നീല വ്യാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീല വ്യാളി
Orthetrum glaucum
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
O. glaucum
Binomial name
Orthetrum glaucum
(Brauer, 1865)
Synonyms
  • Orthetrum gangi Sahni, 1965
  • Orthetrum nicevillei Kirby, 1894

ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള കല്ലൻ തുമ്പികളിൽ ഒരിനമാണ് നീല വ്യാളി (ശാസ്ത്രീയനാമം: Orthetrum glaucum)[1][2][3][4][5][6]. ഇന്ത്യയിലെ വനപ്രദേശങ്ങളിൽ ഇവയെ സാധാരണയായി കാണാം [3].

വിവരണം[തിരുത്തുക]

ആൺതുമ്പി: ശിരസ്സിന് തവിട്ടു കലർന്ന കറുപ്പ് നിറമാണ്.  കരിംപച്ച നിറത്തിലുള്ള കണ്ണുകളുടെ മുകൾ ഭാഗത്തായി ചുവപ്പ് കലർന്ന തവിട്ട് നിറം കാണാം. ഉരസ്സിന് കറുപ്പ് നിറമാണ്. ഉദരത്തിന് വിളറിയ നീല നിറമാണുള്ളത്. ഉദരത്തിലും ഉരസ്സിലും pruinescence ആവരണം കാണാം.  ഉദരത്തിന്റെ അവസാന ഖണ്ഡങ്ങൾക്ക് കറുപ്പ് നിറമാണുള്ളത്. ചിറകുകളുടെ അഗ്രഭാഗത്തുള്ള തവിട്ട് നിറം ഒഴിച്ചാൽ ചിറകുകൾ സുതാര്യമാണ്.  കാലുകൾക്ക് കറുപ്പ് നിറമാണ് [3][2].

പെൺതുമ്പിയുടെ ശിരസ്സിന് തവിട്ട് നിറമാണ്.  തവിട്ട് നിറത്തിലുള്ള ഉരസ്സിലും ഉദരത്തിലും മഞ്ഞയും കടും തവിട്ടും നിറങ്ങളിലുള്ള അടയാളങ്ങൾ കാണാം[3][2].

കാട്ടരുവികളോട്  ചേർന്നുള്ള ചതുപ്പ് നിലങ്ങളാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ.  മെയ് തുടങ്ങി ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇവ സജീവമാകുന്നത്[2].

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Dow, R.A. (2009). "Orthetrum glaucum". 2009: e.T163780A5650496. doi:10.2305/IUCN.UK.2009-2.RLTS.T163780A5650496.en. {{cite journal}}: Cite journal requires |journal= (help)
  2. 2.0 2.1 2.2 2.3 Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
  3. 3.0 3.1 3.2 3.3 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 307–309.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 433.
  5. "Orthetrum glaucum Brauer, 1865". India Biodiversity Portal. Retrieved 2017-02-15.
  6. "Orthetrum glaucum Brauer, 1865". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീല_വ്യാളി&oldid=3370207" എന്ന താളിൽനിന്ന് ശേഖരിച്ചത്