കുള്ളൻ വർണ്ണത്തുമ്പി
Lyriothemis acigastra | |
---|---|
![]() | |
ആൺ | |
![]() | |
പെൺ | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | Lyriothemis acigastra
|
Binomial name | |
Lyriothemis acigastra (Selys, 1878)
|
കുള്ളൻ വർണ്ണത്തുമ്പി (ശാസ്ത്രീയനാമം: Lyriothemis acigastra) ഇന്ത്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ്[1][2].
Lyriothemis ജനുസിൽപെട്ട പതിനഞ്ച് ഇനം തുമ്പികൾ ഏഷ്യയിൽ ആകമാനം കാണപ്പെടുന്നു. ഈ ജനുസിൽപെട്ട മൂന്നു ഇനം തുമ്പികൾ ഇന്ത്യയിൽ കാണപ്പെടുന്നു. അവ L. cleis, L. tricolor, L. acigastra എന്നിവയാണ്. ഇവ മൂന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നതായി കരുതിയിരുന്നു. എന്നാൽ 2009 ഇൽ L. tricolor ഉം[3] 2010 ൽ L. acigastra ഉം[2] കേരളത്തിൽ കണ്ടെത്തി.
കുള്ളൻ വർണ്ണത്തുമ്പിയുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് കാര്യമായി ഒന്നും നമുക്കറിയില്ല. ഇവയുടെ അപൂർവതയും രഹസ്യ സ്വാഭാവവും ആവാം അതിനു കാരണം.[4] ശുദ്ധജല ചതുപ്പുകൾകും നീരുരവകൾകും അരികുകളിലുള്ള കുറ്റിക്കാടുകളിലാണ് 2010 ൽ ഇവയെ കണ്ടെത്തിയത്[2]. ഇവക്ക് ശ്രീലങ്കയിൽ 2009 ൽ കണ്ടെത്തിയ L. defonsekai യുമായി വളരെ സാമ്യമുണ്ട്. [5]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Dow, R.A. (2009). "Lyriothemis acigastra". IUCN Red List of Threatened Species. IUCN. 2009: e.T163701A5638198. ശേഖരിച്ചത്: 14 February 2017.CS1 maint: Uses authors parameter (link)
- ↑ 2.0 2.1 2.2 Emiliyamma KG, Palot Md, Radhakrishnan C, Balakrishnan VC (2013). "Lyriothemis acigastra: a new addition to the odonata fauna of Peninsular India". Taprobanica: The Journal of Asian Biodiversity. 5 (1): 73–4. doi:10.4038/tapro.v5i1.5672.CS1 maint: Multiple names: authors list (link)
- ↑ Das, K.S.A., K.A. Subramanian, K.G. Emiliyamma, M.J. Palot & K.A. Nishadh (2013). "Range extension and larval habitat of Lyriothemis tricolor Ris, 1919 (Odonata: Anisoptera: Libellulidae) from southern Western Ghats, India". Journal of Threatened Taxa. 5 (17): 5237–5346. doi:http://dx.doi.org/10.11609/JoTT.o3716.5237-46 Check
|doi=
value (help).CS1 maint: Multiple names: authors list (link) - ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 265–267.
- ↑ Poorten Nvd. "Lyriothemis defonsekai spec. nov. from Sri Lanka, with a review of the known species of the genus (Anisoptera: Libellulidae)". Odonatologica. 38 (1): 15–27.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Lyriothemis acigastra |
![]() |
വിക്കിമീഡിയ കോമൺസിലെ Lyriothemis acigastra എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |