കൊമ്പൻ ക‌‌‌ടുവ തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തവിടൻ ചേരാചിറകൻ
Heliogomphus promelas
Heliogomphus promelas - Shenduruni Wildlife Sanctuary - 2014.jpg
Scientific classification
Kingdom: ജന്തു
Phylum: ആർത്രോപോഡ
Class: പ്രാണി
Order: തുമ്പി
Family: Gomphidae
Genus: Heliogomphus
Species: Heliogomphus promelas
Binomial name
Heliogomphus promelas
Sélys, 1873

കൊമ്പൻ ക‌‌‌ടുവ തുമ്പി (ശാസ്ത്രീയനാമം: Heliogomphus promelas) പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന അപൂർവ്വ ഇനത്തിൽ പെടുന്ന ഒരിനം തുമ്പിയാണ്. നിത്യ ഹരിത വനങ്ങളിലെ നീർച്ചാലുകളിലും പാറക്കെട്ടുകൾ നിറഞ്ഞ നീർച്ചാലുകളിലും ആണ് സാധാരണയായി ഇവയെ കാണുവാൻ സാധിക്കുക. ഉദരത്തിലെ മഞ്ഞ വളയവും ചൂണ്ടക്കൊളുത്തു പോലുള്ള ചെറു വാലുകളും ഇവയുടെ പ്രത്യേകതയാണ്. പച്ചകലർന്ന മഞ്ഞ നിറത്തോടു കൂടിയ തലയുടെ മുൻഭാഗവും, ഇരുണ്ട പച്ച നിറത്തോടു കൂടിയ കണ്ണുകളുമാണ് ഇവയ്ക്കുള്ളത്. കറുത്ത നിറമുള്ള ഉരസ്സിൽ മഞ്ഞ നിറത്തിലുള്ള വരകളുണ്ട്. ഉദരത്തിന്റെ ഏഴാം ഖണ്ഡത്തിൽ വലിയ മഞ്ഞ വളയവുമുണ്ട്.[1][2][3]

മഴ കഴിഞ്ഞ് അടുത്ത മാസങ്ങളിൽ ഈ തുമ്പിയെ കൂട്ടമായി കാണുവാൻ കഴിയും. ആൺതുമ്പികളും പെൺ തുമ്പികളും കാഴ്ചയിൽ ഒരുപോലെയാണിരിക്കുന്നത്. നനവുള്ള പ്രദേശങ്ങളിലെ ചെറു ചെടികളിലാണ് സാധാരണയായി ഇവ ഇരിക്കാറുള്ളത്.[4].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൊമ്പൻ_ക‌‌‌ടുവ_തുമ്പി&oldid=2483608" എന്ന താളിൽനിന്നു ശേഖരിച്ചത്