ഫലകത്തിന്റെ സംവാദം:മേളകർത്താരാഗങ്ങൾ
മേളകര്‍ത്താരാഗങ്ങളെക്കൂറിച്ചോ, ചുരുങ്ങിയ പക്ഷം ഒരു മേളകര്‍ത്താരാഗത്തെ കുറിച്ചെങ്കിലും നമുക്ക് ലെഖനമില്ല എന്നതു എന്നെ ലജ്ജിപ്പിക്കുന്നു :(
- സുനില്‍, മേളകര്‍ത്താരാഗം എന്ന ഒരു ലെഖനം എങ്കിലും തുടങ്ങൂ. എന്നീട്ടു ഓരോന്നിനേയും നമുക്കു പിടിക്കാം. :) --Shiju Alex|ഷിജു അലക്സ് 12:02, 22 സെപ്റ്റംബര്‍ 2008 (UTC)
വിഭാഗം:മേളകര്‍ത്താരാഗങ്ങള്‍ കാണൂ.. :) --ജ്യോതിസ് 12:05, 22 സെപ്റ്റംബര്‍ 2008 (UTC)
- കൊള്ളാം .ഇപ്പോ സന്തോഷമായി. എന്നാലും മേളകര്‍ത്താരാഗം എന്ന ഒരു താള്‍ നമുക്ക് വേണം. --Shiju Alex|ഷിജു അലക്സ് 12:11, 22 സെപ്റ്റംബര്‍ 2008 (UTC)
കഴുതരാഗം വേണ്ടേ?--212.138.113.7 12:18, 22 സെപ്റ്റംബര്‍ 2008 (UTC)
- മേല്‍പ്പറഞ്ഞത് തികച്ചും ഉചിതമല്ല; വിക്കി അനാവശ്യവാദത്തിനുള്ള വേദിയല്ല. കാര്യനിര്‍വ്വാഹകര്‍ ശ്രദ്ധിക്കുക. ബിപിന്‍ 12:26, 22 സെപ്റ്റംബര്‍ 2008 (UTC)
ഇപ്പറഞ്ഞത് തികച്ചും അനുചിതമാവാന്‍ വഴിയില്ല എന്നുപറയുന്നത് ശരിയാവാന്‍ വഴി ഇല്ലാതില്ല,--212.138.113.11 12:30, 22 സെപ്റ്റംബര്‍ 2008 (UTC)
പരല്‍പ്പേര്
[തിരുത്തുക]പരല്‍പ്പേരു നോക്കിയാല്‍ ദേനുക എന്നതിലെ ദേനു - 08, ധേനു - 09, ദ്ധേനു - 09 അപ്പോള്‍ ദേനുക തെറ്റല്ലേ ധേനുക എന്നാണോ? അതോ വേറെ അക്ഷരവിന്യാസം ഉണ്ടോ? അതു പോലെ തെറ്റാണെന്ന് തോന്നുന്ന ചിലത് ചക്ര - 26, ഹഠ - 28, ഹട -18, (ഹഠകാംബരി/ഹടകാംബരി) ജന 08, ജല - 38, ശദ്വി - 45, പന്തു - 61, വിശ്വം - 44, ശ്യാമ - 51, സിംഹേ - 87, ഋഷ - 60, ചിത്രാം - 26, ജ്യോതി - 61 --സാദിക്ക് ഖാലിദ് 18:58, 23 സെപ്റ്റംബര്‍ 2008 (UTC)
- സാദിക്ക് പറഞ്ഞത് ശരിയാണു. ഫലകത്തില്‍ അക്ഷരത്തെറ്റുണ്ട്. വിവിധ സംഗീതഗ്രന്ഥങ്ങളില്‍ ഒരേ പോലെ കണ്ടത് താഴെ കൊടുക്കുന്നു. ഫലകം തിരുത്തണം. തിരുത്തി.
- ധേനുക - 9
- ഹാടകാംബരി - 18
- ബാക്കി സംശയമുള്ള രാഗങ്ങളുടെ പേരു പറയൂ. തപ്പി നോക്കാം. എനിക്കു പരല്‍പേരു ഡീക്കൊഡ് ചെയ്യാന്‍ വയ്യേ. --Shiju Alex|ഷിജു അലക്സ് 19:24, 23 സെപ്റ്റംബര്‍ 2008 (UTC)
സംഗീതപുസ്തകങ്ങളുമായി ഒത്തു നോക്കിയപ്പോള്‍ തെറ്റെന്നു കണ്ടതൊക്കെ തിരുത്തിയിട്ടുണ്ട്. ആരെങ്കിലും ഒന്നു കൂടി പീര്‍റിവ്യൂ ചെയ്താ നമ്മുടെ മെയിന്‍ ഫലകം കൂടെ തിരുത്താം. --Shiju Alex|ഷിജു അലക്സ് 19:42, 23 സെപ്റ്റംബര്‍ 2008 (UTC)
- അയ്യോ ഡീകോഡുകയ്യുന്നും വേണ്ടന്നേ, പട്ടികയിലെ 19, 38, 46, 51, 54, 55, 57, 62, 66, 68 നോക്കിയാല്‍ മതി. ലിസ്റ്റിലുള്ള ആദ്യ രണ്ടക്ഷരവും അതിന്റെ കോഡും സൂചിപ്പിച്ചപ്പോ എത്രാമത്തെയാണെന്ന് പറയാന്‍ വിട്ടു പോയി :-) --സാദിക്ക് ഖാലിദ് 19:45, 23 സെപ്റ്റംബര്‍ 2008 (UTC)
ഇപ്പോ കുറേ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ശരിയാണോ എന്നു നോക്കൂ. --Shiju Alex|ഷിജു അലക്സ് 19:49, 23 സെപ്റ്റംബര്‍ 2008 (UTC)
- 62, 66, 68 ശരിയാകാനുണ്ട്. മാറ്റിയവയുടെ പരല്‍പ്പേര് ഒകെ. മധ്യമം/മദ്ധ്യമം ഇതില്‍ ഒരു സംശയമുണ്ട് ട്ടോ --സാദിക്ക് ഖാലിദ് 19:56, 23 സെപ്റ്റംബര്‍ 2008 (UTC)
ഋഷഭപ്രിയക്കു ഒരു ഗ്രന്ഥത്തില്‍ രതിപ്രിയ എന്നാണു കാണുന്നതു. അതിന്റെ പരല്പ്പേരും അപ്പോള്‍ ശരിയാകുന്നുണ്ടല്ലോ. ബാക്കി നാളെ രാവിലെ തപ്പാം. --Shiju Alex|ഷിജു അലക്സ് 20:07, 23 സെപ്റ്റംബര്‍ 2008 (UTC)
- 54, 55, 57ഉം കൂടെ --സാദിക്ക് ഖാലിദ് 20:22, 23 സെപ്റ്റംബര്‍ 2008 (UTC)
ഇപ്പോ പ്രശ്നത്തിന്റെ കാരണം പിടികിട്ടി. ഗോവിന്ദാചാര്യയുടെ സംഗ്രഹചൂഡാമണി എന്ന ഗ്രന്ഥത്തില്‍ കാണുന്ന മേളകര്‍ത്താരാഗങ്ങളും, വെങ്കിടമഖിയുടെ ചതുര്‍ദണ്ഡീപ്രകാശികയില്‍കാണുന്ന മേളകര്‍ത്താരാഗങ്ങളും തമ്മില്‍ ചില രാഗങ്ങള്‍ക്ക് പേരിന്റെ കാര്യത്തില്‍ വ്യത്യാസം കാണുന്നു. പേരിന്റെ കാര്യത്തില്‍ മാത്രമാണു വ്യത്യാസം. ബാക്കി ലക്ഷണം ഒക്കെ ഒന്നു തന്നെ.
നമ്മുടെ ലിസ്റ്റില്‍ ഇപ്പോള്‍ ഉള്ളത് സംഗ്രഹചൂഡാമണിയിലെ (ഭൂരിപക്ഷവും) പേരുകളാണു. ചതുര്‍ദണ്ഡീപ്രകാശികയിലെ പേരുകള്‍ ചിലത് കപടയാദി ക്രമം പിന്തുടരുന്നില്ല എന്നു എനിക്കു തോന്നുന്നു. (കപടയാദിയുടെ നിയമങ്ങള്‍ പൂര്‍ണ്ണമായി അറിയാത്തതു കൊണ്ട് എനിക്കുറപ്പില്ല) --Shiju Alex|ഷിജു അലക്സ് 02:52, 24 സെപ്റ്റംബര്‍ 2008 (UTC)