പാൽത്തുമ്പികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Platycnemididae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാൽത്തുമ്പികൾ
Copera marginipes.jpg
മഞ്ഞക്കാലി പാൽത്തുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Platycnemididae

Jacobson and Bianchi, 1905
Genera

ലേഖനത്തിൽ കാണുക

സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് പാൽത്തുമ്പി (Platycnemididae). വെള്ളക്കാലുള്ള സൂചിത്തുമ്പികൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.[1] പഴയലോക.[2]ക്കാരായ 400 -ലേറെ സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. ഇത് പല ഉപകുടുംബങ്ങളായി വേർതിരിച്ചിരിക്കുന്നു.[2]

വിവരണം[തിരുത്തുക]

ചെറുതോ ഇടത്തരം വലുപ്പമുള്ളതോ ആയ തുമ്പികളാണ് പാൽത്തുമ്പികൾ.  ഈ കുടുംബത്തിലെ അധിക തുമ്പികളുടെയും നിറം കറുപ്പാണ്. കറുത്ത ശരീരത്തിൽ മഞ്ഞയും നീലയും ചുവപ്പും നിറങ്ങളിലുള്ള അടയാളങ്ങൾ ഉണ്ടായിരിയ്ക്കും. കാട്ടരുവികളാണ് ഇവയുടെ പ്രധാന പ്രജനനകേന്ദ്രങ്ങൾ[3].

ഈ കുടുംബത്തിൽ ഏതാണ്ട് 48 ജനുസുകളുണ്ട്.[4]

ചില ജനുസുകൾ[തിരുത്തുക]

കേരളത്തിലെ പാൽത്തുമ്പികൾ[തിരുത്തുക]

Caconeura, Copera, Disparoneura, Elattoneura, Esme, Melanoneura, Onychargia, Phylloneura, Prodasineura എന്നീ ജീനസുകളിലായി 16 തരം പാൽത്തുമ്പികൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്[5].

 1. Caconeura gomphoides (കാട്ടുമുളവാലൻ)
 2. Caconeura ramburi (മലബാർ മുളവാലൻ)
 3. Caconeura risi (വയനാടൻ മുളവാലൻ)
 4. Copera marginipes (മഞ്ഞക്കാലി പാൽത്തുമ്പി)
 5. Copera vittata (ചെങ്കാലി പാൽത്തുമ്പി)
 6. Disparoneura apicalis (ചുട്ടിച്ചിറകൻ മുളവാലൻ)
 7. Disparoneura quadrimaculata (കരിം ചിറകൻ മുളവാലൻ)
 8. Elattoneura souteri (ചെങ്കറുപ്പൻ മുളവാലൻ)
 9. Elattoneura tetrica (മഞ്ഞക്കറുപ്പൻ മുളവാലൻ)
 10. Esme cyaneovittata (പഴനി മുളവാലൻ)
 11. Esme longistyla (നീലഗിരി മുളവാലൻ)
 12. Esme mudiensis (തെക്കൻ മുളവാലൻ)
 13. Melanoneura bilineata (വടക്കൻ മുളവാലൻ)
 14. Onychargia atrocyana (എണ്ണക്കറുപ്പൻ)
 15. Phylloneura westermanni (ചതുപ്പു മുളവാലൻ)
 16. Prodasineura verticalis (കരിഞ്ചെമ്പൻ മുളവാലൻ)

ഇതും കാണുക[തിരുത്തുക]

 • List of damselflies of the world (Platycnemididae)

അവലംബം[തിരുത്തുക]

 1. "Platycnemididae". മൂലതാളിൽ നിന്നും 2019-01-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-30.
 2. 2.0 2.1 Dijkstra, K. D. B., Kalkman, V. J., Dow, R. A., Stokvis, F. R., & Van Tol, J. (2014).
 3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
 4. Theischinger, G., Gassmann, D., & Richards, S. J. (2015).
 5. Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. Magnolia Press, Auckland, New Zealand. 4849: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാൽത്തുമ്പികൾ&oldid=3806058" എന്ന താളിൽനിന്ന് ശേഖരിച്ചത്