തെക്കൻ അരുവിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തെക്കൻ അരുവിയൻ
Davidraju IMG 6013.jpg
ആൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
Euphaea cardinalis
Binomial name
Euphaea cardinalis
(Fraser, 1924)
Synonyms
  • Indophaea cardinalis (Fraser, 1924)
  • Pseudophaea cardinalis Fraser, 1924

ശരീരത്തിന് കറുപ്പു ചുവപ്പും നിറവും ചിറകിൽ വലിയ ഒരു കറുത്ത പാടുമുള്ള അരുവിയൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് തെക്കൻ അരുവിയൻ[2] (ശാസ്ത്രീയനാമം: Euphaea cardinalis).[3][1]

ആൺതുമ്പികളുട തവിട്ടു നിറത്തിലുള്ള ചുണ്ടും, ചുവന്ന കാലുകളും ചിറകിലെ വലിയ കറുത്ത പാടും മറ്റു അരുവിയന്മാരുമായി തിരിച്ചറിയുവാൻ സഹായിക്കുന്നു. പശ്ചിമഘട്ടത്തിൽ പാലക്കാടിന് തെക്കോട്ടു മാത്രമേ ഇവയെ കാണാറുള്ളു. ഉൾക്കാടുകളിൽ പ്രത്യേകിച്ച് ഉയർന്ന വനമേഖലകളിലെ അരുവികളിലെ തുറസ്സായ ഇടങ്ങളിൽ കാണപ്പെടുന്നു. കണ്ണുകൾക്ക് കടും തവിട്ടു നിറവും കീഴ്ഭാഗം മങ്ങിയ മഞ്ഞയുമാണ്. ഉരസ്സിന് കറുപ്പിൽ മഞ്ഞ വരകളും, കീഴ് പകുതിയിൽ മഞ്ഞയിൽ കറുത്ത ചെറിയ പൊട്ടുകളുമുണ്ട്. ചുവന്ന നിറമുള്ള കാലുകളുടെ അവസാന ഖണ്ഡങ്ങൾക്ക് കറുപ്പ് നിറമാണ്. ഉരുണ്ടതും നീളമുള്ളതുമായ ഉദരത്തിന് ചുവപ്പു നിറവും അഗ്രഭാഗങ്ങൾ കറുത്തതുമാണ്. സുതാര്യമായ നീളമുള്ള ചിറകാണ് ഇവയ്ക്കുള്ളത്. പിൻ ചിറകിൽ പകുതി മുതൽ അഗ്രഭാഗം വരെ കറുത്തതായിരിക്കും. മുൻ ചിറകുകൾക്ക് പിൻ ചിറകിനെക്കാൾ നീളം കൂടുതലായിരിക്കും. പിൻ ചിറകുകൾ തുറക്കുമ്പോൾ കറുത്ത ഭാഗങ്ങളിൽ തിളങ്ങുന്ന ചുവപ്പ് നിറം കാണാം. ഉരസ്സിനും ഉദരത്തിനും കടും തവിട്ടു നിറവും അതിൽ പച്ച കലർന്ന മങ്ങിയ മഞ്ഞ വരകളും കലകളുമുണ്ട്.സുതാര്യമായ ചിറകിനു നേരിയ തവിട്ടുനിറമുണ്ട്. പറന്നു വന്നിരുന്ന ഉടനെയും അപകട സൂചനയുള്ളപ്പോഴും ചിറകുകൾ വിരിച്ച് പിൻ ചിറകുകളിലെ തിളങ്ങുന്ന ചുവപ്പ് നിറം കാണിക്കാറുണ്ട്. പെൺതുമ്പികൾ ജലാശയത്തിനരികിൽ പൊക്കമുള്ള ചെടികളിൽ മാറി മാറി ഇരിക്കാറാണ് പതിവ്. ചിലപ്പോൾ ഇവ കൂട്ടമായും കാണാറുണ്ട്.[1][4][5][6][7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെക്കൻ_അരുവിയൻ&oldid=2493096" എന്ന താളിൽനിന്ന് ശേഖരിച്ചത്