കാട്ടു മരതകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hemicordulia asiatica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാട്ടു മരതകൻ
Hemicordulia asiatica 02 (cropped).jpg
പെരിയാർ കടുവ സംരക്ഷിത പ്രദേശത്തുനിന്നും
Scientific classification edit
Kingdom: ജന്തുലോകം
Phylum: Arthropoda
Class: Insecta
Order: Odonata
Family: Corduliidae
Genus: Hemicordulia
Species:
H. asiatica
Binomial name
Hemicordulia asiatica
Selys, 1878

കേരളത്തിൽ കാണപ്പെടുന്ന മരതകക്കണ്ണന്മാർ എന്ന തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് കാട്ടു മരതകൻ (ശാസ്ത്രീയനാമം: Hemicordulia asiatica). പശ്ചിമഘട്ടം, വടക്കുകിഴക്കേ ഇന്ത്യ, മ്യാൻമാർ എന്നിവിടങ്ങളിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ.[2][1][3]

മരതകപ്പച്ചയിൽ മഞ്ഞ കലകളോടുകൂടിയ ഒരു കല്ലൻതുമ്പിയാണിത്. പച്ച കണ്ണുകളും മഞ്ഞ മുഖവുമാണ് ഈ തുമ്പികൾക്ക്. ഇവയുടെ കഴുത്തിനു കാവി നിറവും ഉരസ്സിനു പച്ച നിറവുമാണ്. ഉരസ്സിന്റെ വശങ്ങളിൽ മഞ്ഞ വരകളുണ്ട്. സുതാര്യമായ ചിറകുകളിലെ പൊട്ടുകൾക്കു കാവി നിറമാണ്. തിളങ്ങുന്ന കറുപ്പുനിറത്തോടുകൂടിയ ഉദരത്തിന്റെ മുതുകുഭാഗത്ത് പച്ചനിറവും വശങ്ങളിൽ മഞ്ഞകലർന്ന തവിട്ടുനിറവുമുണ്ട്. ഇവയുടെ കുറുവാലുകൾക്ക് കറുപ്പുനിറമാണ്.[4][5]

പെൺതുമ്പികൾ ഏകദേശം ആൺതുമ്പികളെപ്പോലെതന്നെയിരിക്കും. വനത്തിലുള്ള തടാകങ്ങളിലോ കാട്ടരുവികളുടെ ആഴമേറിയ ഭാഗങ്ങളിലോ ആണ് ഇവ പ്രജനനം നടത്തുന്നത്.[4]

പെരിയാർ കടുവ സംരക്ഷിത പ്രദേശത്ത് 2017-ൽ നടത്തിയ ഒരു തുമ്പി കണക്കെടുപ്പിലാണ് ഇവയെ 80 വർഷങ്ങൾക്കുശേഷം വീണ്ടും പശ്ചിമഘട്ടത്തിൽ കണ്ടെത്തുന്നത്.[6][7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Mitra, A. (2010). "Hemicordulia asiatica". IUCN Red List of Threatened Species. IUCN. 2010: e.T169098A6564678. ശേഖരിച്ചത് 2018-09-16.CS1 maint: uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-05-30.
  3. Odonata: Catalogue of the Odonata of the World. Tol J. van , 2008-08-01
  4. 4.0 4.1 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 213–215.
  5. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). പുറം. 446.
  6. "Survey finds surprise sighting of Indian Emerald dragonfly". The Hindu. 2017-11-01. ശേഖരിച്ചത് 15 September 2018.
  7. "Kerala: Endemic dragonfly species reported after 80 years at Periyar reserve". 2017-11-01. ശേഖരിച്ചത് 15 September 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടു_മരതകൻ&oldid=3437360" എന്ന താളിൽനിന്ന് ശേഖരിച്ചത്