index field 'args' (a nil value)

കർണാടകസംഗീതത്തിലെ 38-ാം മേളകർത്താരാഗമാണ് ജലാർണ്ണവം. കർണാടകസംഗീതത്തിലെ അടിസ്ഥാനരാഗങ്ങളായി കണക്കാക്കുന്ന രാഗങ്ങളാണ് മേളകർത്താരാഗങ്ങൾ. എഴുപത്തിരണ്ട് മേളകർത്താരാഗങ്ങളാണ് കർണാടകസംഗീതത്തിലുള്ളത്.

ലക്ഷണം,ഘടന

[തിരുത്തുക]

ആരോഹണ അവരോഹണങ്ങളിൽ മുഴുവൻ സ്വരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ ജലാർണ്ണവമൊരു സമ്പൂർണ്ണ രാഗമാണ്. രത്നാംഗിയുടെ പ്രതിമധ്യമരാഗമാണ് ജലാർണ്ണവം. പൂർവാംഗസ്വരങ്ങളിൽ സാലകരാഗത്തിന്റെ സ്വരങ്ങളും ഉത്തരാംഗസ്വരങ്ങളിൽ തോടിയുടെ സ്വരങ്ങളും കാണാൻ സാധിക്കും. ഈ രാഗം ഋഷിചക്രത്തിൽ ഉൾപ്പെടുന്നു. [1][2][3]

  • ആരോഹണം സ രി1 ഗ1 മ2 പ ധ1 നി2 സ
  • അവരോഹണം സ നി2 ധ1 പ മ2 ഗ1 രി1 സ

നാമവിശേഷം

[തിരുത്തുക]

ജലാർണ്ണവമെന്നാൽ മഹാസമുദ്രമെന്നാണർഥം. സമുദ്രത്തിന്റെ അലകളുടെ സഞ്ചാരത്തിന് സമാനമാണ് ജലാർണവത്തിന്റെ രാഗാലാപനപദ്ധതി.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
കനക മയൂര കോടീശ്വര അയ്യർ
മഹേശ്വരി കാവൂന ബാലമുരളീകൃഷ്ണ
യേ ഭവ ജലാർണ്ണവം സംതരിതും ശ്രീമഹാ വൈദ്യനാഥശിവൻ

അവലംബം

[തിരുത്തുക]
  1. Sri Muthuswami Dikshitar Keertanaigal by Vidwan A Sundaram Iyer, Pub. 1989, Music Book Publishers, Mylapore, Chennai
  2. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  3. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
"https://ml.wikipedia.org/w/index.php?title=ജലാർണ്ണവം&oldid=4572813" എന്ന താളിൽനിന്ന് ശേഖരിച്ചത്