കരിം ചിറകൻ മുളവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Black-winged Bambootail
Davidraju IMG 0085.jpg
ആൺതുമ്പി
Disparoneura quadrimaculata by Rohit George.jpg
പെൺതുമ്പി
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Family: Platycnemididae
Genus: Disparoneura
Species: D. quadrimaculata
Binomial name
Disparoneura quadrimaculata
Rambur, 1842

ശരീരത്തിന് ഇഷ്ടികച്ചുവപ്പ് നിറവും ചിറകിൽ തവിട്ട് നിറത്തിലുള്ള വലിയ പൊട്ടും ഉള്ള പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് കരിം ചിറകൻ മുളവാലൻ (ശാസ്ത്രീയനാമം: Disparoneura quadrimaculata).[2][1][3]

വടക്കൻ കേരളത്തിലാണ് ഈ തുമ്പിയെ മുഖ്യമായും കണ്ടെത്തിയിട്ടുള്ളത്. ഇവയെ കാടുകൾക്കടുത്തുള്ള വലിയ നദികളിലാണ് കാണുവാൻ കഴിയുന്നത്. ഇഷ്ടികച്ചുവപ്പ് നിറമുള്ള കണ്ണിന്റെ കീഴ്ഭാഗം മങ്ങിയ വെളുപ്പ് നിറമാണ്. കണ്ണിന്റെ മുകൾഭാഗത്തായി വെളുത്ത ഒരു വളയമുണ്ട്. കഴുത്തിനും ഉരസ്സിനും ഇഷ്ടിക ചുവപ്പ് നിറം. കീഴ്വശങ്ങൾക്ക് ഇളം തവിട്ട് കലർന്ന മഞ്ഞ നിറമാണ്. കാലുകൾക്ക് തവിട്ട് നിറം. കടും തവിട്ടു നിറത്തിൽ മഞ്ഞയും കറുപ്പും വളയങ്ങളുള്ള ഉദരത്തിന്റെ അവസാന ഖണ്ഡങ്ങൾക്ക് കറുത്ത നിറമാണ്. സുതാര്യമായ ചിറകുകളുടെ മധ്യഭാഗത്തായി തവിട്ട് നിറത്തിലുള്ള വലിയ പൊട്ടുണ്ട്. കാഴ്ചയിൽ പെൺതുമ്പികൾ ആൺതുമ്പികളെപ്പോലെയാണെങ്കിലും നിറങ്ങൾ മങ്ങിയതായിരിക്കും. ഇവയുടെ ചിറകുകൾക്ക് നേരിയ തവിട്ട് നിറം മാത്രമാണുള്ളത്. ഉണങ്ങിയ മൺതിട്ടകളും പാറപ്പുറങ്ങളും ഇവയുടെ ഇഷ്ട ഇരിപ്പിടങ്ങളാണ്. ആൺതുമ്പികളെ സദാ വെള്ളത്തിനടുത്ത് കാണുവാൻ കഴിയുമെങ്കിലും പെൺതുമ്പികളെ മുട്ടയിടുന്ന സമയത്തു മാത്രമാണ് ജലാശയത്തിനടുത്ത് കാണുവാൻ സാധിക്കുന്നത്.[1][4][5][6][7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Mitra, A. (2010). "Disparoneura apicalis". IUCN Red List of Threatened Species. IUCN. 2010: e.T169109A6566941. Retrieved 2017-03-11. 
  2. "World Odonata List". Slater Museum of Natural History. Retrieved 2017-03-09. 
  3. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis. 
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide. 
  6. "Disparoneura quadrimaculata Rambur, 1842". India Biodiversity Portal. Retrieved 2017-03-11. 
  7. "Disparoneura quadrimaculata Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-11. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിം_ചിറകൻ_മുളവാലൻ&oldid=2501712" എന്ന താളിൽനിന്നു ശേഖരിച്ചത്