ഉള്ളടക്കത്തിലേക്ക് പോവുക

സാലഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാലഗം
ആരോഹണംS R₁ G₁ M₂ P D₁ N₁ 
അവരോഹണം N₁ D₁ P M₂ G₁ R₁ S

കർണാടകസംഗീതത്തിലെ 37ആം മേളകർത്താരാഗമാണ് സാലഗം. കനകാംഗിയുടെ പ്രതിമധ്യമരാഗം ആയ ഈ രാഗം ദീക്ഷിതർ പദ്ധതിയിൽ ഇതിനെ സൗഗന്ധിനി എന്നറിയപ്പെടുന്നു. ഏഴാമത്തെ ചക്രമായ ഋഷിചക്രത്തിലെ ശുദ്ധഗാന്ധാരം, ശുദ്ധനിഷാദം എന്നീ 2 വിവാദിസ്വരങ്ങൾ അടങ്ങിയ വിവാദിരാഗം ആണിത്. ഋഷിചക്രത്തിലെ സാലഗം, ജലാർണ്ണവം, ഝാലവരാളി, നവനീതം, പാവനി, രഘുപ്രിയ എന്നീ 6 രാഗങ്ങളും പൂർവ്വാംഗസ്വരങ്ങളും സാലഗത്തിന്റെ സ്വരങ്ങൾ ആണ്. സാലം എന്ന പദത്തിന്നർത്ഥം കോട്ടമതിൽ എന്നാണ്.

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി1 ഗ1 മ2 പ ധ1 നി1 സ
  • അവരോഹണം സ നി1 ധ1 പ മ1 ഗ1 രി1 സ

ഈ രാഗം ഋഷിചക്രത്തിൽ ഉൾപ്പെടുന്നു.

കൃതികൾ

[തിരുത്തുക]
കൃതി കർത്താവ്
ഗാനമുധം കോടീശ്വര അയ്യർ
വാമദേവപ്രിയ സുതം ബാലമുരളീകൃഷ്ണ
യദുകുലനായക എം.എസ് രാമചന്ദ്രൻ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാലഗം&oldid=4564375" എന്ന താളിൽനിന്ന് ശേഖരിച്ചത്